ഒരു ഉഡുപ്പി സ്റ്റൈലിൽ റവ ഉപ്പുമാവ് ഉണ്ടാക്കി നോക്കിയാലോ ? രുചി മാറി മറിയും…

0

സാദാരണ രീതിയിൽ ഉപ്പ് മാവ് ഉണ്ടാക്കി മടുത്തോ? എന്നാൽ ഇനി പാലും കാരറ്റും എല്ലാം വെച്ചു ഉഡുപ്പി സ്റ്റൈലിൽ ഒരു കിടിലൻ ഉപ്പ് മാവ് ഉണ്ടാക്കയാലോ?എങ്ങനെയാണ് ഉഡുപ്പി സ്റ്റൈലിൽ വളരെ എളുപ്പത്തിൽ കിടിലൻ ടേസ്റ്റിൽ ഉപ്പ്മാവ് ഉണ്ടാക്കുക എന്ന് നോക്കാം!!

ചേരുവകകൾ: Uduppi rava upma Recipe

  • റവ : 3/4 കപ്പ്
  • വെളിച്ചെണ്ണ
  • നെയ്യ് : 2 ടീസ്പൂൺ
  • കടുക് : 3/4 ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് : 1 ടീസ്പൂൺ
  • വറ്റൽ മുളക് : 2 എണ്ണം
  • കറിവേപ്പില : 2 തണ്ട്
  • സവാള : 1 മീഡിയം സൈസിലുള്ളത്
  • ഇഞ്ചി : ചെറിയ കഷ്ണം
  • പച്ചമുളക് : 2 എണ്ണം
  • കാരറ്റ് : 1/2
  • വെള്ളം : 1/2 കപ്പ്
  • പാൽ : 1 കപ്പ്
  • കശുവണ്ടി : 2 ടീസ്പൂൺ
  • മല്ലിയില

തയ്യാറാക്കുന്ന വിധം: Uduppi rava upma Recipe

ഈ ഉപ്പുമാവ് ഉണ്ടാക്കാൻ വേണ്ടി കടായി അടുപ്പത്ത് വെച്ച് അത് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക എണ്ണ അല്ലെങ്കിൽ നെയ്യ് ആയാലും മതി, ശേഷം ഇതിലേക്ക് 3/4 കപ്പ് റവ ഇട്ടുകൊടുത്ത് 3-4 മിനുട്ട് ലോ ഫ്ളൈമിൽ വെച്ച് വറുത്തെടുക്കുക, ശേഷം ഇത് വേറൊരു പ്ലേറ്റിലേക്ക് മാറ്റുക, ഇനി ഇതേ കടായി അടുപ്പത്ത് വെച്ച് ഇതിലേക്ക് 2 ടീസ്പൂൺ വെളിച്ചെണ്ണ രണ്ട് ടീസ്പൂൺ നെയ്യ്, എന്നിവ ഒഴിച്ചു കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് 3/4 ടീസ്പൂൺ കടുക്

ഇട്ടുകൊടുത്ത് പൊട്ടിച്ചെടുക്കുക, കടുക് പൊട്ടി വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ്, രണ്ട് ഉണക്കമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്തു മൂപ്പിച്ചെടുക്കുക, ഇത് മൂത്ത് വന്നാൽ ഇതിലേക്ക് മീഡിയം സൈസിലുള്ള സവാള ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക, ചെറിയ കഷണം ഇഞ്ചി, കറിവേപ്പില, എരുവിന് അനുസരിച്ച് പച്ചമുളക്, ഒരു ക്യാരറ്റിന്റെ പകുതി ചെറുതായി അരിഞ്ഞത്, എന്നിവ ഇട്ടുകൊടുത്ത് വഴറ്റി എടുക്കുക, ഈ സമയത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം , നന്നായി ബ്രൗൺ കളർ ആവാതെ ശ്രദ്ധിക്കണം, ഇത് ലോ – മീഡിയം

ഫ്ളൈമിൽ ഇട്ട് വഴറ്റി എടുക്കുക, ഇത് വാടി വന്നാൽ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് ഇട്ടു കൊടുക്കാം, ശേഷം ഇത് നന്നായി ഇളക്കിക്കൊടുത്ത് വഴറ്റി എടുക്കാം, ശേഷം ഇതിലേക്ക് അര കപ്പ് പച്ചവെള്ളം ഒഴിച്ചു കൊടുക്കുക ഇതിനുപുറമേ 1 കപ്പ് പാലും ഇതിലേക്ക് ചേർത്ത് കൊടുക്കാം, പാല് തിളക്കാൻ തുടങ്ങുമ്പോൾ ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ഇട്ടു കൊടുക്കാം, നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് കുറച്ചു കുറച്ചായി വറുത്ത റവ ഇട്ടുകൊടുക്കാം കട്ടയായി പോകാതെ ശ്രദ്ധിക്കണം, റവ ഇടുന്നതോട് കൂടി തീ കുറച്ചു വയ്ക്കാൻ ശ്രദ്ധിക്കുക ശേഷം ഇതൊന്ന് അടച്ചുവെച്ച് വേവിച്ചെടുക്കുക, ഇത് കുക്കായി വന്നാൽ ഇതിലേക്ക് രണ്ട് ടീസ്പൂൺ അണ്ടിപ്പരിപ്പും പള്ളിയിലെയും മുകളിലായി ചേർത്ത് കൊടുക്കാം കുറച്ചു മല്ലിയിലയും ഇതിലേക്ക് ചേർത്ത് കൊടുക്കാം, ഇപ്പോൾ നമ്മുടെ ഉടുപ്പി സ്റ്റൈൽ ഉപ്പുമാവ് റെഡി ആയിട്ടുണ്ട്, ഇതു നമുക്ക് ഇനി ചൂടോടെ വിളമ്പാം !!!! Uduppi rava upma Recipe Video Credit : Jaya’s Recipes Uduppi rava upma Recipe

Leave A Reply

Your email address will not be published.