ഒരു വെറൈറ്റി മസാലയോട് സ്പെഷ്യൽ ചിക്കൻ ബിരിയാണി ഉണ്ടാക്കിയാലോ? അടിപൊളിയാണേ !!
variety chicken biriyani recipe: വെറൈറ്റി മസാലയോട് കൂടിയുള്ള ചിക്കൻ കൊണ്ടുള്ള ഒരു അടിപൊളി ചിക്കൻ ബിരിയാണി റെസിപ്പി ആണിത്.
ചേരുവകൾ
- ചിക്കൻ – 1 കിലോ
- സവാള – 4 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- നാരങ്ങ നീർ – 1 ടേബിൾ സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 ടേബിൾ സ്പൂൺ
- പച്ച മുളക് – 6 എണ്ണം
- മുളക് പൊടി – 1 ടേബിൾ സ്പൂൺ
- മല്ലി പൊടി – 2 ടീ സ്പൂൺ
- ഗരം മസാല – 2 ടീ സ്പൂൺ
- മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
- മല്ലിയില
- പുതിന ഇല
- തൈര് – 1 കപ്പ്
- ബസുമതി അരി – 4 കപ്പ്
- നെയ്യ് – 5 ടേബിൾ സ്പൂൺ
- ഏലക്ക – 6-7 എണ്ണം
- പട്ട
- ഗ്രാമ്പു – 4 എണ്ണം
- ജാധിപത്രി
- പെരുംജീരകം – 1 ടീ സ്പൂൺ
- വെള്ളം – 7 കപ്പ്
- ക്യാരറ്റ്
ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് കനം കുറച്ച് നീളത്തിൽ അരിഞ്ഞ സവാള ഇട്ടു കൊടുത്തു പൊരിച്ചു കോരുക. ബൗളിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ ഇട്ടുകൊടുക്കുക. ഇതിലേക്ക് നാരങ്ങ നീര് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലി പൊടി ഗരം മസാല ആവശ്യത്തിന് ഉപ്പ് നാരങ്ങാനീര് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ചതച്ചത് മല്ലിയില പുതിനയില തൈര് ആവശ്യത്തിന് ഉപ്പ് അതുപോലെ തന്നെ നമ്മൾ വറുത്തു കോരി വച്ചിരിക്കുന്ന സവാളയിൽ നിന്ന് കുറച്ചു സവാള ഇതില് ഇട്ടുകൊടുക്കുക. ഇതെല്ലാം കൂടി ഇളക്കി യോജിപ്പിച്ച ശേഷം ഒരു മണിക്കൂർ വരെ റസ്റ്റ് ചെയ്യാൻ വെക്കുക.
ഇനി ആദ്യം സവാള പൊരിച്ച എണ്ണയിൽ നിന്ന് കുറച്ച് എണ്ണയെടുത്ത് ഒരു പാനിലേക്ക് ഒഴിച്ച് കൊടുത്തശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ അതിലേക്ക് ഇട്ടു കൊടുത്ത് നന്നായി വേവിച്ചെടുക്കുക. ചിക്കൻ വെന്ത് കഴിഞ്ഞ ശേഷം അതിലെ ഗ്രേവി എല്ലാം ഒന്ന് വറ്റിച്ചെടുത്ത് മാറ്റിവെക്കുക. ഇനി ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം അതിലേക്ക് നെയ്യ് ഒഴിച് കൊടുക്കുക. ഇതിലേക്ക് ഏലക്ക ഗ്രാമ്പൂ പട്ട ജാതിപത്രി പെരുംജീരകം എന്നിവയിട്ടുകൊടുത്ത് ഒന്ന് മൂപ്പിക്കുക. ശേഷം കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അതുപോലെ സവാള അരിഞ്ഞത് ഇട്ടു കൊടുത്ത് വഴറ്റുക.
ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്ത് തിളപ്പിക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ കഴുകി വൃത്തിയാക്കി അര മണിക്കൂർ കുതിർത്ത് വെച്ച അരി വെള്ളം ഊറ്റി കളഞ്ഞ് ഇട്ടുകൊടുക്കുക. കൂടെത്തന്നെ ക്യാരറ്റ് അരിഞ്ഞതും മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. ഇനി ഇത് ലോ ഫ്ലെയിമിലിട്ട് 7 മിനിറ്റ് വരെ കുക്ക് ചെയ്യുക. അപ്പോഴേക്കും ഇതിലെ വെള്ളമെല്ലാം വറ്റി നന്നായി വെന്തിട്ടുണ്ടാവും.
variety chicken biriyani recipe
ദം ഇട്ടുകൊടുക്കാനായി അടി കട്ടിയുള്ള ഒരു പാത്രം നെയ്യ് തടവി അടുപ്പിൽ വെച്ച് ഇതിലേക്ക് ആദ്യം ചോറിന്റെ ലയർ ഇട്ടുകൊടുക്കുക അതിനു മുകളിലേക്ക് കുറച്ചു ഗരം മസാലയും മല്ലിയിലയും പൊരിച്ചുവെച്ച സവാള അതുപോലെ കശുവണ്ടി മുന്തിരി എണ്ണയിൽ വറുത്തത് കൂടി ഇട്ടു കൊടുക്കുക. ഇനി ഇതിനു മുകളിലേക്ക് ചിക്കൻ ഗ്രേവിയോട് കൂടെ ഇട്ടു കൊടുക്കുക അതിനു മുകളിലേക്ക് വീണ്ടും അരിയുടെ ലെയറും വറുത്ത സവാളയും മുന്തിരിയും കശുവണ്ടിയും ഗരം മസാലയും ഇട്ട് കൊടുക്കുക. ശേഷം അടച്ചുവെച്ച് 10 മിനിറ്റ് ലോ ഫ്ലെയിമിൽ ദം ഇടുക.