10 minutes easy Iftar recipe: ഇഫ്താറിന് നമ്മൾ ഒരുപാട് ഐറ്റംസ് ഫുഡ് ഉണ്ടാക്കുന്നവരാണ് അല്ലേ? പൊരിച്ച കടികൾ തയ്യാറാക്കുമ്പോൾ പല സ്നാക്സിനും ഒരുപാട് സമയം എടുക്കും, അതുകൊണ്ടുതന്നെ പൊരിച്ച കടികൾ ഉണ്ടാക്കാൻ പലർക്കും മടി ഉണ്ടാവാറുണ്ട്, എന്നാൽ അതിനു പരിഹാരമായി വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ വെച്ച് ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ ഇഫ്താർ സ്നാക്സിന്റെ റെസിപ്പി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്, വളരെ ടേസ്റ്റും രുചികരവുമായി വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ഇഫ്താർ സ്നാക്ക്സിന്റെ റെസിപ്പി ആണ്, എന്നാൽ എങ്ങനെയാണ് ഈ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ ഇഫ്താർ സ്നാക്സ് ഉണ്ടാക്കുക എന്ന് നമുക്ക് നോക്കിയാലോ?!
Ingredients : 10 minutes easy Iftar recipe
- Maida – 1/2 cup
- Eggs – 2
- Onion, finely chopped
- Tomato, finely chopped
- Salt
- Cheese
- Chili flakes
- Fried chicken
- Oil
തയ്യാറാക്കുന്ന വിധം:10 minutes easy Iftar recipe
ഈ സ്നാക്സ് തയ്യാറാക്കാൻ വേണ്ടി ആദ്യം ഒരു മൈദ പത്തിരി പരത്തി എടുക്കണം, അതിനു വേണ്ടി ആദ്യം ഒരു ബൗൾ എടുക്കുക, ശേഷം അതിലേക്ക് 1/2 കപ്പു മൈദ ഇട്ടുകൊടുക്കുക, ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ ഓയിൽ, എന്നിവ ചേർത്ത് കൊടുക്കുക, ശേഷം കൈ വെച്ച് ഒന്ന് മിക്സ് ചെയ്തെടുക്കുക, എന്നിട്ട് കുറച്ചു കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു നന്നായി സോഫ്റ്റ് ആയി കുഴച്ചെടുക്കുക, കുഴച്ചെടുത്തതിനു ശേഷം ഒരു ടീസ്പൂൺ ഓയിൽ ഇതിന്റെ മുകളിലേക്ക്
ഒഴിച്ച് കൊടുത്ത എല്ലാ ഭാഗത്തേക്കും സ്പ്രെഡ് ചെയ്യുക , ശേഷം മാവ് 15 മിനിറ്റ് അടച്ചു വെച്ച് റസ്റ്റ് ചെയ്യാൻ വയ്ക്കുക, 15 മിനിറ്റിനു ശേഷം മാവ് നാല് ചെറിയ ബോൾസ് ആക്കി എടുക്കുക,ശേഷം കൗണ്ടർ ടോപ്പിൽ കുറച്ച് മൈദ ഇട്ടുകൊടുത്ത ഓരോ ബോൾസ് പരത്തി എടുക്കുക, മീഡിയം തിക്നെസ്സിൽ നാലു ബോൾസും പരത്തിയെടുക്കുക, ശേഷം സ്റ്റീലിന്റെ രണ്ട് ബൗൾ എടുക്കുക, മൈദയുടെ പത്തിരി കുറച്ചു കുഴിഞ്ഞു വെച്ചു കൊടുക്കുക, ശേഷം ഇതിലേക്ക് ഓരോ മുട്ട പൊട്ടിച്ചൊഴിക്കുക, ശേഷം ഇതിലേക്ക് കുറച്ചു സവാള ചെറുതായി അരിഞ്ഞത്, തക്കാളി ചെറുതായി അരിഞ്ഞത്, എന്നിവ ചേർത്തു
കൊടുക്കാം, ചിക്കൻ ഫ്രൈ ചെയ്തത് ഉണ്ടെങ്കിൽ അത് പിച്ചി ഇട്ടു കൊടുക്കുക, ശേഷം ഇതിലേക്ക് ചീസ്, ചില്ലി ഫ്ളൈക്സ്, ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക,ശേഷം ബാക്കിയുള്ള രണ്ട് മൈദയുടെ പത്തിരി ഇതിന്റെ മുകളിലായി വെച്ചുകൊടുത്ത് സൈഡ്സ് കട്ട് ചെയ്ത് എടുക്കുക, ഇനി ഇത് ഫ്രൈ ചെയ്ത് എടുക്കാൻ വേണ്ടി ഒരു പാത്രം അടുപ്പത്തുവച്ച് ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക, എണ്ണ ചൂടായി വരുമ്പോൾ സ്റ്റീലിന്റെ ബൗളിൽ നിന്നും സൈഡുകൾ അടർന്നു പോന്നു എന്ന് ഉറപ്പുവരുത്തി എണ്ണയിലേക്ക് കമിഴ്ത്തി കൊടുക്കുക, ശേഷം രണ്ട് വശവും നന്നായി വെന്തുവരുന്നത് വരെ എണ്ണയിൽ ഇട്ട് വേവിച്ചെടുക്കുക, ഇപ്പോൾ നമ്മുടെ വളരെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ അടിപൊളി ഇഫ്താർ സ്നാക്ക്സ് തയ്യാറായിട്ടുണ്ട്!!!
വീഡിയോ കാണാം. Video Credit Rimami’s Kitchen 10 minutes easy Iftar recipe