രാവിലെ ഇനി എന്തെളുപ്പം.! 10 മിനിറ്റ് കൊണ്ട് ഒരു അടിപൊളി ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയാലോ ?

ഗോതമ്പ് പൊടി കൊണ്ട് ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ വച്ച് 10 മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണിത്, ഇത് വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് മാത്രല്ല എല്ലാവർക്കും ഒരുപാട് ഇഷ്ടപെടുന്ന ഒരു റെസിപ്പി ആണിത് , എന്നാൽ എങ്ങനെയാണ് ഈ കിടിലൻ ബ്രേക്ക്ഫാസ്റ്റിന്റെ റെസിപ്പി ഉണ്ടാക്കുക എന്ന് നോക്കിയാലോ?! 10 minutes Healthy Breakfast Recipe

Ingredients: 10 minutes Healthy Breakfast Recipe

  • ഗോതമ്പ് പൊടി – ഒരു കപ്പ്
  • ആവശ്യത്തിന് ഉപ്പ്
  • ഓയിൽ – 3 ടേബിൾസ്പൂൺ
  • ക്യാരറ്റ് -1/3 കപ്പ്
  • ജീരകം – 1/4 ടേബിൾ സ്പൂൺ
  • ചെറിയുള്ളി – 1/2 കപ്പ്
  • പച്ച മുളക് – 1/2 ടേബിൾ സ്പൂൺ
  • ചീര – 1 കപ്പ്
  • മുട്ട – 1

തയ്യാറാക്കുന്ന വിധം: 10 minutes Healthy Breakfast Recipe

ആദ്യം ഒരു ബൗൾ എടുക്കുക, അതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക, അതിലേക്ക് ആവശ്യത്തിന് ഉപ്പ്, അര ടേബിൾ സ്പൂൺ ഓയിൽ എന്നിവ ഇട്ട് കൊടുത്ത് കുഴച്ചെടുക്കുക, ശേഷം കുറച്ചു കുറച്ച് വെള്ളം ഒഴിച്ചു കൊടുത്തു മാവ് കുഴച്ചെടുക്കുക, ശേഷം ഇത് അടച്ചുവെച്ച് രണ്ട് മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക, ശേഷം ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുത്തു ചൂടാക്കുക, ശേഷം അതിലേക്ക് 1/4 ടേബിൾ സ്പൂൺ ജീരകം ഇട്ടു കൊടുക്കുക,

അത് ചൂടായി വരുമ്പോൾ ചെറിയുള്ളി 1/4 കപ്പ് അരിഞ്ഞത് ഇട്ടു കൊടുക്കുക, ശേഷം 1/2 ടേബിൾ സ്പൂൺ പച്ചമുളക് അരിഞ്ഞത്, എന്നിവ ഇട്ടു കൊടുത്ത് വഴറ്റി എടുക്കുക, ശേഷം 1/3 കപ്പ് ഗ്രേറ്റ് ചെയ്ത ക്യാരറ്റ്, 1 കപ്പ് ചീര ഇല കട്ട്‌ ചെയ്തത്,ആവശ്യത്തിന് ഉപ്പ്, എന്നിവ ഇട്ടു കൊടുത്ത് വഴറ്റി എടുക്കുക, ശേഷം ഒരു ബൗൾ എടുക്കുക അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക, അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുക്കുക ശേഷം നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം വയറ്റിയെടുക്കുന്ന

ക്യാരറ്റ് കൂട്ടിവെച്ച് അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക, ശേഷം മുട്ടയും ക്യാരറ്റും നന്നായി മിക്സ് ചെയ്ത് എടുക്കുക, ശേഷം തീ ഓഫ് ചെയ്യാം, അതിനുശേഷം കുഴച്ചുവെച്ച മാവ് ബോൾസ് ആക്കി എടുക്കുക, ശേഷം ഇത് പരത്തി ബോൾസിന്റെ ഷേപ്പിലാക്കി എടുക്കുക, ശേഷം അതിലേക്ക് ഫില്ലിങ്ങ്സ് നിറച്ചു വെച്ചു കൊടുത്ത് ഒട്ടിച്ചു കൊടുത്തു ഉണ്ടായാക്കി എടുക്കുക, ശേഷം കത്തി കൊണ്ട് വരഞ്ഞു കൊടുക്കുക, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കി അതിലേക്ക് അര ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക, ശേഷം പാത്രത്തിൽ ഓയിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക, അതിലേക്ക് ഇതുപോലെ ചെയ്തു വെച്ച ഓരോ അപ്പം വെച്ച് കൊടുക്കുക, രണ്ട് മിനിറ്റ് മീഡിയം തീയിലിട്ട് കൊടുത്ത് ഫ്രൈ ചെയ്തെടുക്കുക, ഫ്രൈ ആയി വന്നാൽ ഇത് മറ്റൊരു പ്ലേറ്റിലേക്ക് കോരിയെടുക്കുക, ഇപ്പോൾ നമ്മുടെ കിടിലൻ അടിപൊളി ഹെൽത്തി ബ്രേക്ക് ഫാസ്റ്റ് റെഡി ആയിട്ടുണ്ട്!!! Video Credit : Recipes by Rupa വീഡിയോ കാണാം 10 minutes Healthy Breakfast Recipe

10 minutes Healthy Breakfast Recipe
Comments (0)
Add Comment