മലബാർ സ്റ്റൈൽ ടിഷ്യു ദോശ കഴിച്ചിട്ടുണ്ടോ ? തൂവെള്ള നിറമുള്ള ടേസ്റ്റി ദോശ…

0

3 Ingredients Tissue Paper Dosa: മലബാർ വീടുകളിൽ തക്കാരങ്ങളിലെ പ്രധാന ഐറ്റമാണ് ടിഷ്യൂ ദോശ. കാണാൻ ടിഷ്യൂ പേപ്പർ പോലുള്ള വളരെ സോഫ്റ്റും തൂവെള്ള നിറമുള്ളതുമായ ഈ ദോശ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. നോമ്പ് തുറയ്ക്കും അത്താഴത്തിനും ഒക്കെ ഉണ്ടാക്കാൻ കഴിയുന്നൊരു കിടിലം റെസിപ്പിയാണിത്.സാധാരണ ദോശയിൽ നിന്നും വ്യത്യസ്തമായി ഇതിന് വലിപ്പവും കൂടുതലാണ്. അപ്പോൾ ഈ നീളൻ ദോശ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

Ingredients: 3 Ingredients Tissue Paper Dosa

  • ജീരകശാല അരി -അരക്കപ്പ്
  • ചോറ് – കാൽ കപ്പ്
  • മുട്ട – ഒന്ന്
  • നെയ്യ്

തയ്യാറാക്കുന്ന വിധം : 3 Ingredients Tissue Paper Dosa

ആദ്യമായി അരക്കപ്പ് ജീരകശാല റൈസ് എടുക്കുക. പച്ചരി വെച്ചും ഇത് തയ്യാറാക്കാവുന്നതാണ്. അരി വളരെ സ്മൂത്തായി അരിച്ചെടുക്കുന്നതിനായി ഒരു മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്ത് വെക്കണം. രാവിലെയാണ് നിങ്ങൾ ഇത് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ രാത്രി കുതിർത്തു വെച്ചാൽ മതി. ഒരു മണിക്കൂറിനു ശേഷം അരിയിലെ വെള്ളം കളഞ്ഞ് അരയ്ക്കാനായി മിക്സി ജാറിലേക്ക് ഇടാം. അരക്കപ്പ് അരിക്ക് കാൽ കപ്പ് എന്ന കണക്കിൽ ചോറ് ചേർക്കുക.

ശേഷം ഒരു മുട്ടയും കൂടെ ചേർക്കാം. കാൽ കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് ഇനി അരച്ചെടുക്കാം. ഒട്ടും തരിയില്ലാതെ നല്ല രീതിയിൽ അരിച്ചെടുക്കണം. ശേഷം ഒരു ബൗളിലേക്ക് മാറ്റാം. ഇനി അരി അരച്ചെടുത്ത മിക്സി ജാറിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് ആ വെള്ളം ബൗളിലേക്ക് പകർത്തുക. തുടർന്ന് നന്നായി മിക്സ് ചെയ്ത് എടുക്കുക. അടുത്തതായി ഒരു പാൻ എടുക്കാം. ഇത് ചൂടായതിനു ശേഷം പാൻ കയ്യിൽ പിടിച്ച് അല്പം മാവ് അതിലേക്ക് ഒഴിച്ച് ചുറ്റിക്കുക. വളരെ നേരിയ രീതിയിൽ ആയിരിക്കണം ഈ ദോശ കിട്ടേണ്ടത്. ഇനി ഇതിന്റെ മുകളിലായി

അല്പം പശു നെയ്യ് പുരട്ടാം. ഇത് നിർബന്ധമില്ല. അതിന്റെ ടേസ്റ്റ് ഇഷ്ടമാണെങ്കിൽ മാത്രം ചെയ്‌താൽ മതി. ദോശ വളരെ നേരിയതായതിനാൽ തന്നെ വളരെ പെട്ടെന്ന് വെന്തു കിട്ടും. അതുപോലെ തിരിച്ചിടേണ്ട ആവശ്യമില്ല. ഇത് കാഴ്ചയിൽ ടിഷ്യൂ പേപ്പർ പോലെ തന്നെയാണ് ഉണ്ടാവുക. ബാക്കിയുള്ള ദോശയും ഇതുപോലെ ചുട്ടെടുക്കാവുന്നതാണ്. വളരെ സോഫ്റ്റും,വായിലിട്ടാൽ അലിഞ്ഞു പോകുന്നതുപോലെയും ഉള്ള ടേസ്റ്റി ദോശയാണ് ഇത്. മലബാർ ഭാഗങ്ങളിലെ വിരുന്നിലും, അത്താഴത്തിനും ഒക്കെ സാധാരണയായി കണ്ടുവരുന്ന റെസിപ്പിയാണിത്. വെറും മൂന്ന് ഇൻഗ്രീഡിയൻസ് കൊണ്ട് എളുപ്പത്തിൽ ഇത് തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. Video Credit : Kannur kitchen.. 3 Ingredients Tissue Paper Dosa

Leave A Reply

Your email address will not be published.