- മാങ്ങ
- കല്ലുപ്പ്
- മഞ്ഞൾപ്പൊടി
- നല്ലെണ്ണ
- പച്ചമുളക്
- ഇഞ്ചി
- കറിവേപ്പില
- വെളുത്തുള്ളി
- കടുക് പൊടി
- ഉലുവ
- വിനാഗിരി
വെറും 10 മിനിറ്റിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് അടമാങ്ങാ എന്ന് എത്ര പേർക്ക് അറിയാം? ഇതോടൊപ്പം കാണുന്ന വീഡിയോയിൽ കാണിക്കുന്നതും അതാണ്. നല്ലത് രുചികരമായ അടമാങ്ങാ അച്ചാർ ഉണ്ടാക്കാൻ ആവശ്യമായ മാങ്ങ നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കണം. ഇതിനെ ചെറിയ കഷ്ണങ്ങൾ ആയിട്ട് മുറിച്ച് കല്ലുപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് യോജിപ്പിച്ചിട്ട് വെയിലത്ത് വച്ച് നാല് ദിവസമെങ്കിലും ഉണക്കണം. ഒരു പാൻ ചൂടാക്കി ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് ചൂടാക്കണം.
ഇതിലേക്ക് പച്ചമുളക്, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നല്ലത് പോലെ വഴറ്റണം. ഇതിലേക്ക് കുറച്ചു മഞ്ഞൾപൊടി, മുളകുപൊടി, , കടുക് പൊടി, കായപ്പൊടി, ഉലുവ എന്നിവ ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം. അതിന് ശേഷം അടമാങ്ങയും കൂടി ചേർത്ത് മിക്സ് ചെയ്തതിന് ശേഷം വിനാഗിരിയും കൂടി ചേർത്താൽ നല്ല രുചികരമായ അടമാങ്ങാ അച്ചാർ തയ്യാർ. ഈ ഒരു അടമാങ്ങാ അച്ചാർ മാത്രം മതി കഞ്ഞി കുടിക്കാനും ചോറ് ഉണ്ണാനും ഒക്കെ. ഈ അച്ചാർ ഉണ്ടാക്കി വച്ചാൽ സുഖമില്ലാതെ കറി ഉണ്ടാക്കാൻ പറ്റാത്ത ദിവസങ്ങളിൽ പോലും ആരും പരാതി പറയില്ല. Mom’s Kitchen Adamanga Achar Recipe