ഒരു രുചികരവും ആരോഗ്യകരവുമായ ന്യൂട്രിഷൻ ലഡു കഴിച്ചാലോ? നമ്മുടെ ദിനചര്യയിൽ പലപ്പോഴും നമുക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാറില്ല. എന്നാൽ ഈ സ്പെഷ്യൽ ലഡു നിങ്ങളുടെ ദിവസത്തെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും. വിവിധ തരം നട്‌സ്, സീഡ്‌സ്, ഈന്തപ്പഴം എന്നിവയാൽ സമ്പന്നമായതിനാൽ ഈ ലഡു നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ, മിനറൽസ് എന്നിവ നൽകുന്നു.കൂടാതെ ഈ ലഡ്ഡു വളരെ രുചികരവും ആരോഗ്യ പ്രദവുമാണ്, ഈ ലഡുവിൽ അടങ്ങിയിരിക്കുന്ന നട്സും സീഡ്‌സും മാത്രമല്ല ഈ ലഡുവിനെ സാധാരണ ലഡുവിൽ നിന്നും വ്യത്യസ്തമാക്കുന്നത്, ഈ ലഡു ഉണ്ടാക്കിയിരിക്കുന്നത് ആനന്ദ് അംബാനിയുടെ ന്യൂട്രിയേഷനിസ്റ്റാണ്, എന്നാൽ ഇനി നമുക്ക് ആനന്ദ് അംബാനിയുടെ കിടിലൻ അടിപൊളി സ്പെഷ്യൽ ലഡു എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കിയാലോ?!!

Ambani laddu recipe : ചേരുവകൾ
- നെയ്യ്
- ബദാം
- കശുവണ്ടി
- വാൾനട്ട്
- സൺഫ്ലവർ സീഡ്സ്
- വാട്ടർ മെലൺ സീഡ്‌സ്
- പോപ്പി സീഡ്സ്
- സീസം സീഡ്‌സ്
- ഉണക്കമുന്തിരി
- വറുത്ത കടല
- കറുത്ത ഈന്തപ്പഴം
Ambani laddu recipe : ലഡ്ഡു തയ്യാറാക്കുന്ന വിധം :-
ആനന്ദ് അംബാനിയുടെ സ്പെഷ്യൽ ലഡു ഉണ്ടാക്കുവാൻ വേണ്ടി ആദ്യം ഒരു ചട്ടിയിലേക്ക് അല്പം നെയ്യ് ഒഴിക്കുക അത് ചൂടായി വരുമ്പോൾ അതിലേക്ക് ബദാം ഇട്ടുകൊടുക്കുക അത് ഇളക്കി കൊടുത്ത് റോസ്റ്റ് ആയി വരുമ്പോൾ അതിലേക്ക് കശുവണ്ടിയും വാൾനട്ടും ഇട്ടുകൊടുക്കുക ശേഷം നന്നായി മിക്സ് ചെയ്തു വറുത്ത് കോരിയെടുക്കുക ഇനി ഒരല്പം നെയ്യ് ചൂടാക്കി അതിലേക്ക് സൺഫ്ലവർ സീഡ്സും വാട്ടർമെലൺ സീഡ്സും ഇട്ടുകൊടുത്തു വറുത്തെടുക്കുക വറുത്തെടുത്താൽ അത് മാറ്റിവെക്കുക

ശേഷം നീ ചൂടാക്കി അതിലേക്ക് സീസം സീഡ്സും, ഉണക്കമുന്തിരിയും, പോപ്പി സീഡ്സും ഇട്ടുകൊടുത്തു നന്നായി മിക്സ് ചെയ്തെടുക്കാം, ഇനി ഇതിലേക്ക് വറുത്ത കടല ഇട്ടുകൊടുത്തത് നന്നായി മിക്സ് ചെയ്ത് വറുത്തെടുക്കാം ശേഷം ഈ വറുത്തെടുത്ത നട്സ് എല്ലാം ചെറുതായി കട്ട് ചെയ്ത് മാറ്റിവെക്കുക, ഇനി കറുത്ത ഈന്തപ്പഴം എടുത്ത് അതിലെ കുരു കളഞ്ഞ് എടുക്കുക ശേഷം ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി എടുക്കുക, നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് കുരു കളഞ്ഞു മാറ്റിവെച്ച് കറുത്ത ഈന്തപ്പഴം ഇട്ടുകൊടുക്കുക ശേഷം നന്നായി മിക്സ് ചെയ്തു വരട്ടിയെടുക്കാം ഇത് വഴന്നു വരുമ്പോൾ ഇതിലേക്ക് നമ്മൾ നേരത്തെ കട്ട് ചെയ്തു വെച്ച നടിച്ച് എല്ലാം ചേർത്ത് കൊടുക്കുക ശേഷം ഇത് നന്നായി ഉരുട്ടി
ലഡുവിന്റെ ഷേപ്പിലേക്ക് ഉരുട്ടിയെടുക്കുക ഇപ്പോൾ നമ്മുടെ ന്യൂട്രിബ്യൂഷൻ റിച്ചായ ആനന്ദംബാനിയുടെ സ്പെഷ്യൽ ലഡ്ഡു തയ്യാറായി കഴിഞ്ഞിരിക്കുന്നു ഇത് ഇനി നമുക്ക് ചൂടോടെ വിളമ്പാം!!! ഈ ലഡു വളരെ രുചികരവും ആരോഗ്യപ്രദവുമാണ്, ഈ ലഡു ഉണ്ടാക്കാൻ ആവശ്യമായ ചേരുവകളുടെ അളവ് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു എടുക്കാവുന്നതാണ്, മാത്രമല്ല ഇതു നമുക്ക് 2-3 ദിവസം ഫ്രിഡ്ജിൽ വെച്ചും കഴിക്കാവുന്നതാണ്. അതുമാത്രമല്ല ഈ ലഡു ഉണ്ടാക്കാൻ നമ്മൾ പഞ്ചസാരയും മൈദയും ഉപയോഗിക്കുന്നില്ല അതുകൊണ്ട് തന്നെ ഇത് വളരെ ആരോഗ്യപ്രദവുമാണ്. നമ്മുടെ ഒരു ദിവസത്തെ ആരംഭിക്കാനോ അല്ലെങ്കിൽ നാലുമണി പലഹാരമായോ നമുക്കിത് കഴിക്കാം!! Ambani laddu recipe Samina Food Story