എളുപ്പത്തിൽ രുചിയോടെ ഒരു അരിയുണ്ട ട്രൈ ചെയ്തു നോക്കിയാലോ ?

0

പണ്ട് കാലങ്ങളിൽ നാല് മണി നേരമാവുമ്പോൾ നമ്മുടെ വീട്ടിലെ പ്രായമായ വല്ലിമ്മമാരും അമ്മൂമ്മമാരും എല്ലാവരും ഉണ്ടാക്കുന്ന ഒരു നാടൻ റെസിപി ആയാലോ ഇന്നത്തെ ചായക്ക് കൂടെ, അതെ ഇന്ന് നമ്മൾക്ക് വളരെ എളുപ്പത്തിൽ വളരെ രുചിയിൽ ഒരാഴ്ച വരെ ഉണ്ടാക്കി സൂക്ഷിക്കാൻ പറ്റിയ ഒരു കിടിലൻ അരിയുണ്ട ഉണ്ടാക്കാം, അരിയുണ്ട എന്ന് കേൾക്കുമ്പോൾ ഇന്നും പലർക്കും അതൊരു വികാരമാണ്, എന്നാൽ വളരെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ നാവിൽ നിന്നും രുചി മാറാതെ നിൽക്കുന്ന ഒരു അടിപൊളി അരിയുണ്ടയുടെ റെസിപി ഇതാ, എങ്ങനെയാണ് ഈ അരിയുണ്ട ഉണ്ടാക്കുക എന്ന് നോക്കിയാലോ ..!!

ചേരുവകകൾ: Ariyunda Recipe

  • പുഴുങ്ങല്ലരി: 2 കപ്പ്
  • കശുവണ്ടി: 2 കപ്പ്
  • വെള്ളം
  • ഏലക്കായ : 3-4 എണ്ണം
  • നെയ്യ്
  • ശർക്കര: 5 ചെറിയ അച്ച്
  • തേങ്ങ: വലിയ 1 ചിരകിയത്

തയ്യാറാക്കുന്ന വിധം: Ariyunda Recipe

ഇത് തയ്യാറാക്കാൻ വേണ്ടി ആദ്യം ഒരു ബൗൾ എടുക്കുക അതിലേക്ക് 250 ml ന്റെ കപ്പിൽ 2 കപ്പ് പുഴുങ്ങല്ലരി ഇട്ട് കൊടുക്കുക, ശേഷം ഇതു നന്നായി കഴുകി വെള്ളം മൊത്തം ഊറ്റി എടുക്കുക, ഇനി ഇതിലേക്ക് 5 ചെറിയ അച്ച് ശർക്കര എടുക്കുക അതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക ശേഷം ഇതു നന്നായി തിളപ്പിച്ചു ഉരുക്കി എടുക്കുക, ഈ സമയത്ത് അടുപ്പിൽ ഒരു ഉരുളി വെച്ചു ചൂടാക്കി അതിലേക്ക് കഴുകി വെച്ച അരിയുടെ പകുതി ഇട്ട് കൊടുത്ത് വറുത്തെടുക്കുക, അരി പൊട്ടി കളർ മാറുന്നത്

വരെ വറുത്തെടുക്കണം ഇനി ബാക്കിയുള്ള അരിയും വറുത്തെടുക്കുക, ശേഷം ഇത് മാറ്റി വെക്കാം ഇനി ഈ ഉരുളിയിലേക്ക് 2 കപ്പ് അണ്ടിപ്പരിപ്പ് ഇട്ട് കൊടുത്ത് വറുത്തെടുക്കാം, അണ്ടിപ്പരിപ്പ് അല്ലെങ്കിൽ കപ്പലണ്ടിയും ഉപയോഗിക്കാം, ശേഷം വറുത്തു വെച്ച അരിയിലേക്ക് 5-6 ഏലക്ക ഇട്ട് കൊടുക്കുക, അരി ചൂടാറി വന്നാൽ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുത്ത് ഫൈൻ ആയി പൊടിച്ചെടുക്കാം, ശേഷം അണ്ടിപ്പരിപ്പ് തരി തരി ആയി പൊടിച്ചെടുക്കുക, ശേഷം ഉരുക്കി എടുത്ത ശർക്കര അരിച്ച് എടുത്ത് ഉരുളിയിലേക്ക് ഒഴിച്ച് കൊടുക്കുക ശേഷം അതിലേക്ക് 1 വലിയ തേങ്ങ ചിരകിയത് ഇട്ട് കൊടുക്കുക,

ഇനി ഇതിലേക്ക് 1 സ്പൂണ് നെയ്യ് , 1 നുള്ള് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം ഇതൊന്ന് തിളച്ചു വരുന്നത് വരെ വേവിക്കുക, തിളച്ചു വന്നാൽ തീ ഓഫ് ചെയ്യുക ശേഷം ഇതു കുറച്ചു ചൂടാറിയാൽ ഇതിലേക്ക് നേരത്തെ പൊടിച്ചു വെച്ച അരി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക ശേഷം പൊടിച്ചു വെച്ച അണ്ടിപ്പരിപ്പ് കൂടെ ഇട്ട് കൊടുത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക , ശേഷം ഇളം ചൂടിൽ തന്നെ ഇത് ബൗൾസ് ആക്കി ഉരുട്ടി എടുക്കാം ഇപ്പോൾ നമ്മുടെ അടിപൊളി ടേസ്റ്റി അരിയുണ്ട തയ്യാറായിട്ടുണ്ട്, ഇത് നമുക്ക് ഒരാഴ്ചയോളം വെച്ച് കഴിക്കാവുന്നതാണ്..!!! Video Credit : Irfana shamsheer Ariyunda Recipe

Leave A Reply

Your email address will not be published.