4 മണി നേരങ്ങളിൽ ചായക്ക് കൂടെ ഒന്നും ഇല്ലാതെ വിഷമിക്കേണ്ട ഒരു ആഴ്ച വരെ എടുത്തുവെക്കാൻ പറ്റിയ ഒരു കിടിലൻ അവിൽ വിളയിച്ച് ഉണ്ടാക്കാൻ ഉള്ള കിടിലൻ റെസിപി ഇതാ!!! അവിൽ വിളയിച്ചത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ???!
Avil vilayichath snack recipe : ചേരുവകൾ
അവിൽ : 250 gm
ചിരകിയ തേങ്ങ : 4 കപ്പ്
ശർക്കര – 1/2 kg
എള്ള് – 2 ടേബിൾ സ്പൂൺ
പൊട്ടു കടല – 2 ടേബിൾ സ്പൂൺ
തേങ്ങ കൊത്ത് – 4 ടേബിൾ സ്പൂൺ
അണ്ടിപരിപ്പ് – 10 എണ്ണം
ഏലക്ക പോടി
ചുക്ക് പൊടി
നെയ്യ്
Avil vilayichath snack recipe : തയ്യാറാക്കുന്ന വിധം :-
ശർക്കര ഒരുക്കി എടുക്കാൻ വേണ്ടി ഒരു പാത്രത്തിൽ ശർക്കര ഇട്ടുകൊടുത്ത് അതിലേക്ക് 250 ml കപ്പിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് ശർക്കര നന്നായി മെൽറ്റ് ചെയ്യുക, മെൽറ്റായതിനു ശേഷം അരിച്ചു എടുക്കുക, ഇനി അടുപ്പത്ത് ചീനച്ചട്ടി വെച്ച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക, ചൂടായി വരുമ്പോൾ ഇതിലേക്ക് തേങ്ങാക്കൊത്ത് ഇട്ടുകൊടുത്ത് ഗോൾഡൻ ബ്രൗൺ ആവുന്നത് വരെ വറുത്തെടുക്കുക ശേഷം ഇതുമാറ്റിവെക്കാം, ഇനി ഇതിലേക്ക് അണ്ടിപ്പരിപ്പ്
ഇട്ടുകൊടുത്തു മൂപ്പിച്ചെടുക്കാം, അതിനുശേഷം പൊട്ടുകടല ഇട്ടുകൊടുത്ത് പെട്ടെന്ന് തന്നെ കോരിയെടുക്കാം, ശേഷം സ്റ്റൗ ഓഫ് ചെയ്ത് ഇതിലേക്ക് എള്ളും ഇട്ടു കൊടുക്കാം ശേഷം നന്നായി ഇളക്കി കൊടുക്കുക, എള്ള് നന്നായി മൂത്തു വന്നാൽ ഇത് നെയ്യോടു കൂടി മാറ്റിവെക്കാം, ഇനി അടുപ്പത്ത് ഒരു ഉരുളി വെച്ച് അതിലേക്ക് തേങ്ങ ചിരകിയത് ഇട്ടു അഞ്ചാറ് മിനിറ്റ് മീഡിയം ഫ്ലെയിമിൽ വെച്ച് ഇളക്കി കൊടുക്കുക, തേങ്ങയുടെ നിറം മാറാതെ നോക്കാൻ ശ്രദ്ധിക്കണം, ശേഷം ഇത് കോരിയെടുക്കാം,
ഇനി ഉരുളിയിലേക്ക് അരിപ്പ വെച്ച് ശർക്കര ഒരുക്കിയത് ഒഴിച്ചു കൊടുക്കാം , ശർക്കര തിളച്ചു വരുന്നതുവരെ വെക്കുക, ശർക്കര തിളച്ചു വന്നാൽ ഇതിലേക്ക് തേങ്ങ ഇട്ടു കൊടുക്കാം ,ലോ ഫ്ലെയിമിൽ വച്ചു ഈ തേങ്ങ നന്നായിട്ട് വരട്ടിയെടുക്കണം, തേങ്ങ വരണ്ടുവന്നാൽ ഇതൊന്ന് ചെറുതായി കട്ടിയാവും അപ്പോൾ തീ ഓഫ് ചെയ്യുക,മൂന്ന് നാല് മിനിറ്റ് ഇത് ഓഫ് ചെയ്തു വെച്ച് ചൂട് പകുതി പോയി കഴിഞ്ഞതിനുശേഷം നമുക്ക് അവിൽ ഇട്ടു കൊടുക്കാം ,ഈ ചൂടിൽ ഇട്ട് നന്നായി ഇളക്കി മിക്സ് ചെയ്ത് എടുക്കുക
ശേഷം ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കാം, ഇതിന്റെ കൂടെ നേരത്തെ വറുത്തുവച്ച തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും ഇട്ടുകൊടുക്കുക ശേഷം ഇതിലേക്ക് 1 1/4 ടീസ്പൂൺ ഏലക്കായ പൊടിച്ചത്, മുക്കാൽ ടീസ്പൂൺ ചുക്ക് പൊടിച്ചത്, നേരത്തെ വറുത്തുവെച്ച എള്ള് പൊട്ടുകടല എന്നിവ നെയോടു കൂടെ തന്നെ ഒഴിച്ചു കൊടുക്കാം ശേഷം ഇതെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക, ചൂടാറിയതിനു ശേഷം അടച്ചുവെച്ച് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് കഴിക്കാവുന്നതാണ്.ഇപ്പോൾ നമ്മുടെ സൂപ്പർ ടേസ്റ്റി അവിൽ വിളയിച്ചത് തയ്യാറായിട്ടുണ്ട്!!! Avil vilayichath snack recipe Sheeba’s Recipes