വഴുതനങ്ങ ഇങ്ങനെ തയ്യാറാക്കൂ.! ഇഷ്ടമില്ലാത്തവർ പോലും ഈ കറി കോരിക്കുടിക്കും; ഇതുപോലെ കറി വെച്ചാൽ ഒരു തുള്ളി പോലും ബാക്കി വരില്ല | Brinjal curry recipe

Brinjal curry recipe: പച്ചക്കറികളിൽ വെച്ച് ഏറെ ഗുണമുള്ളതും നമ്മുടെയെല്ലാം അടുക്കള തോട്ടങ്ങളിൽ സുലഭമായി ഉണ്ടാക്കാവുന്നതുമായ ഒരു പച്ചക്കറിയാണ് വഴുതനങ്ങ. ഇന്ന് വഴുതനങ്ങ ഉപയോഗിച്ച് സ്വാദിഷ്ടമായ ഒരുറോസ്റ്റ് തയ്യാറാക്കി നോക്കിയാലോ. വഴുതനങ്ങ ഇഷ്ടമില്ലാത്തവരും കഴിച്ചുപോകുന്ന ഒരു ഉഗ്രൻ വഴുതനങ്ങ റോസ്റ്റ് തയ്യാറാക്കി നോക്കാം.

Ingredients :

  • വഴുതനങ്ങ (നാലാക്കി മീഡിയം കഷ്ണങ്ങളാക്കി മുറിച്ചത്) – 250 ഗ്രാം
  • പച്ചമുളക് – 2 എണ്ണം
  • വലിയ ജീരകം – 1/2 സ്പൂൺ
  • മഞ്ഞൾ പൊടി -1 സ്പൂൺ
  • വെളിച്ചെണ്ണ – 2 സ്പൂൺ
  • സവാള – 2 എണ്ണം
  • തക്കാളി – 1 (വലുത്)
  • ഇഞ്ചി – ഒരു ചെറിയ കഷണം
  • വെളുത്തുള്ളി – 4 അല്ലി
  • കറിവേപ്പില – 1 തണ്ട്
  • കടുക് – 1 സ്പൂൺ
  • മുളക് പൊടി – 1 സ്പൂൺ
  • മല്ലിപൊടി – 2 സ്പൂൺ
  • ഗരം മസാല – 1 സ്പൂൺ
  • കാശ്മീരി ചില്ലി പൗഡർ – 2 സ്പൂൺ

ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായതിനു ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. നന്നായി ചൂടായ വെളിച്ചെണ്ണയിലേക്ക് ഒരു സ്പൂൺ കടുക്, ഒരു സ്പൂൺ ജീരകം എന്നിവ ചേർക്കുക. അതിലേക്ക് രണ്ട് സവാള നീളത്തിൽ അരിഞ്ഞത് ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി, നാല് വെളുത്തുള്ളി എന്നിവ നീളത്തിലരിഞ്ഞത് ചേർക്കുക. ശേഷം അരിഞ്ഞു വച്ച തക്കാളിയും ഒരു തണ്ട് കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് ആവശ്യമായ

ഉപ്പും കൂടെ ചേർത്ത് അടച്ചുവെച്ച് രണ്ടു മിനിറ്റ് വേവിക്കാം. അടപ്പ് തുറന്നു നന്നായി ഇളക്കി യോജിപ്പിച്ച് വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് നമുക്ക് മസാല പൊടികൾ ചേർക്കാം. ഒരു സ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ മുളകുപൊടി, രണ്ടു സ്പൂൺ മല്ലിപ്പൊടി, ഒരു സ്പൂൺ ഗരം മസാല, രണ്ട് ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ എന്നിവ ചേർക്കുക. പൊടികൾ ചേർത്ത് തുടങ്ങുമ്പോൾ തീ ലോ ഫ്ലെയിമിൽ ആണെന്ന് ഉറപ്പുവരുത്തുക. പൊടികളുടെ പച്ചമണം മാറുന്നതുവരെ വഴറ്റുക.

ഇതിലേക്ക് വലിയ കഷണങ്ങളാക്കി മുറിച്ചു വെച്ച വഴുതനങ്ങ ചേർത്ത് കൊടുക്കാം. ശേഷം അരക്കപ്പ് ചെറിയ ചൂടുള്ള വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അഞ്ച് മിനിറ്റ് അടച്ചു വെച്ച് വേവിച്ചെടുക്കാം. ഇതാ നിങ്ങൾക്ക് മുന്നിൽ അടിപൊളി ടേസ്റ്റിലുള്ള വഴുതനങ്ങ റോസ്റ്റ് റെഡിയായിട്ടുണ്ട്. ചോറിന്റെയും ചപ്പാത്തിയുടെയുമെല്ലാം കൂടെ കഴിക്കാൻ സിമ്പിൾ ആയിട്ടുള്ള വളരെ രുചികരമായ ഒരു റെസിപ്പിയാണിത്. Brinjal curry recipe

Brinjal curry recipe
Comments (0)
Add Comment