പലർക്കും അറിയില്ല സേമിയ പായസം ഇതുപോലെ ഉണ്ടാക്കാം.!! ഈ ഒരു സീക്രട്ട് ചേരുവ ചേർത്ത് ഉണ്ടാക്കി നോക്കൂ |Caramelized Semiya Payasam Recipe

Caramelized Semiya Payasam Recipe: നമ്മുടെയെല്ലാം വീടുകളിൽ വിശേഷാവസരങ്ങളിലും അല്ലാതെയുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള പായസങ്ങളിൽ ഒന്നായിരിക്കും സേമിയ പായസം. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാം എന്നതു തന്നെയാണ് സേമിയ പായസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ പായസത്തിന്റെ

രുചി ഇരട്ടിയായി ലഭിക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പായസം തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വയ്ക്കുക. അതൊന്നു ചൂടായി തുടങ്ങുമ്പോൾ മധുരത്തിന് ആവശ്യമായ പഞ്ചസാര ഇട്ട് നല്ല രീതിയിൽ കാരമലൈസ് ചെയ്തെടുക്കുക. പഞ്ചസാര നല്ല രീതിയിൽ ഉരുകി കാരമലൈസ് ആയി തുടങ്ങുമ്പോൾ 50 ഗ്രാം അളവിൽ ബട്ടർ കൂടി അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.

ഇവ രണ്ടും നല്ല രീതിയിൽ മിക്സ് ആയി സെറ്റ് ആകുന്ന സമയം കൊണ്ട് സേമിയ ഒന്ന് വറുത്തെടുക്കണം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അല്പം നെയ്യ് ഒഴിച്ച് നല്ല രീതിയിൽ വറുത്തെടുക്കുക. അതുപോലെ പായസത്തിന് ആവശ്യമായ ചൊവ്വരി അരമണിക്കൂർ മുൻപു തന്നെ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി ഇട്ടു വയ്ക്കാവുന്നതാണ്. പഞ്ചസാര നല്ല രീതിയിൽ കാരമലൈസ് ആയി കഴിയുമ്പോൾ അതിലേക്ക് പാൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.

പാലൊന്ന് തിളച്ചു കുറുകി വരുമ്പോൾ അതിലേക്ക് വറുത്തുവെച്ച സേമിയയും, കുതിർത്തി വച്ച ചൊവ്വരിയും ചേർത്തു കൊടുക്കണം. അവസാനമായി അല്പം ഏലക്ക പൊടിച്ചതും, കിസ്മിസും, അണ്ടിപ്പരിപ്പും കൂടി വറുത്തിട്ടശേഷം ചൂടോടുകൂടി തന്നെ പായസം സെർവ് ചെയ്യാവുന്നതാണ്. സാധാരണ പായസം ഉണ്ടാക്കുന്ന രീതിയില്‍ നിന്നും ഒരു ചെറിയ മാറ്റം വരുത്തിയാൽ തന്നെ നല്ല രുചികരമായ രീതിയിൽ ഈയൊരു സേമിയ പായസം തയ്യാറാക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Caramelized Semiya Payasam Recipe| Video Credit: sruthis kitchen

Caramelized Semiya Payasam is a rich and flavorful twist on the classic vermicelli dessert. To make it, roast semiya (vermicelli) in ghee until golden brown and set aside. In the same pan, melt sugar over low heat until it turns a deep golden caramel. Carefully add a splash of water to dissolve the caramel, then pour in boiled milk and stir well. Add the roasted semiya and cook until soft and creamy. Flavor the payasam with cardamom powder and a pinch of salt to enhance the sweetness. In a separate pan, fry cashews and raisins in ghee and mix them into the payasam. The caramel adds a deep, toffee-like flavor and beautiful color to the dish, making it a delightful dessert for festive occasions or special evenings. Serve warm or chilled, depending on your preference.

മാങ്ങാ അച്ചാർ ഇത്ര രുചിയിൽ കഴിച്ചിട്ടുണ്ടോ ? കാലങ്ങളോളം മാങ്ങ അച്ചാർ കേടാകാതെ സൂക്ഷിക്കാൻ ഇങ്ങിനെ ചെയ്തു നോക്കൂ | Tasty Vettumanga Pickle Recipe

Caramelized Semiya Payasam Recipe
Comments (0)
Add Comment