സാധാരണ അരി കഴിച്ചു മടുത്തോ ? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ പൂവ് പോലെ സോഫ്റ്റ് ആയ സൂപ്പർ ടേസ്റ്റിലുള്ള ചക്കയട..

Chakka Ada Recipe: ചക്ക സീസൺ ആണ് ഇപ്പോൾ നമ്മുടെ നാട്ടിൽ എന്ന് എല്ലാവർക്കും അറിയാമല്ലോ? ഈയൊരു സമയത്ത് ചക്ക കൊണ്ട് ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പിയും ആയിട്ടാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത് , വളരെ പെട്ടന്ന് കിടിലം ടേസ്റ്റിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു അടിപൊളി ചക്ക അടയാണ് ഇന്നത്തെ റെസിപ്പി , ഇതു വളരെ ടെസ്റ്റിയാണ് എന്നാൽ എങ്ങനെയാണ് ഈ ടേസ്റ്റി ഈസി ചക്ക അട ഉണ്ടാക്കുക എന്ന് നമുക്ക് നോക്കിയാലോ?!

Ingredients: Chakka Ada Recipe

  • പഴുത്ത ചക്ക ചുള – 20 എണ്ണം
  • വറുത്ത അരിപ്പൊടി – 1 1/4 കപ്പ്
  • ഉപ്പ്
  • ചിരകിയ തേങ്ങ – 3/4 കപ്പ്‌
  • നെയ്യ് – 1 1/2 ടീസ്പൂൺ
  • ഏലക്ക പൊടി – 1/2 ടീസ്പൂൺ
  • ചുക്ക് പൊടി – 1/2 ടീസ്പൂൺ
  • ശർക്കര – 1 കപ്പ്‌ ( 175 g)
  • വാഴ ഇല

തയ്യാറാക്കുന്ന വിധം: Chakka Ada Recipe

ചക്ക അട ഉണ്ടാക്കാൻ വേണ്ടി ആദ്യം 20 ചക്കച്ചുള അത്യാവശ്യം വലുപ്പമുള്ളത് എടുക്കുക, ശേഷം അതിന്റെ കുരുവും പാടയും കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക, ശേഷം ഒരു മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിലേക്ക് ഇത് ഇട്ടു കൊടുത്ത് അരച്ചെടുക്കുക, ശേഷം ശർക്കര മേൽറ്റ് ചെയ്തെടുക്കാൻ വേണ്ടി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ശർക്കര ഇട്ടു കൊടുക്കുക, ഇതിലേക്ക് 1/4 കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക, ശേഷം അടുപ്പത്ത് വെച്ച് പാത്രം ചൂടാക്കി ശർക്കര നന്നായി

ഉരുക്കിയെടുക്കുക, ശേഷം ശർക്കര ചെയ്തത് അരിച്ചെടുക്കണം, ഒരു ബൗൾ എടുക്കുക അതിലേക്ക് 1 1/4 കപ്പ് വറുത്ത അരിപ്പൊടി ഇട്ടുകൊടുക്കുക, ഇതിലേക്ക് 1 നുള്ള് ഉപ്പ്,3/4 കപ്പ് തേങ്ങ ചിരകിയത്, 1 1/2 ടീസ്പൂൺ നെയ്യ്, എന്നിവ ഒഴിച്ചു കൊടുത്ത് കൈവച്ച് നന്നായി കുഴച്ചെടുക്കുക, ശേഷം ഇതിലേക്ക് ചക്ക അരച്ചുവെച്ചത് ചേർത്തു കൊടുക്കാം, ശേഷം എല്ലാം ഒന്നുകൂടി നന്നായി മിക്സ് ചെയ്തെടുക്കുക, ഇനി ഇതിലേക്ക് ഉരുക്കിവെച്ച ശർക്കരപ്പാനി അരിച്ചു കുറച്ചു കുറച്ചായി ഒഴിച്ച് കുഴച്ചെടുക്കുക,

ചൂടോടുകൂടി വേണം ശർക്കര പാനി ഒഴിച്ചു കൊടുക്കാൻ, ശേഷം ഇതിലേക്ക് 1/2 ടീസ്പൂൺ ഏലക്ക പൊടിച്ചത്, 1/2 ടീസ്പൂൺ ചുക്ക് പൊടി, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം ഇത് പരത്തി എടുക്കാൻ വേണ്ടി വാഴയില കട്ട് ചെയ്ത് ക്ലീൻ ചെയ്ത് എടുക്കുക, ശേഷം വാഴയിലയുടെ നടുവിലായി ഈ ചക്കയുടെ ഫില്ലിംഗ് കുറച്ച് വെച്ചു കൊടുക്കുക, ശേഷം ഫോൾഡ് ചെയ്ത് ഇലയപ്പത്തിന്റെ പരുവത്തിൽ പരത്തി എടുക്കുക, ശേഷം ഇഡലി ചെമ്പിൽ വെള്ളം വെച്ചു ചൂടാക്കി വെള്ളം തിളച്ചു വരുമ്പോൾ തട്ട് വെച്ച് കൊടുത്ത് അതിലേക്ക് ചക്കയട വെച്ചുകൊടുത്ത് അടച്ചു വെച്ചു 20 മിനിറ്റ് ഹൈ ഫ്‌ളൈമിൽ ഇട്ടു വേവിച്ചെടുക്കുക, ഇപ്പോൾ നമ്മുടെ ചക്കയുടെ വെന്ത് വന്നിട്ടുണ്ട് ഇനി നമുക്ക് ഇത് മറ്റൊരു മാറ്റാം, അടിപൊളി ചക്കയട ഇപ്പോൾ ഇവിടെ തയ്യാറായിട്ടുണ്ട്!!! Chakka Ada Recipe Video Credit : Sheeba’s Recipes

Chakka Ada Recipe
Comments (0)
Add Comment