പഴുത്ത ചക്ക ഇനി വെറുതെ കളയല്ലേ.!! ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എല്ലാ ചക്ക സീസണിലും നിങ്ങൾ ഇങ്ങനെയേ ഉണ്ടാക്കൂ | Chakka Halwa Recipe

0

ചക്ക പഴത്തിന്റെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് പഴുത്ത ചക്ക ഉപയോഗിച്ച് അട, ചീട, പായസം പോലുള്ള വിഭവങ്ങളായിരിക്കും കൂടുതലായും തയ്യാറാക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പഴുത്ത ചക്കപ്പഴം ഉപയോഗിച്ച് നല്ല രുചികരമായ ഹൽവ എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients: Chakka Halwa Recipe

  • Maida
  • Jackfruit
  • Ghee
  • Nuts
  • Raises
  • Almonds

How to make Chakka Halwa Recipe

ഈയൊരു രീതിയിൽ ഹൽവ തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമായിട്ടുള്ള പ്രധാന ചേരുവ മൈദയിൽ നിന്നും എടുക്കുന്ന പാലാണ്. അതിനായി ഒരു കപ്പ് അളവിൽ മൈദ പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് സാധാരണ മാവ് കുഴച്ചെടുക്കുന്ന രീതിയിൽ കൈ ഉപയോഗിച്ച് കുഴച്ചെടുത്ത് മാറ്റിവയ്ക്കുക. അതിലേക്ക് മൂന്ന് കപ്പ് വെള്ളം കൂടി ചേർത്ത് മാവ് കൈ ഉപയോഗിച്ച് പരത്തി പരമാവധി മാവ് പിഴിഞ്ഞെടുക്കുക. ശേഷം മാവിന്റെ ചണ്ടി കളയാവുന്നതാണ്. ലഭിച്ച മൈദയുടെ മാവ് ഒരിക്കൽ

കൂടി അരിപ്പയിലൂടെ അരിച്ചെടുക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് നന്നായി പഴുത്ത ചക്കപ്പഴം തോലും കുരുവും കളഞ്ഞ് വൃത്തിയാക്കിയെടുത്തത് ഇട്ടുകൊടുക്കുക. തയ്യാറാക്കിവെച്ച പാലിൽ നിന്നും ഒരു കപ്പ് പാലെടുത്ത് ചക്കപ്പഴത്തിലേക്ക് ചേർത്ത് ഒട്ടും കട്ടയില്ലാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത ചക്കയുടെ കൂട്ട് ബാക്കി പാലിനോടൊപ്പം ചേർത്ത് മിക്സ് ചെയ്യുക. അടി കട്ടിയുള്ള പാത്രം അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക്

തയ്യാറാക്കി വെച്ച ചക്കയുടെ കൂട്ട് ഇട്ടു കൊടുക്കാവുന്നതാണ്. ചക്ക നല്ല രീതിയിൽ വെന്ത് തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം. മാവ് പാനിൽ നിന്നും വിട്ട് തുടങ്ങുമ്പോൾ ആവശ്യത്തിന് നെയ്യും, അണ്ടിപ്പരിപ്പ്, മുന്തിരി, ബദാം എന്നിവയും ഇഷ്ടാനുസരണവും ചേർത്ത് മിക്സ് ചെയ്തു കൊടുക്കുക. സ്റ്റൗ ഓഫ് ചെയ്ത് ഈയൊരു കൂട്ടിന്റെ ചൂട് ആറി കഴിയുമ്പോൾ ഒരു ബേക്കിംഗ് ട്രേയിൽ ആക്കി മൂന്ന് മണിക്കൂർ നേരം റൂം ടെമ്പറേച്ചറിൽ സെറ്റാകാനായി മാറ്റിവയ്ക്കുക. ഇപ്പോൾ നല്ല രുചികരമായ ചക്കപ്പഴംഹൽവ റെഡിയായി കഴിഞ്ഞു. Video Credit : Recipes By Revathi

Leave A Reply

Your email address will not be published.