കട്ടൻ കാപ്പിയ്‌ക്കൊപ്പം കിടിലൻ മൊരിഞ്ഞ പപ്പടവട ആയാലോ? കടകളിൽ കിട്ടുന്ന അതേ രുചി; ഇനി എളുപ്പത്തിൽ തയ്യാറാക്കാം…| Chayakkada Special Pappada vada Recipe

Chayakkada Special Pappada vada Recipe: കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലും ഒരു സ്നാക്ക് നൽകേണ്ടതായി വരാറുണ്ട്. അതിനായി സ്ഥിരമായി കടകളിൽ നിന്നും സ്നാക്കുകൾ വാങ്ങി കൊടുക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി കിടിലൻ രുചിയിൽ തയ്യാറാക്കാവുന്ന ഒരു പപ്പടവടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

How to Make Chayakkada Special Pappada vada Recipe

ഈയൊരു രീതിയിൽ പപ്പടവട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നേകാൽ ഗ്ലാസ് അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം ഒന്ന് ചൂടായി തുടങ്ങുമ്പോൾ കാൽ ടീസ്പൂൺ അളവിൽ ഉപ്പ്, മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു പിഞ്ച് ജീരകം, കാൽ ടീസ്പൂൺ കറുത്ത എള്ള് എന്നിവ കൂടി ചേർത്ത്

നല്ലതുപോലെ മിക്സ് ചെയ്യുക. എല്ലാ ചേരുവകളും നല്ല രീതിയിൽ വെള്ളത്തിൽ കിടന്ന് തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് അരിപ്പൊടി കുറേശ്ശെയായി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. മാവിന്റെ ചൂടൊന്ന് മാറിക്കഴിയുമ്പോൾ കൈ ഉപയോഗിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ കുഴച്ചെടുക്കുക. ശേഷം അതിനെ നീളത്തിൽ ഒന്നുകൂടി സെറ്റ് ചെയ്ത് ചെറിയ

പപ്പടങ്ങളുടെ രൂപത്തിൽ പരത്തി എടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് പരത്തിവെച്ച മാവുകൾ ഓരോന്നായി ഇട്ട് എളുപ്പത്തിൽ വറുത്തു കോരാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ പപ്പടവട റെഡിയായി കഴിഞ്ഞു. വളരെ രുചികരമായി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന

ഒരു സ്നാക്കാണ് പപ്പടവട. എന്നാൽ മാവിന്റെ കൺസിസ്റ്റൻസി, ഉപയോഗിക്കുന്ന ചേരുവകൾ എന്നിവയുടെ കൂട്ടിൽ എല്ലാം കൃത്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. അതല്ലെങ്കിൽ പപ്പടവട ഉണ്ടാക്കുമ്പോൾ അത് ക്രിസ്പായി കിട്ടണമെന്നില്ല. എരുവിന്റെ ആവശ്യാനുസരണം മുളകുപൊടിയുടെ അളവിൽ മാറ്റം വരുത്തി ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Chayakkada Special Pappada vada Recipe| Video Credit:Foodie Malabari

For a classic “Chayakkada Special Pappada Vada,” whisk together a thin batter using rice flour, a touch of maida or cornflour for crispness, red chili powder, turmeric, a pinch of asafoetida (hing), cumin seeds, and black sesame seeds with enough water to achieve a coating consistency (thinner than dosa batter, but not watery). Gently dip individual papadams (Kerala style papadams work best for their thinness) into this spiced batter, ensuring they are coated evenly but not excessively, and immediately deep-fry them in hot coconut oil until golden brown and crispy. These light, savory fritters, with their unique texture and spicy kick, are a quintessential accompaniment to a hot cup of tea at any local tea shop in Kerala.

ഒരുപിടി റവയും തേങ്ങയും ഉണ്ടോ? എങ്കിൽ ഇതാ കുട്ടികൾക്ക് കഴിക്കാൻ ഒരു കിടിലൻ നാലുമണി പലഹാരം!! കുട്ടികൾ ഇനി ഇതേ കഴിക്കൂ…| delicious Evening Snack Recipe Using Rava

Chayakkada Special Pappada vada Recipe
Comments (0)
Add Comment