കണ്ണൂരിലെ ചെമ്മീൻ ചോറിന്റെ രുചി അറിഞ്ഞാൽ ഇത് എല്ലാ ദിവസവും ഉണ്ടാക്കും.! കണ്ണൂർ സല്കാരങ്ങളിലെ മെയിൻ ഐറ്റം..

Chemeen choru Recipe: ബിരിയാണി ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. എല്ലാം നിരന്തരം നമ്മളുണ്ടാക്കുന്ന ചിക്കൻ ബിരിയാണിയുടെ റൂട്ട് മാറ്റി പിടിച്ചാലോ. ബിരിയാണിയേക്കാൾ രുചികരമായ ചെമ്മീൻ ചോറ് റെസിപ്പി ഒന്ന് തയ്യാറാക്കി നോക്കിയാലോ?. വരൂ. നമുക്ക് നോക്കാം.

Ingredients : Chemeen choru Recipe

  • Shrimp – Half a kilo
  • Chili powder – One tablespoon
  • Turmeric powder – ¼ teaspoon
  • Garam masala – ¼ teaspoon
  • Salt – As needed
  • Sunflower oil – As needed
  • Ghee – 3 and a half tablespoons
  • Cardamom – 2 pieces
  • Patta – 2 pieces
  • Cloves – 2 pieces
  • Onion – 2 pieces
  • Green chili – One tablespoon
  • Ginger – One tablespoon
  • Garlic – One tablespoon
  • Hot water – 5 glasses
  • Coriander leaves – As needed
  • Tomatoes – 2 pieces

How to make : Chemeen choru Recipe

ആദ്യമായി അരക്കിലോ ചെമ്മീനാണ് ഇതിനായി എടുക്കേണ്ടത്. ക്ലീൻ ചെയ്തതിന് ശേഷം 350 ഗ്രാമോളം ഉണ്ടാവും ഇതിന്റെ ഭാരം. ഒരു ടേബിൾ സ്പൂൺ മുളക് പൊടി, കാൽ ടീ സ്പൂൺ മഞ്ഞൾ പൊടി, കാൽ ടീ സ്പൂൺ ഗരം മസാലപ്പൊടിയും കുറച്ച് ഉപ്പും ചെമ്മീനിലേക്ക് ചേർത്ത് പുരട്ടി എടുക്കണം. തുടർന്ന് മസാല തയ്യാറാക്കാനായി ഒരു പാൻ എടുത്ത് അതിലേക്ക് ചെമ്മീൻ ഫ്രൈ ചെയ്യാനാവശ്യമായ സൺ‌ ഫ്ലവർ ഓയിൽ ഒഴിച്ച് കൊടുക്കാം. ഓയിൽ നന്നായി ചൂടായ ശേഷം അതിലേക്ക് ചെമ്മീൻ ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ഫ്രൈ ചെയ്തെടുത്ത ചെമ്മീൻ മറ്റൊരു ബൗളിലേക്ക് മാറ്റിയ

ശേഷം അതേ പാനിൽ തന്നെ മൂന്ന് മൂന്നര ടേബിൽ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കാം. എണ്ണ ചൂടായ ശേഷം ഏലക്കായ, പട്ട, ഗ്രാമ്പു എന്നിവ രണ്ടെണ്ണം വീതം ചേർക്കാം. തുടർന്ന് ചെറുതായി അറിഞ്ഞ സവാള ഇതിലേക്ക് ഇടാം. ശേഷം കുറച്ച് ഉപ്പ് ചേർത്ത ശേഷം നന്നായി ഇളക്കുക. എല്ലാ മസാലയും നന്നായി വയറ്റി എടുക്കണം. ഉള്ളി നന്നായി വയറ്റിയതിന് ശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഓരോ ടേബിൾ സ്പൂൺ വീതം ചേർക്കുക. ഒരു കറിവേപ്പില ഇട്ടതിനു ശേഷം ഇതിന്റെ പച്ച ടേസ്റ്റ് മാറുന്നത് വരെ വയറ്റുക. ശേഷം തക്കാളി ചെറുതായി അറിഞ്ഞത് രണ്ടെണ്ണം ഇതിലേക്ക് ഇടാം.

വീണ്ടും എല്ലാം ഒരുമിച്ച് ഇളക്കാം. തക്കാളി നന്നായി ഉടയുന്നത് വരെ കാത്തിരിക്കുക. ശേഷം ഗരം മസാലവും മഞ്ഞൾ പൊടിയും ഒരു ടേബിൾ സ്പൂൺ ചേർക്കുക. മല്ലിയില ചെറുതായി അരിഞ്ഞതും കൂടെ ഇട്ട് നന്നായി ഇളക്കുക. ശേഷം നല്ല രണ്ട് കപ്പ് അരിക്ക് 5 ഗ്ലാസ്‌ ചൂടുവെള്ളം എടുത്ത് പത്രത്തിലേക്ക് ഒഴിക്കുക. ചൂടുവെള്ളം ആയതിനാൽ തന്നെ പെട്ടന്ന് വെള്ളം തിളയ്ക്കും. ശേഷം രണ്ട് കപ്പ് കഴുകിയ അരി അതിലേക്കിട്ട് നന്നായി ഇളക്കുക. ശേഷം അടച്ച് വെക്കുക. വെള്ളം നന്നായി വറ്റാൻ അനുവദിക്കരുത്. കുറച്ചു വറ്റിയതിന് ശേഷം മാറ്റിവെച്ച ചെമ്മീൻ അതിലേക്കിട്ട് ഇളക്കാം. വീണ്ടും അടച്ചു വെക്കുക. ശേഷം 8-10 മിനിറ്റിനുള്ളിൽ ചെമ്മീൻ റെയ്സ് നന്നായി പാകപ്പെടും. ശേഷം നന്നായി ഇളക്കി മല്ലിയില അതിന് മുകളിലേക്ക് ഇട്ട് കൊടുക്കാം. ടേസ്റ്റിയായ ചെമ്മീൻ റേസ് റെഡി. Video Credit : NIDHASHAS KITCHEN Chemeen choru Recipe

Chemeen Choru** is a traditional Kerala seafood dish made by cooking shrimp (chemeen) with fragrant Basmati rice and a blend of spices like cumin, coriander, and turmeric, along with fresh coconut and curry leaves. The shrimp is sautéed with onions, ginger, and garlic, and then mixed with the rice, infusing it with rich flavors. This aromatic dish is often served with raita or pickle and is a popular choice in Kerala’s coastal cuisine.

പരമ്പരാഗത രീതിയിലുള്ള പിടിയും വറുത്തരച്ച കോഴിക്കറിയും..!! വായിൽ കപ്പലോടും രുചികരമായ ഈ വിഭവം ഉണ്ടാക്കി നോക്കൂ | Traditional Pidi & Kozhi Curry Recipe

Chemeen choru Recipe
Comments (0)
Add Comment