ഉമ്മാമാ സ്റ്റൈലിൽ രുചിയൂറും നാടൻ ചിക്കൻ കറി തയ്യാറാക്കിയാലോ ?

പത്തിരിയുടെയും നെയ്ച്ചോറിന്റെയും ഒക്കെ കൂടെ ചിക്കൻ കറി ഇല്ലാതെ അത് പൂർണ്ണമാവില്ലെന്ന് തോന്നാറില്ലേ?. എങ്കിൽ നാടൻ ഗരം മസാല ഉപയോഗിച്ച് അധികം പൊടികളൊന്നും ചേർക്കാതെ ഉമ്മാമ സ്റ്റൈലിൽ ഒരു ചിക്കൻ കറി പരീക്ഷിച്ചാലോ. ഇതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

Ingredients : Chicken curry with coconut milk recipe

  • പെരുംജീരകം -മൂന്ന് ടേബിൾ സ്പൂൺ
  • പട്ട – രണ്ടു വലിയ കഷണം
  • ഏലക്കായ- അഞ്ചെണ്ണം
  • ഗ്രാമ്പു – 12 എണ്ണം
  • കുരുമുളക്- ഒരു ടീസ്പൂൺ
  • ചിക്കൻ -അര കിലോഗ്രാം
  • സവാള- രണ്ടെണ്ണം
  • മുളകുപൊടി- അര ടീസ്പൂൺ
  • മല്ലിപ്പൊടി- കാൽ ടീസ്പൂൺ
  • കുരുമുളകുപൊടി- കാൽ ടീസ്പൂൺ
  • ഉപ്പ്
  • ചുവന്ന ഉള്ളി
  • തേങ്ങാപ്പാൽ – ഒരു കപ്പ്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

തയ്യാറാക്കുന്ന വിധം: Chicken curry with coconut milk recipe

തേങ്ങാപ്പാൽ ഉണ്ടാക്കുന്നതിനായി ആദ്യമായി ഒരു കപ്പ് തേങ്ങ എടുക്കുക. ശേഷം മിക്സി ജാറിലിട്ട് അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക. ചിക്കൻ കറിക്കായി അരക്കപ്പ് തേങ്ങാപ്പാലാണ് ആവശ്യമുള്ളത്. ഇത് അരച്ചെടുത്തതിനു ശേഷം തേങ്ങാപ്പാൽ പിഴുതെടുക്കുക. ഇനി നാടൻ ഗരം മസാല ഉണ്ടാക്കാനായി മൂന്ന് ടേബിൾ സ്പൂൺ പെരുംജീരകം, രണ്ടു വലിയ കഷണം പട്ട, 5 ഏലക്കായ, പത്തോ പന്ത്രണ്ടോ ഗ്രാമ്പു, ഒരു ടീസ്പൂൺ കുരുമുളക് എന്നിവ ചേർത്ത് ഒന്ന് വയറ്റിയെടുക്കാം.

യഥാർത്ഥത്തിൽ ഒന്നര ടീസ്പൂൺ മസാലപ്പൊടി മാത്രമേ ആവശ്യമുള്ളൂ. ആവശ്യത്തിൽ കൂടുതൽ ഉണ്ടാക്കുന്നത് മറ്റ് ആവശ്യങ്ങൾക്കും നിങ്ങൾക്ക് ഉപയോഗിക്കാം. ചൂടാക്കിയ മസാല ഒന്ന് തണുത്തതിനുശേഷം മിക്സി ജാറിലിട്ട് പൊടിച്ചെടുക്കാം. ഇനി അര കിലോഗ്രാം ചിക്കൻ കഴുകി വൃത്തിയാക്കിയതിന് ശേഷം എടുക്കുക. തയ്യാറാക്കി വെച്ച ഗരം മസാലപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മല്ലിപ്പൊടി,അര ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്

എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം രണ്ട് ചെറിയ സവാള ചെറുതായി അരിഞ്ഞ് വെക്കുക. പിന്നീട് ഒരു പാത്രത്തിൽ അൽപ്പം എണ്ണയൊഴിച്ച് അതിലേക്ക് ഈ സവാള ഇട്ട് വയറ്റിയെടുക്കുക. തുടർന്ന് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് ചിക്കൻ ഇതിലേക്ക് ചേർക്കാം. ചിക്കൻ ചേർത്തതിനുശേഷം അഞ്ചോ ആറോ മിനിറ്റ് ഹൈ ഫ്ലെയിമിൽ ഇട്ട് ഇളക്കുക. ഇനി അല്പം ഉപ്പും തയ്യാറാക്കിവെച്ച തേങ്ങാപ്പാലും( കുറച്ച് )അതിലേക്ക് ചേർക്കാം. തിളച്ചു വരുമ്പോൾ ഇരുപത് മിനിറ്റ് അടച്ചുവെക്കുക.ശേഷം ബാക്കിയുള്ള തേങ്ങാപ്പാൽ അതിനുമുകളിലായി ഒഴിക്കുക. നാടൻ ഗരം മസാല ഒരിക്കൽ കൂടി ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കാം. കറി നല്ലതുപോലെ തിളച്ചു വരുമ്പോൾ അടുപ്പത്തു നിന്നും മാറ്റാം. ഇനി ചെറിയൊരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് അതിൽ അല്പം ചുവന്നുള്ളിയും കറിവേപ്പിലയും ചേർത്ത് വയറ്റിയെടുക്കുക. ശേഷം കറിയിലേക്ക് ഒഴിക്കാം. തേങ്ങാപ്പാൽ ചേർത്ത നാടൻ ചിക്കൻ കറി റെഡി. Chicken curry with coconut milk recipe Video Credit : Kannur kitchen

Chicken curry with coconut milk recipe
Comments (0)
Add Comment