തട്ടുകടയിലെ ചിക്കൻ ഫ്രൈ ഒന്ന് ഉണ്ടാക്കിയാലോ ? ട്രൈ ചെയ്തുനോക്കൂ..

ചിക്കൻ ഫ്രൈ എന്നത് വളരെ എളുപ്പത്തിൽ തന്നെ തയാറാക്കാൻ പറ്റിയ ഒന്ന് തന്നെയാണ്. അത് ഇഷ്ട്ടപെടാത്തവരായി തന്നെ ആരും ഉണ്ടാകില്ല. തട്ടുകടയിൽ നിന്നും മറ്റും നമ്മൾ വാങ്ങി കഴിക്കുന്ന ചിക്കൻ ഫ്രൈയുടെ രുചി എന്നും ഇഷ്ട്ടപെടുന്നവർ തന്നെയാണ് മലയാളികൾ. അത്തരത്തിൽ ഒരു ചിക്കൻ ഫ്രൈയുടെ റെസിപ്പിയാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്.

ആവശ്യമായ ചേരുവകകൾ : Ingredients Chicken Fry Recipe

  • Chicken
  • Garlic
  • Ginger
  • Red Onion
  • Green Chilli
  • Dried Chilli
  • Curry Leaf
  • Coriander
  • Egg
  • Turmeric Powder
  • Chili Powder
  • Black Pepper Powder
  • Cornflower
  • Salt
  • Lemon

തയാറാക്കുന്ന വിധം : Chicken Fry Recipe

അപ്പോൾ എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ ? അതിനായി ഇവിടെ ഒരു കിലോഗ്രാം ചിക്കൻ ആണ് നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്. ആദ്യം തന്നെ ഒരു മിക്സിയുടെ ജെറിലേക്ക് നാല് വലിയ അല്ലി വെളുത്തുള്ളി, ഇഞ്ചി, ചുവന്നുള്ളി 8 എണ്ണം, മൂന്ന് പച്ചമുളക്, അഞ്ച് ഉണക്കമുളക്, കറിവേപ്പില, മല്ലിയില, എന്നിവയെല്ലാം ചേർത്ത് ഇതൊന്ന് മിക്സിയിൽ അടിച്ചെടുക്കാം. ഒന്ന് ചതച്ചെടുക്കേണ്ട ആവശ്യമേ ഉള്ളു. അതികം പേസ്റ്റ് ആകേണ്ട ആവശ്യം ഇല്ല.

അടുത്താതായി കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കനിലേക്ക് ഒരു കോഴിമുട്ട, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾസ്പൂൺ മുളക് പൊടി, ഒരു ടീസ്പൂൺ കുരുമുളക്പൊടി, ഒന്നര ടേബിൾസ്പൂൺ കോൺഫ്ളവർ, ആവശ്യത്തിന് ഉപ്പ്, രണ്ട് ടേബിൾസ്പൂൺ ചെറുനാരങ്ങയുടെ നീര്, എന്നിവ ചേർത്തതിനുശേഷം നേരത്തെ തയാറാക്കിവെച്ചിരിക്കുന്ന മസാല കൂട്ട് കൂടി ഇതിലേക്ക് ചേർത്തതിനുശേഷം ഇവയെല്ലാം ചിക്കനിലേക്ക്ക് നന്നായി തേച്ചുപിടിപ്പിക്കുക. ഇങ്ങനെ നന്നായി മസാല

തേച്ചുവെച്ചിരിക്കുന്ന ചിക്കൻ ഒരു അര മണിക്കൂർ നേരമെങ്കിലും ഒന്ന് റസ്റ്റ് ചെയ്യാൻ വെക്കേണതുണ്ട്. അരമണിക്കൂറിനു ശേഷം ഇത് നമ്മുക്ക് ഫ്രൈ ചെയ്തെടുക്കാം. ഫ്രൈ ചെയ്യുന്നതിനായി ഒരു പാൻ എടുത്ത് ചൂടായതിനുശേഷം അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കാം. ഇനി ഇതിലേക്ക് ചിക്കൻ ഇട്ടുകൊടുത്ത് വറത്തെടുക്കാം. ഒരു ആറേഴു മിനുട്ട് വരെ ഇതൊന്ന് ഫ്രൈ ചെയ്യ്തതിനുശേഷം തിരിച്ചിട്ടു കൊടുക്കാം. അങ്ങനെ ഒരു 15 മിനുട്ട് ഫ്രൈ ആകിയതിനുശേഷം ഇത് സെർവ് ചെയാം. Chicken Fry Recipe video credit : Kannur kitchen

Chicken Fry Recipe
Comments (0)
Add Comment