ഇനി ചിക്കൻ കിട്ടിയാൽ വെറുതെ കറി വെച്ചോ പൊരിച്ചോ സമയം കളയേണ്ടതില്ല.. ഇനി ചിക്കൻ കിട്ടിയാൽ ഉടനെ നമുക്ക് ഒരു അടിപൊളി കിടിലൻ റസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ചില്ലി തയ്യാറാക്കി നോക്കിയാലോ..അതെ ഈ റെസിപ്പി റസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ചില്ലി ഒരുക്കാൻ ഉള്ളതാണ്, തയ്യാറാക്കുന്ന വിധം എങ്ങനെയാണെന്ന് നോക്കിയാലോ
Chili Chicken Recipe : ചേരുവകള്‍
- ബോൺലെസ് ചിക്കൻ : 300 ഗ്രാം
- ഉപ്പ് ആവശ്യത്തിന്
- കുരുമുളകുപൊടി :
- അര ടീസ്പൂൺ
- റെഡ് ചില്ലി പൗഡർ :രണ്ട് ടീസ്പൂൺ
- വിനഗർ :ഒരു ടീസ്പൂൺ
- സോയാസോസ് : 3-4 ടീസ്പൂൺ
- മുട്ട : 1
- മൈദ : 3 ടേബിൾസ്പൂൺ
- കോൺ ഫ്ലോർ : 3 മൂന്ന് ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ ആവശ്യത്തിന്
- ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്: 1 ടേബിൾ സ്പൂൺ
- മുളക് : രണ്ടെണ്ണം
- വെള്ള സ്പ്രിങ് ഒണിയൻ പച്ച സ്പ്രിങ് ഒണിയൻ
- ക്യാപ്സിക്കം
- സവാള
- ചില്ലി സോസ്
Chili Chicken Recipe : തയ്യാറാക്കുന്ന വിധം
300 ഗ്രാം ബോൺലെസ് ചിക്കനിലേക്ക് ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ കുരുമുളകുപൊടി, റെഡ് ചില്ലി പൗഡർ രണ്ട് ടീസ്പൂൺ, ഒരു ടീസ്പൂൺ വിനഗർ, രണ്ട് ടീസ്പൂൺ സോയാസോസ്, ഒരു മുട്ട പൊട്ടിച്ചൊഴിച്ചത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം അതിലേക്ക് മൂന്നു ടേബിൾ സ്പൂൺ മൈദ, മൂന്ന് ടേബിൾ സ്പൂൺ കോൺഫ്ലവർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം 30 മിനിറ്റ് വെക്കുക, എണ്ണ ചൂടാക്കി മീഡിയം ഫ്ലൈമിൽ വെക്കുക എണ്ണ തിളച്ചു വരുമ്പോൾ അതിലേക്ക് മാരിനേറ്റ് ചെയ്തുവെച്ച ചിക്കൻ ഇട്ട് പൊരിച്ചെടുക്കുക,
ഗോൾഡൻ ബ്രൗൺ കളറിൽ നന്നായി മൊരിഞ്ഞു വന്നാൽ കോരിയെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ,ഒരു ടേബിൾ സ്പൂൺ ഇഞ്ചി, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി എന്നിവ ചെറുതാക്കി അരിഞ്ഞത് ഇട്ടുകൊടുക്കുക ഇതിലേക്ക് മുളകും വെള്ള സ്പ്രിംഗ് ഒണിയൻ അരിഞ്ഞതും ചേർത്തു കൊടുക്കുക ശേഷം നന്നായി വയറ്റിയെടുക്കുക അതിലേക്ക് ഉള്ളി ക്യാപ്സിക്കം എന്നിവ ചതുരത്തിൽ അറിഞ്ഞത് ഇട്ടു കൊടുത്ത് നന്നായി വഴറ്റി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ചില്ലി സോസ്,രണ്ട് ടേബിൾ സ്പൂൺ സോയ സോഴ്സ് എന്നിവ ചേർത്ത് നന്നായി കുക്ക് ചെയ്യുക.
ഇനി ഒരു ചെറിയ ബൗളിൽ ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ എടുക്കുക അതിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക ശേഷം നമ്മുടെ പാനിലേക്ക് ഒഴിച്ചു കൊടുത്ത് നന്നായി മിക്സ് ചെയ്ത് തിക്ക് ആവുന്നത് വരെ കുക്ക് ചെയ്ത് എടുക്കുക, വെന്തു കഴിഞ്ഞാൽ ഇതിലേക്ക് നേരത്തെ പൊരിച്ചുവെച്ച ചിക്കൻ ചേർത്ത് കൊടുക്കുക ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക അല്പനേരം മിക്സ് ചെയ്തതിനു ശേഷം തീ ഓഫ് ആക്കുക ഇപ്പോൾ നമ്മുടെ അടിപൊളി റസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ചില്ലി റെഡിയായിട്ടുണ്ട്, ഇനി നമുക്ക് ഇത് ചപ്പാത്തിയുടെ കൂടെ സെർവ് ചെയ്യാം!! Chili Chicken Recipe Video