ഊണിനൊപ്പം ചമ്മന്തി ഇനി ഇങ്ങനെയൊന്ന് അരച്ചുനോക്കൂ..! കിടു രുചി…

നമ്മൾ മലയാളികൾക്ക് ചോറിന്റെ കൂടെ ഒരു സൈഡ് ഡിഷ്‌ നിർബന്ധം ആണ് അല്ലേ?? അച്ചാർ, ചമ്മന്തി ഒക്കെയാണ് നമ്മൾക്ക് ഏറെ പ്രിയങ്കരം, വളരെ പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പിയാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്, വളരെ എളുപ്പത്തിൽ കുറച്ചു ചേരുവകൾ വെച്ചു കിടിലൻ ടേസ്റ്റിൽ നമുക്ക് ഈ ചമ്മന്തി ഉണ്ടാക്കി എടുക്കാം, ഈ ഒരു ചമ്മന്തി മാത്രം മതി ഓരോ മലയാളികൾക്കും ഒരു പറ ചോർ കഴിക്കാൻ, ഈ ചമ്മന്തി നമുക്ക് പൊതിച്ചോറിന് കൂടെയും അല്ലാതെയും എല്ലാം കഴിക്കാൻ പറ്റിയ ഒരു കിടിലൻ ചമ്മന്തിയാണ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്പൈസി ചമ്മന്തി ആണ് ഇത്, ഇത് ദോശയുടെ കൂടെയും ചോറിന്റെ കൂടെയും അപ്പത്തിന്റെ കൂടെയും എല്ലാം അടിപൊളിയാണ്, എന്നാൽ എങ്ങനെയാണ് ഈ അടിപൊളി വറ്റൽ മുളക് വെച്ചിട്ടുള്ള ചമ്മന്തി ഉണ്ടാക്കുക എന്ന് നോക്കിയാലോ?!

ചേരുവകകൾ: Coconut Chutney Recipe

  • വെളിച്ചെണ്ണ : 1/2 ടീസ്പൂൺ
  • വറ്റൽ മുളക് : ആവശ്യത്തിന്
  • തേങ്ങ : 1 1/2 കപ്പ്
  • ചെറിയുള്ളി : 6-7 എണ്ണം
  • ഇഞ്ചി : ചെറിയ കഷ്ണം
  • പച്ചമുളക് : 1
  • കറിവേപ്പില : 2 തണ്ട്
  • പുളി
  • ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: Coconut Chutney Recipe

ആദ്യം ഒരു പാൻ എടുക്കുക അതിലേക്ക് 1/2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, ഇതിലേക്ക് വറ്റൽമുളക് ഇട്ടുകൊടുക്കുക, ശേഷം കുറച്ചു കറിവേപ്പില ഇട്ടു കൊടുക്കുക, ശേഷം തീ ലോ ഫ്ലെയിമിൽ വെച്ച് മുളക് ഒന്ന് മൂപ്പിച്ചെടുക്കുക, മുളകു മൂത്ത് നിറം മാറി വരുമ്പോൾ നമുക്ക് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം, ശേഷം ഇതിലേക്ക് 1 1/2 കപ്പ് തേങ്ങ ഇട്ടുകൊടുക്കുക, മീഡിയം സൈസിലുള്ള 6 -7 ചെറിയുള്ളി തൊലി കളഞ്ഞത്, ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്,

ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്, ചെറിയ ഒരു തണ്ട് കറിവേപ്പില, എന്നിവ ഇട്ടുകൊടുത്ത ലോ ഫ്ലെയ്മിൽ ഇളക്കി കൊടുക്കുക, തേങ്ങയുടെ പച്ചമണം പോകുന്നതുവരെ ഇതൊന്ന് ഇളക്കിക്കൊടുക്കണം, ബ്രൗൺ കളർ ആവേണ്ടതില്ല , ഇത് രണ്ടു മിനിറ്റ് കഴിഞ്ഞാൽ ഇതിലേക്ക് ചെറിയ ഒരു കഷണം പുളി ഇട്ടുകൊടുക്കാം, അതും കൂടെ ചേർത്ത് ഇത് ഇളക്കി കൊടുക്കാൻ തീ കൂട്ടാതിരിക്കാൻ ശ്രദ്ധിക്കണം, ലോ ഫ്ലെയിമിൽ 5 മിനിറ്റ് വരെ ഇത് ഇളക്കി കൊടുക്കണം, ശേഷം തീ ഓഫ് ചെയ്യാം, ശേഷം ഇതിലേക്ക്

വറുത്തുവെച്ച് മുളക് ഇട്ടു കൊടുക്കാം, ശേഷം ഇതിന്റെ ചൂടാറിയതിനു ശേഷം ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കാം, ശേഷം മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ഇട്ടു കൊടുക്കാം, ശേഷം ഇതൊന്നു തരിയായി അരച്ചെടുക്കാം, വെള്ളമൊട്ടും ഒഴിക്കാതെ വേണം ഇത് അരച്ചെടുക്കാൻ, ഇപ്പോൾ ഇത് അരച്ചെടുത്തിട്ടുണ്ട്, ശേഷം നമ്മുക്ക് ഇത് ഉരുട്ടി എടുക്കാം, ഇപ്പോൾ നമ്മുടെ അടിപൊളി കിടിലൻ ചമ്മന്തി റെഡി ആയിട്ടുണ്ട്!!! Video Credit : Sheeba’s Recipes Coconut Chutney Recipe

Coconut Chutney Recipe
Comments (0)
Add Comment