അരിപ്പൊടിയും പാലും ഉപയോഗിച്ച് ഒരു കിടിലൻ പുഡിങ് തയ്യാറാക്കാം.. കഴിച്ചു തുടങ്ങിയാൽ പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല..!! Creamy Pudding Recipe Using Rice Flour and Milk
Creamy Pudding Recipe Using Rice Flour and Milk: നോമ്പ് തുറക്ക് വ്യത്യസ്തമായി എന്ത് വിഭവം തയ്യാറാക്കണമെന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ഐറ്റമാണ് അരിപ്പൊടിയും പാലും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഈ ഒരു സ്പെഷ്യൽ പുഡിങ്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാവുന്ന ഈയൊരു പുഡ്ഡിങ്ങിന്റെ റെസിപ്പി മനസ്സിലാക്കാം.
How to Make Creamy Pudding Recipe Using Rice Flour and Milk:
പുഡിങ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ മൂന്ന് ടേബിൾ സ്പൂൺ തരിയില്ലാത്ത അരിപ്പൊടി,500 ml പാൽ, 350 ഗ്രാം മിൽക്ക് മെയ്ഡ്, മോസറില്ല ചീസ്, വാനില എസൻസ് എന്നിവയാണ്. പുഡ്ഡിംഗ് തയ്യാറാക്കുന്നതിന് മുൻപായി എടുത്തുവച്ച അരിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് കുറച്ചു പാൽ ഒഴിച്ച് ഒട്ടും തരിയില്ലാതെ കലക്കി എടുക്കണം.
അതിനുശേഷം അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് എടുത്തു വച്ച പാൽ, അരിപ്പൊടിയുടെ മിക്സ്, ഒരു ടേബിൾ സ്പൂൺ വാനില എസൻസ്, കണ്ടൻസ്ഡ് മിൽക്ക് എന്നിവ ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം സ്റ്റൗ ഓൺ ചെയ്ത് അതിലേക്ക് വയ്ക്കാം. ഇത് നല്ലതുപോലെ കുറുകി കട്ടിയായി വരുമ്പോൾ മൊസറില്ല ചീസു കൂടി ചേർത്ത് മിക്സാക്കി സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഇതിലേക്ക്
വേണമെങ്കിൽ മാങ്കോ, സ്ട്രോബെറി എന്നിവയുടെ എസ്സൻസോ അല്ലെങ്കിൽ പട്ടയുടെ പൊടിയോ ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം സമൂസ ഷീറ്റ് അല്ലെങ്കിൽ റോൾ ഉണ്ടാക്കുന്ന ഷീറ്റ് എടുത്ത് അതിനു മുകളിൽ അല്പം നെയ്യ് തടവി കൊടുക്കണം. ഇത്തരത്തിൽ രണ്ട് ഷീറ്റുകൾ ഒരു ബേക്കിംഗ് ട്രേ എടുത്ത് അതിൽ എണ്ണ തടവി ഇറക്കി വെച്ച് കൊടുക്കാവുന്നതാണ്.
എല്ലാ ഷീറ്റുകളും തയ്യാറായി കഴിഞ്ഞാൽ പ്രീഹീറ്റ് ചെയ്തു വെച്ച ഓവനിലേക്ക് ഷീറ്റ് സെറ്റ് ചെയ്യാനായി വയ്ക്കാം. കുറഞ്ഞത് 6 മിനിറ്റ് സമയം ഇത് ഒന്ന് സെറ്റ് ആയി കിട്ടുന്നതിന് ആവശ്യമായി വരും. ഷീറ്റ് നല്ലതുപോലെ കൃസ് പായി കിട്ടിക്കഴിഞ്ഞാൽ അതിലേക്ക് തയ്യാറാക്കി വെച്ച പാലിന്റെ മിശ്രിതം ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം അതിന്റെ മുകളിലേക്ക് ഡെക്കറേറ്റ് ചെയ്യാനായി ഓറഞ്ചിന്റെ അല്ലി ചെറുതായി അരിഞ്ഞതോ അല്ലെങ്കിൽ, ചെറി കഷണങ്ങളോ വെച്ചു കൊടുക്കാവുന്നതാണ്.റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Creamy Pudding Recipe Using Rice Flour and Milk| Video Credit: Thoufeeq Kitchen
To create a luscious Creamy Pudding using rice flour and milk, begin by whisking 3-4 tablespoons of rice flour with a small amount of cold milk (about 1/2 cup) in a bowl until a smooth, lump-free slurry is formed. In a separate heavy-bottomed saucepan, combine 2-3 cups of full-fat milk with 3-4 tablespoons of sugar (or to taste) and bring it to a gentle simmer over medium heat, stirring occasionally. Once the milk is hot, slowly pour in the rice flour slurry while continuously whisking to prevent lumps, ensuring the mixture remains smooth. Continue cooking over medium-low heat, stirring constantly, for about 8-15 minutes, or until the pudding thickens to your desired creamy consistency and coats the back of a spoon. Remove from heat, stir in a dash of vanilla extract or rose water for fragrance, then pour into individual serving bowls or ramekins, cover with plastic wrap pressed directly onto the surface to prevent a skin from forming, and chill for at least 2-4 hours before serving, optionally garnished with cinnamon, nuts, or fresh fruit.