നല്ല മോര് മൊരിഞ്ഞ ഉഴുന്നുവട ഇഷ്ടമാണോ ? നല്ല നാടൻ മൊരിഞ്ഞ വടയും കിടിലൻ പൊട്ടുകടല ചമ്മന്തിയും; കിടിലൻ കോമ്പോ | Crispy Uzhunnu Vada and Chammanthi Recipe

0

Crispy Uzhunnu vada recipe: ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കേറുമ്പോൾ ഇഡലിയുടെ ഒപ്പം മിക്കവാറും ഉള്ള ഒന്നാണ് ഉഴുന്നു വട. ഈ ഉഴുന്നു വട സാമ്പാറും ചമ്മന്തിയും ഒക്കെ കൂട്ടി കഴിക്കാൻ എന്തു രസമാണ് അല്ലേ ? ഇനി ഇപ്പോൾ ഇഡലിയുടെ ഒപ്പം വട ഇല്ലെങ്കിൽ പോലും ആരെങ്കിലും കഴിക്കുന്നത് കാണുമ്പോൾ നമ്മളും ഓർഡർ ചെയ്തു പോവും. അത്രയ്ക്ക് ഉണ്ട് ഇവയുടെ രുചി.

എന്നാൽ പലർക്കും ഉഴുന്ന് വട എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നറിയില്ല. പരിപ്പ് വട ഒക്കെ ഉണ്ടാക്കുന്നത് നോക്കിയാൽ വളരെ എളുപ്പമാണ് ഉഴുന്നു വട ഉണ്ടാക്കാനായി. ഉഴുന്നു വടയുടെ ഒപ്പം ചമ്മന്തിയും കൂടി ആയാലോ? കിടിലൻ കോമ്പിനേഷൻ അല്ലേ. ഈ കോമ്പിനേഷൻ ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഇതിന് വേണ്ട ചേരുവകളും അളവും എല്ലാം ഇതോടൊപ്പം ഉള്ള വിഡിയോയിൽ പറയുന്നുണ്ട്.

പുറമെ മൊരിഞ്ഞതും ഉള്ളിൽ മൃദുലവുമായ ഉഴുന്നു വട ഉണ്ടാക്കാനായി ആദ്യം തന്നെ ഉഴുന്ന് വെള്ളത്തിൽ കുതിർക്കാൻ ഇടണം. മുഴുവൻ ആയിട്ടുള്ള ഉഴുന്ന് ആണ് എടുക്കേണ്ടത്. ഇത് നല്ലത് പോലെ കഴുകിയിട്ടു വേണം കുതിർക്കാൻ. ഫ്രിഡ്ജിൽ ആണ് വയ്ക്കേണ്ടത്. മൂന്ന് മണിക്കൂറിനു ശേഷം അരച്ചെടുക്കണം. വീഡിയോയിൽ കാണുന്ന പരുവത്തിൽ അരച്ചെടുത്തിട്ട് ഒന്നര സ്പൂൺ റവയും ഉപ്പും

ചേർത്ത് യോജിപ്പിക്കണം. ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കാൻ ആണെങ്കിൽ ഈനോ ചേർക്കാം. മൂന്നു മണിക്കൂർ മാറ്റി വച്ചാൽ അത്രയും നല്ലത്. ഇതിലേക്ക് ചെറിയ ഉള്ളിയും പച്ചമുളകും ഇഞ്ചിയും കുരുമുളക് ചതച്ചതും കറിവേപ്പിലയും കൂടി ചേർക്കാം. ഈ മാവ് കയ്യിൽ എടുത്ത് പരത്തിയിട്ട് നടുവിൽ ഒരു ഹോൾ ഇടാം. ഇതിനെ എണ്ണയിൽ ഇട്ട് മൊരിച്ചെടുക്കാം. ഇതോടൊപ്പം കഴിക്കാവുന്ന കിടിലൻ ചമ്മന്തിയുടെ റെസിപ്പിയും വിഡിയോയിൽ ഉണ്ട്. Crispy Uzhunnu Vada and Chammanthi Recipe | Video Credit: Jaya’s Recipes – malayalam cooking channel

Crispy Uzhunnu Vada with Chammanthi is a classic South Indian snack combo loved for its taste and texture. To make Uzhunnu Vada, soak 1 cup urad dal for 3–4 hours, then grind it to a fluffy, thick batter without adding much water. Mix in chopped onions, green chilies, curry leaves, black pepper, and salt. Wet your hands, shape the batter into vadas with a hole in the center, and deep-fry in hot oil until golden and crispy. For the chammanthi, grind together grated coconut, green chilies, ginger, a small piece of tamarind, and salt to a coarse paste, adding little water. Temper with mustard seeds, dried red chilies, and curry leaves in coconut oil and mix into the chutney for extra flavor. Serve the hot, crispy vadas with the spicy, tangy chammanthi for a truly satisfying snack or breakfast experience.

റവ ഉണ്ടോ ? സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ ഇനി റവ മാത്രം മതി; ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ | Easy Rava Puttu Breakfast Recipe

Leave A Reply

Your email address will not be published.