ഹോട്ടലിലെ തേങ്ങ ചട്ണിയുടെ രുചിയുടെ രഹസ്യം ഇതാണ്.!! തേങ്ങാ ചട്ണി ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ | Delicious Coconut Chutney

Delicious Coconut Chutney ഹോട്ടലുകളിൽ നിന്ന് ദോശയും ചട്നിയും നമ്മൾ ആസ്വദിച്ചു കഴിക്കാറുണ്ട് നല്ല രുചിയിൽ ഹോട്ടലുകളിൽ കിട്ടുന്ന ഒരു ചട്ണി തയ്യാറാക്കിയാലോ. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. എല്ലാവർക്കും ഇഷ്ടപെടുന്ന ടേസ്റ്റിയായ ചട്നി ആണിത്. ഇത് ചൂടാക്കുന്നൊന്നും ഇല്ല താളിപ്പ് മാത്രമാണ് ചേർക്കുന്നത്.

  • തേങ്ങ ഒരു മുറി
  • ചെറിയ ഉള്ളി -10 എണ്ണം
  • പച്ചമുളക് – 4 എണ്ണം
  • ഇരുമ്പൻ പുളി – 2 എണ്ണം
  • പുട്ട് കടല – 1 കപ്പ്

വീടുകളിൽ ഉള്ള സാധനങ്ങൾ മാത്രം വെച്ച് ഇത് ഉണ്ടാക്കാം. ഈ ഒരു ചട്നി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ഇടുക. ഇത് ഒന്ന് അരച്ച് എടുക്കുക. തേങ്ങ നന്നായി അരയേണ്ട. ഇനി ഇതിലേക്ക് പുട്ട്കടല ഇടുക. ശേഷം എരിവിന് ആയി പച്ചമുളകും ചെറിയ ഉള്ളിയും ഇരുമ്പൻ പുളിയും ചേർത്ത് അരക്കുക. കുറച്ച് ഉപ്പ്, തിളപ്പിച്ച വെള്ളം കൂടെ ചേർത്ത് നന്നായി അരച്ച് എടുക്കുക.

ഇത് നന്നായി മിക്സ് ചെയ്യുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഇനി താളിപ്പ് തയ്യാറാക്കണം. ഇതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം കടുക് പൊട്ടിക്കുക. ഇതിലേക്ക് വറ്റൽമുളക്, കറിവേപ്പില ഇവ ഇട്ട് മൂപ്പിച്ച് എടുക്കുക. ഇത് തേങ്ങ അരച്ചതിലേക്ക് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇഡ്ലിയുടെ കൂടെയും ദോശയുടെ കൂടെയും വിളമ്പാം. Video Credit : Anithas Tastycorner

To make classic coconut chutney, blend 1 cup freshly grated coconut with 2 tablespoons roasted chana dal (pottukadala), 1–2 green chillies, a small piece of ginger, salt to taste, and a little water to get a smooth, thick chutney. For extra flavor, add a small piece of tamarind or a few curry leaves while grinding. Once blended, transfer it to a bowl. For tempering, heat 1 teaspoon coconut oil in a small pan, splutter ½ teaspoon mustard seeds, add 1–2 dried red chillies, a pinch of hing (asafoetida), and a few fresh curry leaves. Pour the tempering over the chutney and mix well. This creamy, mildly spiced coconut chutney is the perfect side for idli, dosa, vada, or upma—fresh, aromatic, and full of South Indian flavor.

കണ്ണൂരിലെ ചെമ്മീൻ ചോറിന്റെ രുചി അറിഞ്ഞാൽ ഇത് എല്ലാ ദിവസവും ഉണ്ടാക്കും.! കണ്ണൂർ സല്കാരങ്ങളിലെ മെയിൻ ഐറ്റം..

Delicious Coconut Chutney
Comments (0)
Add Comment