ഒരുപിടി റവയും തേങ്ങയും ഉണ്ടോ? എങ്കിൽ ഇതാ കുട്ടികൾക്ക് കഴിക്കാൻ ഒരു കിടിലൻ നാലുമണി പലഹാരം!! കുട്ടികൾ ഇനി ഇതേ കഴിക്കൂ…| delicious Evening Snack Recipe Using Rava
Delicious Evening Snack Recipe Using Rava: കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും അവർക്ക് കഴിക്കാൻ വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങളും, സ്നാക്കുകളും വാങ്ങുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലാ എപ്പോഴും കടകളിൽ നിന്നും സ്നാക്ക് വാങ്ങി കൊടുക്കുക എന്നത് അത്ര നല്ല കാര്യമല്ല. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി തന്നെ നല്ല രുചികരമായ സ്നാക്കുകൾ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അത്തരത്തിൽ ചെയ്തെടുക്കാവുന്ന ഒരു സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് ഒരു കപ്പ് അളവിൽ റവ ഇട്ടുകൊടുക്കുക. ശേഷം അതേ അളവിൽ തേങ്ങ കൂടി റവയോടൊപ്പം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പിന്നീട് മധുരത്തിന് ആവശ്യമായ പഞ്ചസാര, ഒരു പിഞ്ച് ഉപ്പ് എന്നിവ കൂടി റവയോടൊപ്പം ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. കൈ ഉപയോഗിച്ച് തേങ്ങയും മറ്റു ചേരുവകളും റവയിലേക്ക്
തിരുമ്മി പിടിപ്പിക്കുക. ശേഷം തയ്യാറാക്കിവെച്ച കൂട്ട് ചൂടാക്കി എടുക്കണം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് അല്ലെങ്കിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച റവയുടെ കൂട്ടിട്ട് മിക്സ് ചെയ്തെടുക്കുക. ശേഷം റവ വേവിക്കാൻ ആവശ്യമായ വെള്ളം കൂടി ചേർത്ത് അൽപ്പനേരം
ഈ ഒരു കൂട്ട് അടച്ചു വയ്ക്കാം. തയ്യാറാക്കിവെച്ച മാവിന്റെ ചൂടൊന്ന് ആറി കഴിയുമ്പോൾ ഇഷ്ടമുള്ള ഷേപ്പിൽ അവ കട്ടിയായി പരത്തി എടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് സ്നാക്ക് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ തയ്യാറാക്കിവെച്ച മാവിന്റെ കൂട്ട് അതിലേക്ക് ഇട്ട് ഡീപ്പ് ഫ്രൈ ചെയ്തെടുക്കാം. ഇപ്പോൾ നല്ല രുചികരമായ സ്നാക്ക് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Delicious Evening Snack Recipe Using Rava| Video Credit: Malappuram Vadakkini Vlog
For a delicious evening snack using rava, you can prepare crispy and flavorful Rava Vada. This recipe transforms the humble semolina into a savory fritter that is perfect with a cup of hot tea or coffee. To make it, you first mix roasted rava with curd, chopped onions, ginger, green chilies, and fresh coriander, allowing the mixture to rest for about 20 minutes so the rava swells and becomes soft. This forms a thick, pliable dough. Small portions of the dough are then shaped into vada, either as discs with a hole in the center or as simple balls, and deep-fried in hot oil until they turn a beautiful golden brown and are crispy on the outside.This quick and easy snack is a fantastic alternative to traditional fried snacks and offers a satisfying crunch with every bite.