മുട്ട ഉണ്ടോ ? എങ്കിൽ ഇതാ നല്ല ചൂട് ചായക്കൊപ്പം ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ പലഹാരം | Easy 5minuts Egg Snack Recipe

Easy 5 Minutes Egg Snack Recipe: മുട്ടയുണ്ടെങ്കിൽ അടുക്കളയിലെ സ്ഥിരം ചേരുവകൾ വെച്ച് ഒരു കിടിലൻ സ്നാക്സ് ഉണ്ടാക്കാം, എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന കിടിലം ടേസ്റ്റ് ഉള്ള ഒരു സ്നാക്സ് ആണിത്, ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?!

Ingredients:

  • മൈദ- 1 കപ്പ്
  • പാൽ- 1 കപ്പ് + 2 ടേബിൾസ്പൂൺ
  • മുളക്- 1
  • ഉപ്പ്
  • എണ്ണ
  • ഉള്ളി- 2
  • കാപ്സിക്കം- 1
  • തക്കാളി- 1 ചെറുത്
  • കശ്മീരി ചുവന്ന മുളക് – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – 1/2 ടീസ്പൂൺ
  • ചിക്കൻ മസാല- 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • മല്ലിയില- 1 ടീസ്പൂൺ
  • തക്കാളി കെച്ചപ്പ് – 1 ടീസ്പൂൺ
  • വെള്ളം- 1 ടീസ്പൂൺ
  • ഇഞ്ചി – 1 ടീസ്പൂൺ
  • വെളുത്തുള്ളി – 1 ടീസ്പൂൺ
  • പച്ചമുളക് – 2
  • ഉപ്പ്
  • വേവിച്ച മുട്ട- 4
  • കശ്മീരി ചുവന്ന മുളക് – 2 നുള്ള്
  • മഞ്ഞൾപ്പൊടി – 1 നുള്ള്
  • ഉപ്പ്

Ingredients:

  • Maida- 1 cup
  • Milk- 1 cup + 2 Tbsp
  • EGG- 1
  • Salt
  • Oil
  • Onion- 2
  • Capsicum- 1
  • Tomato- 1 small
  • Kashmiri red chilli – 1 Tsp
  • Coriander Powder – 1/2 Tsp
  • Chicken Masala- 1 Tsp
  • Turmeric Powder- 1/4 Tsp
  • Coriander Leaves- 1 Tbsp
  • Tomato Ketchup – 1 Tsp
  • Water- 1 Tsp
  • Ginger – 1 Tsp
  • Garlic -Tsp
  • Green chilli – 2
  • Salt
  • Boiled Egg- 4
  • Kashmiri red chilli – 2 pinch
  • Turmeric Powder- 1 pinch
  • Salt

How to make Easy 5 Minutes Egg Snack Recipe

ഒരു പാൻ അടുപ്പത്തു വെച്ചു ഒന്നര ടീസ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കുക, ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ വീതം വെളുത്തുള്ളിയും ഇഞ്ചിയും ചെറുതായി അരിഞ്ഞത്, 2 പച്ചമുളക്, എന്നിവ ചേർത്ത് കൊടുത്ത് നന്നായി ഇളക്കുക , പച്ച മണം പോയതിനുശേഷം രണ്ട് സവാള അരിഞ്ഞത് ഇട്ടു മിക്സ് ചെയ്തെടുക്കുക , സവാള വഴന്നു വരാൻ ആവശ്യത്തിന് ഉപ്പ് ഇട്ടു കൊടുക്കുക ഈ സമയത്ത് ഒരു ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് , ഒരു ചെറിയ തക്കാളി അരിഞ്ഞത് എന്നിവ ചേർത്ത് കൊടുത്ത്

നന്നായി ഇളക്കുക, ഇത് വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടീസ്പൂൺ ചിക്കൻ മസാല, കാൽ സ്പൂൺ മഞ്ഞൾ പൊടി,അര ടീസ്പൂൺ മല്ലിപ്പൊടി, എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം, പൊടികളുടെ പച്ചമണം മാറിയാൽ ഒരു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ചു കൊടുത്ത് ഇളക്കിയെടുക്കാം, ശേഷം ഒരു ടീസ്പൂൺ അളവിൽ ടൊമാറ്റോ കെച്ചപ്പ്, ഒരു ടേബിൾ സ്പൂൺ മല്ലിയില എന്നിവ ചേർത്തു കൊടുത്ത്നന്നായി ഇളക്കി തീ ഓഫ് ചെയ്യാം, ഈ സമയത്ത് ഉപ്പ് ഇല്ലെങ്കിൽ ചേർത്തുകൊടുക്കാവുന്നതാണ്, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ,

രണ്ടു നുള്ള് കാശ്മീരി മുളകുപൊടി, ഒരു നുള്ള് മഞ്ഞൾ പൊടി, കുറച്ചു ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് ഇളക്കുക, ഈ സമയത്ത് തീ കുറച്ചു കൊടുക്കുക, ഇതിലേക്ക് നാല് കോഴിമുട്ട പുഴുങ്ങിയത് രണ്ടായി കീറി വെച്ചുകൊടുക്കുക, ഒരു മിനിറ്റോളം ഇത് തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് ചൂടാക്കാം, ശേഷം തീ ഓഫ് ചെയ്യാം ,ശേഷം മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് മൈദ, ഒരു കോഴിമുട്ട, അര കപ്പ് പാൽ, എന്നിവ ചേർത്തുകൊടുത്ത് നന്നായി അടിച്ചെടുക്കുക, ഇത് തിക്കായിട്ടാണ് ഉള്ളത്,

ഇനി ഇതിലേക്ക് 1/2 കപ്പും രണ്ട് ടേബിൾ സ്പൂൺ പാലും, ആവശ്യത്തിനുള്ള ഉപ്പും,ഒരു ടേബിൾ സ്പൂൺ ഓയിൽ എന്നിവ ചേർത്ത് കൊടുത്ത് നന്നായി അടിച്ചെടുക്കുക,ശേഷം മറ്റൊരു ബൗളിലേക്ക് മാറ്റുക,ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് തീ കുറച്ചു അതിലേക്ക് ഓയിൽ പുരട്ടി കൊടുക്കുക, ശേഷം ഒരു തവി മാവ് ഒഴിച്ചു ചുറ്റിച്ചു പരത്തി കൊടുത്ത് തീ കുറച്ചു കൊടുത്ത് കുക്ക് ചെയ്തെടുക്കുക,രണ്ട് സൈഡും കുക്ക് ചെയ്തു പെട്ടെന്ന് തന്നെ വേറൊരു പാത്രത്തിലേക്ക് മാറ്റാം, ഇങ്ങനെ എല്ലാമാവും റെഡിയാക്കാം, ശേഷം ഓരോന്നും എടുത്ത് ഉണ്ടാക്കിവച്ച ഫില്ലിംഗ് വെച്ചു കൊടുത്ത് അതിനു മുകളിലേക്ക് ഫ്രൈ ചെയ്തെടുത്ത മുട്ടയും വെച്ചുകൊടുത്ത് നേരത്തെ ഉണ്ടാക്കിയ മൈദയുടെ ബാറ്റർ ഇതിന്റെ ചുറ്റും തേച്ചു ചതുര ഷേപ്പിൽ മടക്കി ഒട്ടിച്ച് എടുക്കുക, ശേഷം ഫ്രൈ ചെയ്തെടുക്കാം ഇപ്പോൾ മുട്ട കൊണ്ടുള്ള അടിപൊളി സ്നാക്സ് റെഡിയായിട്ടുണ്ട്!!!! Easy 5 Minutes Egg Snack Recipe| Video Credit: Fathimas Curry World

For a super easy 5-minute egg snack, simply hard-boil 2-3 eggs, then peel and halve them lengthwise. In a small bowl, whisk together about 2 tablespoons of mayonnaise (or a mix of mayo and a little mustard for tang), a dash of salt, black pepper, and a pinch of paprika or chili flakes for a kick. Arrange the egg halves on a plate, spoon a dollop of the creamy mixture onto each yolk, and garnish with finely chopped chives or cilantro. For an extra quick option, scramble 2 eggs with a pinch of salt and pepper, then serve on a couple of crackers or a slice of toast with a sprinkle of your favorite seasoning.

വീട്ടിൽ റവയും പാലുമുണ്ടോ ? എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ..! റവ കൊണ്ടൊരു കിടിലൻ ലഡ്ഡു | Easy Rava Ladu Recipe

Easy 5minuts Egg Snack Recipe
Comments (0)
Add Comment