ഇനി മീൻ കറി ഉണ്ടാക്കുമ്പോൾ ഇതുംകൂടി ഒന്ന് ചേർത്തുനോക്കൂ.!! ഇതിനും രുചിയിൽ മീൻകറി സ്വപ്നങ്ങളിൽ മാത്രം; പുതുമയാർന്ന രൂചിക്കൂട്ടിൽ നാടൻ മീൻ കറി | Easy and Tasty Fish Curry Recipe

Easy and Tasty Fish Curry Recipe: ചോറിന്റെ കൂടെ നല്ല എരിയും പുളിയുമുള്ള മീൻകറിയുണ്ടെങ്കിൽ എത്ര ചോറ് വേണമെങ്കിലും കഴിക്കാം. ചാറിന്റെ രുചി ഇരട്ടിയാക്കാൻ ഒരു പുതിയ കാര്യം കൂടെ ചേർത്ത് ഒരു മീൻ കറി തയ്യാറാക്കി നോക്കിയാലോ. ഈ മീൻകറിയുണ്ടാക്കാൻ അത്ര സമയമൊന്നും വേണ്ടെന്നെ. വളരെ എളുപ്പത്തിൽ രുചികരമായ മീൻ കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആദ്യം പൊടികളെല്ലാം നന്നായി മിക്സ്‌ ചെയ്തെടുക്കണം. അതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളക് പൊടിയും, ഒന്നര ടേബിൾ സ്പൂൺ പിരിയൻ മുളക് പൊടിയും, അര ടേബിൾ സ്പൂൺ മല്ലിപ്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തെടുക്കണം. അടുത്തതായി ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ

അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് പന്ത്രണ്ട് ഉലുവ ഇട്ട് കൊടുക്കാം. ഉലുവ പൊട്ടി വരുമ്പോൾ അതിലേക്ക് പന്ത്രണ്ട് ചെറിയ ഉള്ളി ചതച്ചെടുത്തതും, രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളിയും, രണ്ട് ടേബിൾ സ്പൂൺ ഇഞ്ചിയും കൂടി ചേർത്ത് കൊടുക്കാം. ശേഷം നാല് പച്ചമുളക് നാലായി കീറിയതും ആവശ്യത്തിന് കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റിയെടുക്കാം. ഇത് നന്നായി

വഴന്ന് ഒരു ഗോൾഡൻ കളർ ആവുന്നത് വരെ വഴറ്റി എടുക്കാം. ശേഷം കുറഞ്ഞ തീയിൽ വെച്ച് നേരത്തെ തയ്യാറാക്കി വച്ച അരപ്പ് ചേർത്ത് അതിന്റെ പച്ച മണം മാറുന്നത് വരെ നല്ലപോലെ ഇളക്കി കൊടുക്കാം. ശേഷം കുടംപുളി കുതിർത്തെടുത്ത വെള്ളവും ചൂട് വെള്ളവും കൂടി ഒഴിച്ച് കൊടുക്കണം. ശേഷം രണ്ട് കുടംപുളിയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി തിളച്ച് വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേങ്ങ കൊത്ത് കൂടി ഇട്ട് കൊടുക്കാം. ഇതെല്ലാം കൂടി നന്നായി തിളച്ച് വരുമ്പോൾ എടുത്ത് വച്ച മീൻ ചേർക്കാം. ഏത് മീനായാലും കുഴപ്പമില്ല. ശേഷം ഇത് അടച്ച് വെച്ച് മീൻ നന്നായി വെന്ത് വരുമ്പോൾ രണ്ട് പിഞ്ച് ഉലുവ പൊടിയും ആവശ്യത്തിന് വെളിച്ചെണ്ണയും കൂടി ഒഴിച്ച് കൊടുക്കാം.Easy and Tasty Fish Curry Recipe| Video Credit: Sheeba’s Recipes

To make a delicious fish curry, heat coconut oil in a pan and sauté sliced shallots, garlic, ginger, green chilies, and curry leaves until golden. Add 1 tsp turmeric powder, 2 tsp red chili powder, and 1½ tsp coriander powder, sauté for a minute. Add chopped tomatoes and cook until soft. Pour in 1½ cups of thin tamarind extract and let it boil. Gently add cleaned fish pieces (like sardines or kingfish) and simmer for 10–15 minutes until the fish is cooked and the gravy thickens. Finish with a drizzle of coconut oil and a few fresh curry leaves. Serve hot with rice or kappa (tapioca).

ചിക്കൻ കറി ഇങ്ങനെ ഉണ്ടാക്കിനോക്കിയിട്ടുണ്ടോ? റെസ്റ്റോറന്റുകളിൽ കിട്ടുന്ന അതേ രുചിയോടെ വറുത്തരച്ച ചിക്കൻ വീട്ടിൽ തന്നെ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ | Kerala Style Varutharacha Chicken Curry Recipe

Easy and Tasty Fish Curry Recipe
Comments (0)
Add Comment