easy and tasty snack with wheat flour: വളരെ പെട്ടന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപിയാണിത്. നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന കുറച്ച് ചേരുവകൾ കൊണ്ട് ഒരു കിടിലം സ്നാക് റെഡി ആകാം.
ചേരുവകൾ
- ഗോതമ്പ് പൊടി – 1/2 കപ്പ്
- കപ്പലണ്ടി – 1 കപ്പ്
- പഞ്ചസാര – 3/4 കപ്പ്
- നെയ്യ് – 1 ടേബിൾ സ്പൂൺ
- ഉപ്പ് – 1 നുള്ള്
- ഏലക്ക പൊടി
ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക് ഗോതമ്പ് പൊടി ഇട്ടു കൊടുത്ത് ഒന്ന് ചൂടാക്കി എടുക്കുക. ഗോതമ്പ് പൊടി ചൂടായി ചെറുതായി നിറം മാറുമ്പോൾ നമുക്ക് തീ ഓഫ് ആകാം. വേറെ ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക് കപ്പലണ്ടി ഇട്ട് വറുക്കുക. കപ്പലണ്ടി പൊട്ടി തുടങ്ങുന്ന പരുവം ആവുമ്പോൾ തീ ഓഫ് ആക്കി ചൂട് ആറാൻ പ്ലേറ്റിലേക് മാറ്റുക. ഇതേ പാനിലേക് പഞ്ചസാര ക്യാരമലൈസ് ചെയ്യാൻ ഇട്ട് കൊടുക്കുക.
തീ വളരെ കുറച്ച് വെക്കാം ശ്രെദ്ധിക്കുക. പഞ്ചസാര നന്നായി മേൽറ്റ് ആയ ശേഷം ഇതിലേക്കു തൊലി കളഞ്ഞു മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത കപ്പലണ്ടി ചേർത്ത് മിക്സ് ആകുക. കൂടെ തന്നെ ഗോതമ്പ് പൊടിയും ചേർത്ത് ഇളക്കുക. ഇനി ഇതിലേക്കു നെയ്യും ഏലക്ക പൊടിയും ഉപ്പും ചേർത്ത് ഇളക്കുക. എല്ലാം നന്നായി മിക്സ് ആക്കിയ ശേഷം നിങ്ങൾ ഏതു പത്രത്തിലാണോ സെറ്റ് ചെയ്യുന്നത് അതിലേക് നെയ്യ് തടവി ഈ ഒരു മിക്സ് ഇട്ട് കൊടുക്കുക.
easy and tasty snack with wheat flour
ഇനി ചൂടോട് കൂടി തന്നെ സ്പൂൺ കൊണ്ട് സെറ്റ് ചെയ്ത് കൊടുക്കുക. ശേഷം കത്തി കൊണ്ട് ഒന്ന് വരഞ്ഞ് കൂടി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ സെറ്റ് ആയി കഴിയുമ്പോൾ വേഗം ഒടിച്ചു എടുക്കാൻ സാധിക്കും . ഇനി 5 മിനിറ്റിന് ശേഷം നമുക്ക് ഇത് സെറ്റ് ചെയ്ത പാത്രത്തിൽ നിന്ന് മാറ്റി ഒരു പ്ലേറ്റിലേക് ഇട്ട് കൊടുകാം .