Easy and Variety Stick Banana Snack Recipe: നമ്മൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണല്ലേ പഴം പൊരി, നമ്മൾ എന്നും പഴം പൊരി ഉണ്ടാക്കുന്നത് ഒരേ രീതിയിൽ അല്ലേ ?? എന്നാൽ ഇനി നമുക്ക് പഴം പൊരി ഒരു വെറൈറ്റി രീതിയിൽ ഉണ്ടാക്കി നോക്കിയാലോ? ക്രിസ്പി ആയി കിടിലൻ ടേസ്റ്റിൽ നമുക്ക് അടിപൊളി വെറൈറ്റി പഴം പൊരി ഉണ്ടാക്കാം, ഈ പഴം പൊരി വളരെ ടെസ്റ്റിയാണ്, എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുന്ന വെറൈറ്റി പഴം പൊരി എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ?!
Ingredients:
- നേന്ത്രപഴം : മീഡിയം പഴുപ്പുള്ള ഒന്ന്
- മുട്ട : 1
- മൈദ : 1/2 കപ്പ്
- പഞ്ചസാര : 2 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി : 1/4 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- എണ്ണ
Ingredients:
- Banana: Medium ripe
- Egg: 1
- Flour: 1/2 cup
- Sugar: 2 tablespoons
- Turmeric powder: 1/4 teaspoon
- Salt as needed
- Oil
How to Make Easy and Variety Stick Banana Snack Recipe
ആദ്യം ഒരു മീഡിയം പഴുപ്പുള്ള നേന്ത്രപ്പഴം എടുക്കുക, കറുത്തുപോയ നേന്ത്രപ്പഴം എടുക്കരുത്, ഈ പഴത്തെ രണ്ടായി കട്ട് ചെയ്ത് തൊലി കളഞ്ഞെടുക്കുക, ശേഷം ഒരു പീസിനെ മൂന്നായി കട്ട് ചെയ്ത് എടുക്കുക, തിക്നസ് ഇല്ലാത്ത പഴമാണെങ്കിൽ രണ്ടായി ചീന്തി എടുത്താൽ മതി, ശേഷം ഒരു പീസിനെ മൂന്നായി നീളത്തിൽ കട്ട് ചെയ്ത് എടുക്കുക, ഫ്രഞ്ച് ഫ്രൈസിനെ കട്ട് ചെയ്യുന്ന പോലെ വേണം കട്ട് ചെയ്തെടുക്കാൻ, ശേഷം വലിയ സ്റ്റിക്കെടുത്ത് ഇതിന്റെ സെൻട്രലിലൂടെ കുത്തിക്കൊടുക്കാം, ഇനി സ്റ്റിക്ക് ഇല്ലെങ്കിലും ഇങ്ങനെയും ചെയ്തെടുക്കാം, ശേഷം ഇത് മാറ്റിവെക്കാം, ശേഷം കോട്ടിംഗ്
റെഡിയാക്കി എടുക്കാൻ വേണ്ടി ഒരു ബൗൾ എടുക്കുക, ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക, ഇനി ഇതിലേക്ക് കാൽ കപ്പ് പാല്, 1/2 കപ്പു മൈദ, 2 ടേബിൾ സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, എന്നിവ ചേർത്ത് കൊടുത്ത് എല്ലാം നന്നായി മിക്സ് ചെയ്തെടുക്കുക, കട്ടയില്ലാതെ മിക്സ് ചെയ്തെടുക്കണം, ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ അരിപ്പൊടി ക്രിസ്പിനസ് കിട്ടാൻ വേണ്ടി ചേർത്തു കൊടുക്കാം, ശേഷം ഇതും വിക്സ് വെച്ച് നന്നായി ഇളക്കി കൊടുക്കുക, ഇപ്പോൾ ബാറ്ററി റെഡിയായിട്ടുണ്ട് മീഡിയം തിക്നെസ്സിൽ വേണം ബാറ്റർ ഉണ്ടാക്കിയെടുക്കാൻ,
ഇനി ഇതിലേക്ക് ബ്രഡ് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കാം, ഇനി ഒരു സ്റ്റിക്കടുത്ത് ഈ മൈദയുടെ ബാറ്ററിൽ മുക്കി കൊടുക്കുക, സ്പൂൺ വെച്ച് കോരി ഒഴിച്ചാലും മതി, ശേഷം ഇത് ബ്രഡ് കംസിൽ മുക്കി കോട്ട് ചെയ്തെടുക്കുക, കൈ വെച്ച് പ്രസ്സ് ചെയ്തു കൊടുത്താലും മതി, ഇപ്പോൾ ഒരെണ്ണം റെഡിയായിട്ടുണ്ട് അതുപോലെ എല്ലാം ചെയ്തെടുക്കുക, ഇനി ഇത് ട്രൈ ചെയ്ത് എടുക്കാൻ വേണ്ടി ഒരു പാൻ അടുപ്പത്ത് വയ്ക്കുക, ശേഷം എണ്ണ ഒഴിച്ചുകൊടുത്ത് ചൂടാക്കി എടുക്കുക, എണ്ണ ചൂടായി വന്നാൽ അതിലേക്ക് ഇത് ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കുക, ഇത് തിരിച്ചും മറിച്ചും ഇട്ട് രണ്ട് സൈഡും നന്നായി ഫ്രൈ ചെയ്തെടുക്കുക, ഇത് കളർ ചേഞ്ച് ആയി ക്രിസ്പിയായി വന്നാൽ നമുക്ക് ഇത് കോരി മാറ്റാം, ഇപ്പോൾ നമ്മുടെ വെറൈറ്റി രീതിയിലുള്ള പഴംപൊരി റെഡിയായിട്ടുണ്ട്!!!! Easy and Variety Stick Banana Snack Recipe| Video Cedit: cook with shafee
For an easy and unique Stick Banana Snack, slice ripe bananas into long sticks and dip them in a smooth batter made with wheat flour, a pinch of salt, sugar, cardamom powder, and a little water to form a thick coating. Optionally, you can add a bit of grated coconut or sesame seeds to the batter for extra taste. Heat oil in a pan and deep-fry the banana sticks until golden and crispy. These mildly sweet, crispy snacks are perfect for tea-time and can be served hot, drizzled with a bit of honey or dusted with powdered sugar for an extra twist.