തൊലി കറുത്ത്പോയ നേന്ത്രപ്പഴം ഇനി കളയല്ലേ.! ഇത്പോലെ ഉണ്ടാക്കിനോക്കൂ

Easy banana cake recipe : നേന്ത്രപ്പഴം വാങ്ങിയാൽ നമ്മൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണല്ലേ പഴം കറുത്തു പോകുന്നത്, അങ്ങനെ പഴം കറുത്ത് പോയാൽ ഇനി ആരും വിഷമിക്കേണ്ട, ആ പഴം വെച്ച് നമുക്ക് ഇനി ഒരു കിടിലൻ പലഹാരം തന്നെ ഉണ്ടാക്കാം, വളരെ എളുപ്പത്തിൽ കുറച്ചു സമയം കൊണ്ട് രുചിയിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു പലഹാരമാണിത്, കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും ആരോഗ്യപ്രദവുമായ ഒരു അടിപൊളി സ്നാക്സ് ആണിത്, നേന്ത്രപഴം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഈ ഒരു വിഭവം ഉണ്ടാക്കി കൊടുത്താൽ മതി അവർ കഴിച്ചോളും, അതുമാത്രമല്ല ഇതു ഒരു വെറൈറ്റി പലഹാരവുമാണ്, ഈ പലഹാരം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് ഒന്ന് നോക്കിയാലോ??!

ചേരുവകകൾ : Easy banana cake recipe

  • നേന്ത്രപ്പഴം : 2-4
  • പഞ്ചസാര: 2 ടേബിൾ സ്പൂൺ
  • ഉപ്പ് : ആവശ്യത്തിന്
  • പാൽ : 1/4 കപ്പ് പാൽ
  • മുട്ട : 2 എണ്ണം
  • തേങ്ങ : 1 കപ്പ്
  • നെയ്യ്
  • വെളിച്ചെണ്ണ
  • ഏലക്ക – 1

തയ്യാറാക്കുന്ന വിധം : Easy banana cake recipe

ഈ വിഭവം ഉണ്ടാക്കുന്നതിനുവേണ്ടി പഴം പൊരി ഉണ്ടാക്കാൻ മുറിച്ചെടുക്കുന്നത് പോലെ മുറിച്ചെടുക്കുക ശേഷം അടുപ്പിൽ ഒരു പാൻ വെച്ച് നെയ്യ് പുരട്ടിക്കൊടുത്ത് ഈ പഴം വാട്ടിയെടുക്കുക, തീ കുറച്ചുവെച്ച് രണ്ട് ഭാഗവും നന്നായി വാട്ടിയെടുക്കണം, ശേഷം ഇതൊരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം, ശേഷം ഈ ഒരു പാനിലേക്ക് 1 കപ്പ് തേങ്ങ ഇട്ടു കൊടുക്കുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്തു കൊടുക്കാം, ശേഷം ഇത് നന്നായി മിക്സ് ചെയ്തു കൊടുത്ത് ഇതിലേക്ക് ഒരു നുള്ള് ഉപ്പും ഒരു ഏലക്കായയും ഇട്ടു കൊടുക്കാം അണ്ടിപ്പരിപ്പും മുന്തിരിയും ഉണ്ടെങ്കിൽ അതും ചേർത്തു കൊടുക്കാവുന്നതാണ്, തേങ്ങ നന്നായി വാടി വരുമ്പോൾ തീ ഓഫ് ചെയ്തു കൊടുക്കാം,

ശേഷം ഒരു ചെറിയ ബൗളിലേക്ക് രണ്ട് മുട്ട പൊട്ടിച്ചു ഒഴിച്ചു കൊടുക്കുക ഒരു ടേബിൾ സ്പൂൺ പഞ്ചസാര ഇട്ടുകൊടു നന്നായി മിക്സ് ചെയ്ത് എടുക്കുക, ഇതിലേക്ക് കാൽ കപ്പ് പാല് ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക, ശേഷം ഒരു നോൺസ്റ്റിക് പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് എണ്ണ പുരട്ടി കൊടുക്കാം റെഡിയാക്കി വെച്ച മുട്ടയും പാലും ഇതിലേക്ക് പകുതി ഒഴിച്ചു കൊടുക്കാം, ശേഷം നാട്ടിൽ വച്ച് പഴത്തിൽ നിന്നും കുറച്ചെടുത്ത് അടിഭാഗത്ത് നിരത്തിവെക്കുക, ശേഷം നമ്മൾ

റെഡിയാക്കി വെച്ച തേങ്ങയുടെ മിക്സ് അതിന്റെ മുകളിൽ ഇട്ടുകൊടുക്കാം, അതിനുശേഷം ബാക്കിയുള്ള പഴം കവർ ചെയ്യുന്നതുപോലെ ഇതിന്റെ മുകളിൽ വെച്ചു കൊടുക്കാം ശേഷം വീണ്ടും മുട്ടയുടെ മിക്സ് ഇതിന്റെ മുകളിലേക്ക് ഒഴിച്ചു കൊടുക്കാം, മൂടിവെച്ച് ലോ ഫ്ലെയിമിൽ 15 മിനിറ്റ് വേവിച്ചെടുക്കാം, 15 മിനിറ്റിനുശേഷം വെന്തു കഴിഞ്ഞാൽ അത് തിരിച്ചിട്ട് കൊടുത്ത് വേറെ ഒരു പാനിൽ വേവിച്ചു എടുക്കാം , ഇത് 5 മിനിറ്റ് ലോ ഫ്ളൈമിൽ വെച്ച് വേവിച്ചെടുക്കാം അഞ്ചു മിനിറ്റ് കഴിഞ്ഞാൽ തീ ഓഫ് ചെയ്തു വെക്കാം ഇപ്പോൾ നമ്മുടെ അടിപൊളി ബനാന സ്നാക്ക്സ് റെഡിയായിട്ടുണ്ട്…. ഇതു നമുക്ക് ചൂടോടെ വിളമ്പാം!!!! Video Credit :Nasra Kitchen World Easy banana cake recipe

Easy banana cake recipe
Comments (0)
Add Comment