നേന്ത്രപ്പഴം കൊണ്ട് ഒട്ടും എണ്ണ പിടിക്കാത്ത പലഹാരം.! ഇങ്ങനെ ട്രൈ ചെയ്തുനോക്കൂ

Easy Banana Snack Recipe: 4 മണി ചായക്ക് കൂടെ ഒരു വെറൈറ്റി സ്നാക്ക്സ് ഉണ്ടാക്കിയാലോ? നേന്ത്ര പഴം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ കിടിലൻ ടേസ്റ്റിൽ ഒരു അടിപൊളി പലഹാരം ഉണ്ടാക്കാം, ഫില്ലിംഗ് എല്ലാം ചേർത്ത് ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി പലഹാരം ആണ് ഇത്, വലിയവർക്കും ചെറിയവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ?!

ചേരുവകകൾ: Easy Banana Snack Recipe

  • നേന്ത്രപ്പഴം : 2 എണ്ണം
  • വെളിച്ചെണ്ണ: 1 കപ്പ്‌
  • ടൂട്ടി ഫ്രൂട്ടി : 1/2 ടേബിൾ സ്പൂൺ
  • ഏലക്ക പൊടി : 1/4 ടീസ്പൂൺ
  • പഞ്ചസാര : 3 ടേബിൾ സ്പൂൺ
  • അവിൽ : 2 ടേബിൾ സ്പൂൺ
  • മൈദ : 1/2 കപ്പ്
  • വെള്ളം
  • ബ്രെഡ് ക്രമ്പ്സ്

തയ്യാറാക്കുന്ന വിധം: Easy Banana Snack Recipe

ഈ പലഹാരം തയ്യാറാക്കാൻ വേണ്ടി രണ്ട് മീഡിയം സൈസിലുള്ള ഒരുപാട് പഴുപ്പ് ഇല്ലാത്ത നേന്ത്രപ്പഴം എടുക്കുക, ശേഷം അതിനെ മൂന്ന് കഷണം ആക്കി ആവിയിൽ വേവിച്ചു എടുക്കുക, പഴം നന്നായി വെന്തു വന്നാൽ അതിന്റെ ചൂട് പോയി തൊലി കളഞ്ഞെടുക്കുക, ശേഷം പഴത്തിന്റെ നടുവിലുള്ള കറുത്ത അരി മാറ്റാൻ വേണ്ടി പഴത്തിന്റെ നടുവിൽ കട്ട് ചെയ്ത് അത് മാറ്റിയെടുക്കുക, ശേഷം പഴം കൈ ഉപയോഗിച്ച് സോഫ്റ്റ്‌ ആയി കുഴച്ചെടുക്കാം, ഇനി ഫില്ലിംഗ് തയ്യാറാക്കി

എടുക്കാൻ വേണ്ടി ഒരു കപ്പ് തേങ്ങ ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കാം, ഇതിന്റെ കൂടെ ഇതിലേക്ക് 1 1/2 ടേബിൾ സ്പൂൺ ഇട്ടുകൊടുക്കാം, ശേഷം 1/4 ടീസ്പൂൺ ഏലക്ക പൊടി, 2 1/2 – 3 ടേബിൾ സ്പൂൺ പഞ്ചസാര, 2 ടേബിൾ സ്പൂൺ അവിൽ എന്നിവ ചേർത്ത് കൊടുത്ത് നന്നായി കുഴച്ചെടുക്കുക, ശേഷം ഒരു പാത്രം എടുക്കുക അതിലേക്ക് 1/2 കപ്പ് മൈദ ഇട്ടുകൊടുക്കുക, അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുത്ത് ഇത് നന്നായി കലക്കി എടുക്കുക, ഇനി ഇത് സെറ്റ് ചെയ്യാൻ വേണ്ടി ചപ്പാത്തി

പലക എടുക്കുക, ശേഷം അതിൽ കുറച്ച് നെയ്യ് പുരട്ടി കൊടുക്കുക, ശേഷം തയ്യാറാക്കിവെച്ച പഴത്തിന്റെ കൂട്ടിൽ നിന്നും വലിയ ഉരുളയെടുക്കുക, ശേഷം അത് പലകയിൽ വെച്ച് ചതുരത്തിൽ പരത്തി എടുക്കുക, ശേഷം തയ്യാറാക്കി വെച്ച തേങ്ങയുടെ കൂട്ട് ഇതിലേക്ക് ചേർത്ത് കൊടുക്കാം, ശേഷം ഇത് ഒരു സൈഡിൽ നിന്നും റോൾ ചെയ്തെടുക്കാം, റോൾ ചെയ്തതിനുശേഷം രണ്ട് സൈഡും നന്നായി സീൽ ചെയ്തെടുക്കുക, ഇനി ഇതിലേക്ക് ആവശ്യമായത് ബ്രെഡ് ക്രംസ് ആണ്,

ഇനി നമ്മൾ റോൾ ചെയ്തു വെച്ച പഴത്തിന്റെ കൂട്ട് നേരത്തെ ഉണ്ടാക്കി വെച്ച മൈദ യിലേക്ക് മുക്കിയെടുക്കുക, ശേഷം ബ്രെഡ് കോട്ട് ചെയ്തെടുക്കുക, ഇങ്ങനെ എല്ലാം ചെയ്തെടുക്കുക, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് ദീപ് ഫ്രൈ ചെയ്ത് എടുക്കാം, മീഡിയം- ഹൈ ഫ്ളൈമിൽ വെച്ച് ഇത് നന്നായി ഫ്രൈ ചെയ്തെടുക്കുക, ഇപ്പോൾ അടിപൊളി പഴം കൊണ്ടുള്ള സ്നാക്സ് റെഡിയായിട്ടുണ്ട്, ഇനി ഇത് ചൂടോടെ വിളമ്പാം!!! Easy Banana Snack Recipe – Video credit : Recipes By Revathi

Easy Banana Snack Recipe
Comments (0)
Add Comment