അരിപ്പൊടിയും തേങ്ങയും ഉണ്ടോ? എങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായൊരു ബ്രേക്ക്ഫാസ്റ്റ് കോംബോ!!!| Easy Breakfast Combo Using Rice Flour and Egg

0

Easy Breakfast Combo Using Rice Flour and Egg: ലോകത്തിലെ ഏത് ഭക്ഷണ വിഭവങ്ങളോടും കിടപിടിക്കാൻ കഴിയുന്ന പ്രഭാതഭക്ഷണമാണ് കേരളത്തിലേത്. ദിവസം ആരംഭിക്കുന്നതിനുള്ള ഒരു നല്ല ഭക്ഷണം നാം എല്ലാവരും പ്രതീക്ഷിക്കുന്ന ഒന്നാണ്. രാവിലെ വളരെ സിമ്പിൾ ആയി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് കോമ്പോയാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. അരിപ്പൊടിയും തേങ്ങയും കൊണ്ട് വെറും പതിനഞ്ച് മിനിറ്റിൽ ഒരു അടിപൊളി ബ്രേക്ക്‌ ഫാസ്റ്റ് വിഭവവും കൂടെ കിടിലൻ കോമ്പോ ആയ ഒരു സെപ്ഷ്യൽ ടേസ്റ്റി എഗ്ഗ് കറിയും എങ്ങനെ തയ്യാറാക്കിയെടുക്കാം എന്ന് നോക്കാം.

Ingredients:

  • വറുത്ത അരിപൊടി – 2 കപ്പ്‌
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – 2 3/4 കപ്പ്‌
  • തേങ്ങ ചിരകിയത് – 1/2 കപ്പ്‌
  • ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ

Ingredients:

  • Roasted rice flour – 2 cups
  • Salt – as needed
  • Water – 2 3/4 cups
  • Grated coconut – 1/2 cup
  • Baking powder – 1 teaspoon

മുട്ട കറി:

  • മുട്ട – 6 എണ്ണം
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • കടുക് – 1/2 ടീസ്പൂൺ
  • പെരുംജീരകം – 1/2 ടീസ്പൂൺ
  • ഇഞ്ചി & വെളുത്തുള്ളി – 1 1/2 ടീസ്പൂൺ
  • ഉള്ളി – 2 എണ്ണം
  • പച്ച മുളക് – 3 എണ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലി പൊടി – 3 ടീസ്പൂൺ
  • കാശ്മീരി മുളക് പൊടി – 1 ടീസ്പൂൺ
  • ഗരം മസാല – 1/2 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  • തക്കാളി – 1 എണ്ണം
  • വെള്ളം – ആവശ്യത്തിന്
  • തേങ്ങ പാൽ – 1 1/4 കപ്പ്‌
  • മല്ലിയില – 1 ടേബിൾ സ്പൂൺ

Ingredients:

Egg Curry:

  • Eggs – 6
  • Cooking oil – 2 tbsp
  • Mustard – 1/2 tsp
  • Fermella – 1/2 tsp
  • Ginger & garlic – 1 1/2 tsp
  • Onion – 2 pcs
  • Green chillies – 3 pcs
  • Curry leaves – as required
  • Salt – as required
  • Coriander powder – 3 tsp
  • Kashmiri chilli powder – 1 tsp
  • Garam masala – 1/2 tsp
  • Turmeric powder – 1/4 tsp
  • Tomato – 1 pc
  • Water – as required
  • Coconut milk – 1 1/4 cups
  • Coriander leaves – 1 tbsp

How to Make Easy Breakfast Combo Using Rice Flour and Egg

ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് 2 കപ്പ്‌ വറുത്ത അരിപ്പൊടി ഇട്ട് കൊടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്ത് നന്നായി മിക്സ്‌ ചെയ്തെടുക്കാം. നന്നായി മിക്സ്‌ ചെയ്തതിന് ശേഷം 2 കപ്പ്‌ ഇളം ചൂടുള്ള വെള്ളം ഒഴിച്ച് മാവ് മിക്സ്‌ ചെയ്തെടുക്കാം. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് തയ്യാറാക്കിയ മാവ് ഒഴിച്ച് രണ്ട് മൂന്ന് മിനിറ്റ് നന്നായി അടിച്ചെടുക്കാം. മിക്സിയിൽ അടിച്ചെടുത്ത മാവ് ഒരു പാത്രത്തിലേക് മാറ്റി കൊടുക്കാം. ഇനി ഇതിലേക്ക് അര കപ്പ്‌ തേങ്ങ ചിരകിയതും കാൽ കപ്പ്‌ വെള്ളവും കൂടി ചേർത്ത് നല്ലപോലെ മിക്സ്‌ ചെയ്‌തെടുക്കാം. ശേഷം ഒരു ടീസ്പൂൺ

ബേക്കിംഗ് പൗഡർ ചേർത്ത് മാവ് കട്ടിയാണെങ്കിൽ കാൽ കപ്പ്‌ വെള്ളം കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് കൊടുക്കാം. പത്ത് മിനിറ്റ് അടച്ച് വെച്ച് റസ്റ്റ്‌ ചെയ്യാൻ വെക്കാം. പത്ത് മിനിറ്റിന് ശേഷം ഇത് വീണ്ടും നന്നായി മിക്സ്‌ ചെയ്യണം. അടുത്തതായി ഒരു ഇരുമ്പ് ചട്ടിയിൽ എണ്ണ പുരട്ടി ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച മാവൊഴിച്ച് കൊടുത്ത് അടച്ച് വെച്ച് വേവിക്കാം. സ്വാദിഷ്ടമായ ബ്രേക്ക്‌ ഫാസ്റ്റ് റെഡി. വളരെ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ ഈ അടിപൊളി ബ്രേക്ക്ഫാസ്റ്റ് കോമ്പോ നിങ്ങളും തയ്യാറാക്കി നോക്കൂ.Easy Breakfast Combo Using Rice Flour and Egg| Video Credit: Fathimas Curry World

For a quintessential Kerala breakfast, the perfect pairing is a creamy and aromatic egg curry with soft, lacy appam. The appam is prepared from a fermented batter of ground rice and coconut, giving it a characteristic spongy center and crisp edges. The egg curry, known as mutta curry, is a rich, coconut milk-based gravy that complements the mild flavor of the appam beautifully. To make the curry, hard-boiled eggs are simmered in a fragrant sauce that begins with sautéed onions, ginger, and garlic in coconut oil. This is followed by a blend of spices like turmeric, chili powder, coriander, and garam masala, often with a hint of black pepper and fennel. The curry’s creamy texture comes from the addition of thick coconut milk, and it’s finished with a final tempering of mustard seeds, curry leaves, and sliced shallots, which adds a distinctively smoky and savory aroma.

സോഫ്റ്റ് ആയ, പഞ്ഞിപോലെ വെള്ളയപ്പം ഇനി എളുപ്പത്തിൽ തയ്യാറാക്കാം… രാവിലെ തിരക്കാണെങ്കിൽ വെറും 10 മിനുട്ടിൽ ഈസി ബ്രേക്ഫാസ്റ്റ്| Soft and Easy Vellayappam Recipe



Leave A Reply

Your email address will not be published.