പച്ചരി മിക്സിയിൽ അരച്ച് ഇത്പോലെ ഉണ്ടാക്കിനോക്കൂ.! ഇതിന്റെ ടേസ്റ്റ് അറിഞ്ഞാൽ എന്നും പിന്നെ ഇതാകും | Easy Breakfast Recipe
Easy Breakfast Recipe: മിക്ക വീട്ടമ്മമാരും എല്ലാ ദിവസങ്ങളിലും ചിന്തിക്കുന്ന ഒരു കാര്യമാണ് രാവിലെയും രാത്രിയുമെല്ലാം എങ്ങിനെ വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കാൻ സാധിക്കുമെന്നത്. സ്ഥിരമായി ഇഡലിയും ദോശയും തന്നെ ഉണ്ടാക്കിയാൽ അത് കഴിക്കാൻ അധികമാർക്കും താൽപര്യവും ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന
രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരിയെടുത്ത് അത് നല്ലതുപോലെ കഴുകി വെള്ളത്തിൽ മൂന്ന് മണിക്കൂർ നേരം കുതിരാനായി ഇട്ടുവയ്ക്കുക. അരി നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ അതിൽ നിന്നും വെള്ളം പൂർണമായും കളഞ്ഞ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതോടൊപ്പം ഒരുപിടി അളവിൽ ചെറിയ ഉള്ളി, ഒരു പച്ചമുളക്,
അല്പം പെരുംജീരകം, ആവശ്യത്തിന് ഉപ്പ്, ഒരുപിടി അളവിൽ തേങ്ങ എന്നിവ കൂടി ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് അരച്ചെടുക്കുക. ഈയൊരു കൂട്ട് അടി കട്ടിയുള്ള ഒരു പാത്രത്തിൽ വെച്ച് നല്ലതുപോലെ കുറുക്കി കട്ടിയുള്ള മാവിന്റെ പരുവത്തിൽ ആക്കി എടുക്കണം. ശേഷം മാവിന്റെ ചൂടാറാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് മറ്റൊരു പാനിൽ അല്പം എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ അതിൽ പെരുംജീരകമിട്ട് പൊട്ടിക്കുക. അതിലേക്ക് അല്പം സവാള ചെറുതായി അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി ചതച്ചതും, കറിവേപ്പിലയും ഇട്ട് ഒന്ന് വഴറ്റിയെടുക്കുക. ശേഷം മുളകുപൊടി,
മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചിക്കൻ മസാല, അല്പം ഉപ്പ് എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം എല്ലില്ലാതെ വേവിച്ചെടുത്ത ചിക്കൻ കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. തയ്യാറാക്കിവെച്ച മാവിൽ നിന്നും ഒരു വലിയ ഉരുളയെടുത്ത് ഒരു വാഴയുടെ ഇലയിൽ പരത്തി അതിലേക്ക് തയ്യാറാക്കി വെച്ച ഫില്ലിംഗ്സ് പരത്തിയശേഷം മുകളിൽ ഒരു ലയർ കൂടി മാവ് പരത്തി സെറ്റ് ചെയ്തു കൊടുക്കുക. പരത്തിവെച്ച മാവ് ഇഡലി പാത്രത്തിൽ വച്ച് ആവി കയറ്റി എടുത്താൽ രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. Easy Breakfast Recipe| Video Credit: Nasra Kitchen World
A simple and delicious breakfast recipe is the classic Vegetable Upma. To make it, heat 1 tablespoon of oil or ghee in a pan, add ½ teaspoon mustard seeds, 1 teaspoon urad dal, and let them splutter. Add chopped onions, green chilies, ginger, and a few curry leaves, sauté until golden. Toss in chopped vegetables like carrots, beans, and peas, and cook for a few minutes. Add 2½ cups of water and salt to taste; once it boils, slowly add 1 cup of roasted rava (semolina), stirring continuously to avoid lumps. Cover and cook on low flame for 3–5 minutes until the water is absorbed and the upma is soft and fluffy. Finish with a drizzle of ghee and garnish with chopped coriander leaves and a squeeze of lemon. This light, wholesome dish is perfect for a quick and healthy start to the day.