Easy Breakfast Veeshappam Recipe : എല്ലാ ദിവസവും രാവിലെ ബ്രേക്ക് ഫാസ്റ്റിനായി എന്തുണ്ടാക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. ആ ഒരു സമയത്ത് മാവ് കുഴച്ച് ഉണ്ടാക്കേണ്ട പലഹാരങ്ങൾ അധികമാരും പരീക്ഷിക്കാറില്ല. കാരണം അതിന് ഒരുപാട് സമയമെടുക്കും. അത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ അതേസമയം വളരെയധികം രുചിയോട് കൂടി തന്നെ സെർവ് ചെയ്യാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കി എടുക്കാൻ
ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് ജീരകശാല അരി, അരക്കപ്പ് തേങ്ങ ചിരകിയത്, ഒരു ടീസ്പൂൺ പഞ്ചസാര, ഒരു കോഴിമുട്ട, അല്പം ഉപ്പ്, മാവ് അരച്ചെടുക്കാൻ ആവശ്യമായ വെള്ളം ഇത്രയുമാണ്. രാവിലെയാണ് പലഹാരം തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ തലേദിവസം രാത്രി തന്നെ അരി കഴുകി കുതിർത്താനായി ഇടണം. രാവിലെ അരിയിലെ വെള്ളം കളഞ്ഞ ശേഷം മിക്സിയുടെ ജാറിലേക്ക് ഇടാം. അതോടൊപ്പം എടുത്തു വെച്ച ചിരകിയ തേങ്ങ, മുട്ട പൊട്ടിച്ചൊഴിച്ചത്, പഞ്ചസാര,
ഉപ്പ് എന്നിവ കൂടി ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഒട്ടും തരിയില്ലാത്ത രീതിയിലാണ് ഇത് അരച്ചെടുക്കേണ്ടത്. അതിന് ശേഷം മാവ് ഉപയോഗിക്കുന്നതിന് മുൻപായി കൺസിസ്റ്റൻസി കുറയ്ക്കാൻ ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കണം. ഒഴിക്കുമ്പോൾ പെട്ടെന്ന് പരന്ന് കിട്ടുന്ന രീതിയിലാണ് മാവിന്റെ കൺസിസ്റ്റൻസി വേണ്ടത്. അതുപോലെ കനം കുറച്ച് കിട്ടുന്ന രീതിയിലാണ് മാവ് ഒഴിച്ചു കൊടുക്കേണ്ടത്. ശേഷം അതിന്
മുകളിലായി അല്പം എണ്ണ അല്ലെങ്കിൽ നെയ്യ് തൂവി കൊടുക്കാവുന്നതാണ്. മാവ് ഒഴിച്ചതിനു മുകളിലേക്ക് ഒരു അടപ്പ് വെച്ച് കുറച്ചു നേരം വേവിച്ചെടുക്കാം. ഇപ്പോൾ നല്ല രുചികരമായ വ്യത്യസ്തമായ പലഹാരം റെഡിയായി കഴിഞ്ഞു.സെർവ് ചെയ്യുന്നതിന് മുൻപായി നാലായി മടക്കിയാണ് ഈയൊരു പലഹാരം സെർവ് ചെയ്യേണ്ടത്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Easy Breakfast Veeshappam Recipe| Video Credit : Fathimas Curry World
Veeshappam is a soft, spongy, and delicious pancake-like dish from Kerala, perfect for a hearty breakfast. The batter is simple to make and requires just a few ingredients.
Ingredients:
- 1 cup raw rice
- 1/2 cup cooked rice
- 1/2 cup grated coconut
- 1/2 tsp instant yeast
- 1 tbsp sugar
- Salt to taste
- Water as needed
Instructions:
- Soak the rice: Wash and soak the raw rice in water for at least 4-5 hours.
- Prepare the batter: Drain the soaked rice. In a blender, combine the soaked rice, cooked rice, grated coconut, yeast, and sugar. Add a little water at a time and blend until you have a smooth, pourable batter, similar to a pancake batter.
- Ferment the batter: Pour the batter into a large bowl. Cover it and let it ferment in a warm place for about 6-8 hours, or until it has doubled in size and looks frothy.
- Cook the Veeshappam: Heat a non-stick tawa or flat pan. Once hot, reduce the flame to medium. Pour a ladleful of batter onto the center of the pan and spread it slightly to form a thick, round pancake. You don’t need to spread it thin like a dosa.
- Cook and serve: Drizzle a little oil or ghee around the edges. Cover the pan with a lid and cook for 2-3 minutes, or until the top is set and the bottom is golden brown. Flip and cook for another minute. Serve the soft Veeshappam hot with a side of vegetable stew, chicken curry, or simply with some sugar.