Easy Cherupayar kanji Recipe : കേരള സ്‌പെഷ്യൽ കഞ്ഞിപ്പയർ രോഗബാധിതമായ ദിവസങ്ങളിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണമായും അതിൻ്റെ ആരോഗ്യകരമായ ഓപ്ഷനായും കഴിക്കാറുണ്ട്. ഇത് ഉണ്ടാക്കാൻ വളരെ ലളിതവും വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമാണ്. വീട്ടിലുള്ള ചെറിയ മക്കൾക്കും വലിയവർക്കും എല്ലാവർക്കും ഒരേ പോലെ തന്നെ ഈയൊരു കഞ്ഞി പയർ ചമ്മന്തി ഇഷ്ടപ്പെടും. കന്യാകുമാരി പാചകരീതിയെ അടിസ്ഥാനമാക്കിയാണ് ഇത് പാകം ചെയ്തിരിക്കുന്നത്.ആർക്കും ഇത് വീട്ടിൽ പരീക്ഷിക്കാൻ എളുപ്പമാണ്, പ്രധാന വിഭവമായി ഉപയോഗിക്കാം. ഈ വീട്ടിലുണ്ടാക്കുന്ന പാചകക്കുറിപ്പ് ഉപയോഗിച്ച് കഞ്ഞി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ..
Easy Cherupayar kanji Recipe : ചേരുവകൾ
- വേവിച്ച അരി – 200gm
- ചെറുപയർ -100gm
- ഉലുവ – 2 ടീസ്പൂൺ
- വെളുത്തുള്ളി – 10 എണ്ണം
- വെള്ളം – 2 ലിറ്റർ
- ചെറിയ ഉള്ളി -20 എണ്ണം
- പുളി – 1 നെല്ലിക്ക വലുപ്പത്തിൽ
- ഇഞ്ചി – 1 ചെറിയ കഷ്ണം
- പച്ചമുളക് – 2
- മുളക് പൊടി – 2 ടീസ്പൂൺ
- തേങ്ങ ചിരകിയത് – 1 മുറി
- വേപ്പില -2 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
Easy Cherupayar kanji Recipe : തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രം എടുക്കുക. അതിലേക്ക് വേവിച്ച അരി ഒരു 200ഗ്രാം ചേർത്ത് കൊടുക്കുക പിന്നീട് ചെറുപയർ 100 ഗ്രാം,ഉലുവ ഒരു രണ്ട് ടീസ്പൂൺ ചേർത്ത് കൊടുക്കുക .അതിലേക്ക് ഒരു 10 ചെറിയ ഉള്ളി ചേർക്കുക വെളുത്തുള്ളി പത്തെണ്ണം. ആവശ്യത്തിന് വെള്ളം ചേർക്കുക ഇതെല്ലാം കൂടി നല്ല പോലെ കഴുകിയെടുക്കുക. മണ്ണെല്ലാം പോയി എന്ന് ഉറപ്പുവരുന്നത് വരെ നല്ലപോലെ കഴുകിയെടുക്കുക. ഗ്യാസ് സ്റ്റൗവിൽ ഒരു കുക്കർ വെച്ചതിനുശേഷം ഈ കഴുകി വെച്ചത് എല്ലാം അതിലേക്ക് ഇടുക. രണ്ട് ലിറ്റർ വെള്ളം ചേർത്ത് കൊടുക്കുക. അടച്ചുവെച്ചതിനുശേഷം
ഒരു മൂന്നോ നാലോ വിസിൽ വരുന്നത് വരെ കാത്തിരിക്കാം. കുക്കർ തുറന്നതിനു ശേഷം വെള്ളം കുറവാണെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക.അതിനുശേഷം നല്ലപോലെ ഇളക്കി കൊടുക്കുക. ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കൊടുക്കുക. കഞ്ഞി ഇവിടെ റെഡിയായിട്ടുണ്ട് അതൊരു സെർവിങ് ബൗളിലേക്ക് മാറ്റി വെക്കുക. ഇനി നമുക്ക് ഇവിടെ കൂടെ കഴിക്കാനുള്ള ചമ്മന്തിയാണ് ഉണ്ടാക്കിയെടുക്കേണ്ടത്. ഇതിനായിട്ട് ആദ്യം
തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു നാരങ്ങാ വലിപ്പത്തിലുള്ള പുളി ചേർത്തു കൊടുക്കുക. പിന്നീട് ഇഞ്ചി ചേർക്കുക ഇവിടെ ഒരു ചെറിയ കഷണം ഇഞ്ചിയാണ് പൊടിപൊടിയായിട്ട് അരിഞ്ഞ് ചേർത്തിരിക്കുന്നത്. ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് അതിനുശേഷം നല്ലപോലെ മിക്സിയുടെ ജാറിൽ ബ്ലെൻഡ് ചെയ്തെടുക്കുക. മിക്സിയുടെ ജാറ് തുറന്നതിനു ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക ചിരകിയ തേങ്ങ, രണ്ട് തണ്ട് വേപ്പില ചേർത്ത് കൊടുക്കുക ഇതെല്ലാം കൂടി നല്ലപോലെ അരച്ച് പേസ്റ്റ് ആക്കുക. വീണ്ടും മിക്സിയുടെ ജാർ തുറന്നതിനു ശേഷം അതിലേക്ക് രണ്ട് പച്ചമുളക്, 10 ചെറിയ ഉള്ളി ഇതെല്ലാം കൂടി ചേർത്തിട്ട് വീണ്ടും മിക്സിയുടെ ജാറിൽ പേസ്റ്റ് ആക്കി എടുക്കുക. നല്ല രുചിയേറും ചമ്മന്തി ഇവിടെ തയ്യാറായിട്ടുണ്ട്. ഈയൊരു ചമ്മന്തി കഞ്ഞിയുടെ കൂടെ കഴിക്കാൻ നല്ല ടേസ്റ്റ് ആയിരിക്കും. ഇതെന്തായാലും നിങ്ങളൊന്ന് ട്രൈ ചെയ്തു നോക്കുക. Easy Cherupayar kanji Recipe. Video credit : Kanyakumari Homemade Cooking Recipes