Ingredients: Easy Chicken Pockets Recipe
- ചിക്കൻ
- കാശ്മീരി ചില്ലി
- കുരുമുളകുപൊടി
- ഉപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- സോയാസോസ്
- ടൊമാറ്റോ സോസ്
തയാറാക്കുന്ന വിധം: Easy Chicken Pockets Recipe
ആദ്യം 250 ഗ്രാം ചിക്കൻ കഴുകി സ്ക്വയർ ഷേപ്പിൽ കട്ട് ചെയ്യുക,ഇതിലേക്ക് അര ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ, കാൽ ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ സോയാസോസ്, ഒരു ടീസ്പൂൺ ടൊമാറ്റോ സോസ്, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം 5-10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക, ശേഷം ഒരു പാൻ അടുപ്പത്തു വെച്ചു ചൂടായി വരുമ്പോൾ 3 ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുത്ത് മാരിനേറ്റ്
ചെയ്തു വെച്ച ചിക്കൻ ഇട്ടുകൊടുത്തു അടച്ചു വെച്ചു ഫ്രൈ ചെയ്തെടുക്കുക, ഇടയ്ക്കിളക്കി കൊടുക്കണം, 10 മിനിറ്റിനുശേഷം മൊരിഞ്ഞു വന്നാൽ ഒരു മീഡിയം സൈസിലുള്ള സവാള, ഒരു മീഡിയം സൈസിലുള്ള തക്കാളിയുടെ കുരു കളഞ്ഞെടുത്തത്, പകുതി ക്യാപ്സിക്കം എന്നിവ ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക, ശേഷം എല്ലാം മിക്സ് ചെയ്ത് അഞ്ചുമിനിറ്റ് അടച്ചുവെച്ച് വേവിച്ചെടുക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ ചില്ലിഫ്ലൈക്സ്, 1 ടീസ്പൂൺ ഒറിഗാനോ,1 ടീസ്പൂൺ പിസസോസ് എന്നിവ
ചേർത്ത് മിക്സ് ചെയ്യുക, ശേഷം തവി വെച്ച് ചിക്കൻ ഉടച്ചു കൊടുക്കാം, ഫില്ലിങ് റെഡിയായിട്ടുണ്ട് ഇത് മാറ്റിവെക്കാം, ശേഷം ഒരു ബൗളിലേക്ക് അഞ്ചു ടേബിൾ സ്പൂൺ മൈദ , കുറച്ചു വെള്ളം എന്നിവ ഒഴിച്ചു കൊടുത്തു കട്ടയില്ലാതെ മിക്സ് ചെയ്തെടുക്കുക, മിക്സിൽ നിന്ന് നാല് ടേബിൾ സ്പൂൺ മറ്റൊരു ബൗളിലേക്ക് മാറ്റുക, ബാക്കിയുള്ള മിക്സിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് ലൂസാക്കി മിക്സ് ചെയ്യുക, ശേഷം രണ്ട് ബ്രെഡ് എടുത്ത് അതിന്റെ 4 സൈഡ് കട്ട് ചെയ്ത് മാറ്റിവെച്ച മൈദയുടെ
തിക്ക് പേസ്റ്റ് ഐസ് സ്റ്റിക്കിൽ ആക്കി ബ്രഡിന്റെ മുകളിൽ വെക്കുക, അതിന്റെ മുകളിലേക്ക് ഫില്ലിംഗ്സ് നിറച്ചു വെക്കുക, അതിന്റെ മുകളിലായി ഗ്രേറ്റഡ് ചീസ് വെച്ചു കൊടുക്കുക, ശേഷം മൈദയുടെ പേസ്റ്റ് മറ്റേ ബ്രഡിന്റെ നാല് സൈഡിൽ പുരട്ടിക്കൊടുത്ത് ഇതിന്റെ മുകളിലായി വെക്കുക, കൈ വെച്ച് നന്നായി പ്രസ് ചെയ്ത് ഒട്ടിക്കുക, പൊട്ടിപ്പോവാതെ ശ്രദ്ധിക്കണം, ശേഷം ഇത് നേരത്തെ തയ്യാറാക്കി വെച്ച ലൂസ് മൈദയുടെ മിക്സില്‍ മുക്കിക്കൊടുത്ത് ബ്രഡ് ക്രംസിൽ കോട്ട് ചെയ്തെടുക്കുക, ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുത്ത് ഇത് ഫ്രൈ ചെയ്തെടുക്കാം, ഇപ്പോൾ അടിപൊളി ചിക്കൻ പോക്കറ്റ് റെഡിയായിട്ടുണ്ട്!!! Easy Chicken Pockets Recipe Video Credoit : cook with shafee