Easy Curry Leaves Recipe: ഇന്ന് നമ്മൾ ആരോഗ്യത്തിന് ഗുണകരവും രുചികരവുമായ ഒരു വിഭവമാണ് പരിചയപ്പെടാൻ പോകുന്നത്. എല്ലാവർക്കും ഇഷ്ടമാകുന്ന ഈ റെസിപ്പി തയ്യാറാക്കാൻ ആദ്യമായി നമ്മൾ എടുക്കുന്നത് കുറച്ച് കറിവേപ്പിലയാണ്. ഒട്ടേറെ ഔഷധ ഗുണങ്ങൾ അടങ്ങിയ കറിവേപ്പില ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഇനി എടുത്ത് വച്ച കറിവേപ്പില നന്നായി കഴുകിയ ശേഷം മാത്രം തണ്ടിൽ നിന്നും ഇലകളെല്ലാം ഊരിയെടുക്കുക. പിന്നീട് അതിലെ അമിതമായുള്ള വെള്ളം കളയാനായി അരമണിക്കൂർ ഫാനിന്റെ ചുവട്ടിൽ വെക്കുകയോ അല്ലെങ്കിൽ വൃത്തിയുള്ള ഒരു കോട്ടൺ തുണി ഉപയോഗിച്ച് ഒപ്പിക്കൊടുക്കുകയോ ചെയ്യുക. നമ്മൾ ഈ കറിവേപ്പില എടുക്കുന്ന സമയത്ത് ഒട്ടും
തന്നെ വെള്ളത്തിന്റെ അംശം ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അടുത്തതായി ഒരു പാനിലേക്ക് ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുന്ന സമയത്ത് അതിലേക്ക് 2 ടേബിൾസ്പൂൺ ഉഴുന്ന് പരിപ്പും ഒരു ടേബിൾസ്പൂൺ കടലപ്പരിപ്പും നമ്മുടെ എരുവിന് ആവശ്യമായ വറ്റൽമുളക് കൂടെ ചേർത്ത് ഒന്ന് രണ്ട് മിനിറ്റ് നേരം നന്നായൊന്ന് റോസ്റ്റ് ചെയ്തെടുക്കുക.
അടുത്തതായി ഇതിലേക്ക് ഒരു ചെറിയ കഷ്ണം പുളി കൂടെ ചേർത്ത് കൊടുത്ത് വീണ്ടുമൊരു മുപ്പത് സെക്കന്റോളം നല്ലപോലെ ഇളക്കിക്കൊടുക്കുക. അതിന് ശേഷം തീ ഓഫ് ചെയ്ത് കൊടുക്കാം. ഇനി നമ്മൾ ഒരു കാൽസ്പൂണിലും കുറവായിട്ട് കായപ്പൊടിയാണ് ചേർത്ത് കൊടുക്കുന്നത്. ശേഷം എല്ലാം കൂടെ നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. കായപ്പൊടി ചേർത്ത് കൊടുക്കുമ്പോൾ തീ ഓഫ് ചെയ്യാൻ മറന്ന് പോകരുത്. നമ്മുടെ വീട്ടുവളപ്പിലെ കറിവേപ്പില താരമാകുന്ന ഈ റെസിപി എന്താണെന്നറിയണ്ടേ??? വേഗം പോയി താഴെ കാണുന്ന വീഡിയോ കണ്ടോളൂ….Easy Curry Leaves Recipe| Video Credit: Pachila Hacks
Curry leaves, or karuveppilai, are a staple in South Indian cooking, revered for their distinctive aroma and flavor, which are best released when lightly fried or tempered in hot oil. An easy way to incorporate them into your cooking is to start any sauté or tempering (tadka) by adding a few fresh curry leaves to hot oil (preferably coconut oil) along with mustard seeds and sometimes dried red chilies. As the mustard seeds splutter and the curry leaves become fragrant and slightly crisp (about 30 seconds to a minute), you can then proceed with adding onions, ginger-garlic paste, or other ingredients to build your dish, ensuring the unique, earthy, and slightly pungent flavor of curry leaves infuses throughout.