നാടൻ ഒരു അടിപൊളി കരിമീൻ പൊള്ളിച്ചത് ഉണ്ടാക്കിയാലോ ? ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ..
വളരെ എളുപ്പത്തിൽ കിടിലൻ ടെസ്റ്റിൽ ഒരു അടിപൊളി നാടൻ കരിമീൻ പൊള്ളിച്ചത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ?! Easy Karimeen Policahthu
Ingredients: Easy Karimeen Policahthu
- കാശ്മീരി മുളകുപൊടി – 3 ടീസ്പൂൺ
- മല്ലിപ്പൊടി – അര ടീസ്പൂൺ
- കുരുമുളകുപൊടി – ഒരു ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- ഇഞ്ചി – 2 പീസ്
- വെളുത്തുള്ളി – 5 എണ്ണം
- ചെറിയുള്ളി – 20 എണ്ണം
- പച്ചമുളക് – 3-5 എണ്ണം
- കറിവേപ്പില
- വെളിച്ചെണ്ണ
- തേങ്ങാപ്പാല് : 1 കപ്പ്

തയ്യാറാക്കുന്ന വിധം: Easy Karimeen Policahthu
ആദ്യം രണ്ട് കരിമീൻ എടുത്തു കഴുകി വൃത്തിയാക്കി വരഞ്ഞു കൊടുക്കുക, ശേഷം ഒരു ബൗൾ എടുത്ത് അതിലേക്ക് മൂന്ന് ടീസ്പൂൺ കാശ്മീരി മുളകുപൊടി ഇട്ടു കൊടുക്കുക, ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടേബിൾസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു കഷണം ഇഞ്ചി അരിഞ്ഞത്, 5 വലിയ അല്ലി വെളുത്തുള്ളി അരിഞ്ഞത്, എന്നിവ ഇതിലേക്ക് ഇട്ടുകൊടുക്കുക, ശേഷം ഇതൊന്ന് അരച്ചെടുക്കുക, ശേഷം ഈ മസാല കരിമീനിലേക്ക് പകുതിയോളം തേച്ചു
പുരട്ടി കൊടുക്കുക, ശേഷം മസാല പിടിക്കാൻ ഒരു മണിക്കൂർ ടെസ്റ്റ് ചെയ്യാൻ വയ്ക്കുക, എടുത്ത് വെക്കുക, ശേഷം ഒരു കപ്പ് ചെറിയ ഉള്ളി നീളത്തിൽ മുറിച്ചത്, ഇഞ്ചി നീളത്തിൽ മുറിച്ചത്, പച്ചമുളക് 3-5 എണ്ണം എന്നിവ അരിഞ്ഞെടുക്കുക , ശേഷം ഒരു ഫ്രൈ പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക, അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കുക, ശേഷം കരിമീൻ ഇട്ടുകൊടുത്ത് ശാലോ ഫ്രൈ ചെയ്തെടുക്കുക, രണ്ട് സൈഡും മറിച്ചിട്ട് ഫ്രൈ ചെയ്യുക, അത്യാവശ്യം വെന്തു വരുമ്പോൾ ഇത് പ്ലേറ്റ്ലേക്ക് മാറ്റുക, ഇത് എണ്ണയിലേക്ക് പച്ചമുളക് ഇഞ്ചി ചെറിയുള്ളി അരിഞ്ഞത് എന്നിവ ഇട്ടുകൊടുക്കുക,
ശേഷം നന്നായി ഇളക്കി വഴറ്റിയെടുക്കുക, ചെറുതായി കളർ മാറി വരുമ്പോൾ ഇതിലേക്ക് ബാക്കി വന്ന മസാല പേസ്റ്റ് ഒഴിച്ചുകൊടുക്കുക, വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക, ഇതിലേക്ക് കുറച്ചു കറിവേപ്പില ഇട്ടുകൊടുക്കുക, എന്നിട്ട് പച്ചമണം മാറുന്നതുവരെ ഇളക്കുക, ശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കുക, ഈ സമയം ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർത്തു കൊടുക്കാം, ശേഷം തീ കുറച്ചു വറുത്തുവെച്ച കരിമീൻ ഇതിലേക്ക് ഇട്ടുകൊടുക്കുക, ഇതിന്റെ മുകളിലേക്ക് തേങ്ങാപ്പാൽ ആക്കി കൊടുക്കുക, തേങ്ങാപാൽ തിളച്ച് അതിലെ എണ്ണ വരുന്ന വരെ ഇതു വേവിക്കണം,
ഇപ്പോൾ അരപ്പ് നന്നായി വറ്റി വന്നിട്ടുണ്ട്, ശേഷം തീ ഓഫ് ചെയ്യാം, അഞ്ചു മിനിറ്റ് ഇങ്ങനെ തന്നെ വെക്കാം, ശേഷം വാഴയില വാട്ടി എടുക്കുക, ചൂടാറി കഴിഞ്ഞാൽ കരിമീന് അരപ്പോടുകൂടി ഇലയിലേക്ക് പൊട്ടാതെ വെച്ചുകൊടുക്കുക, ശേഷം വാഴയിലയിൽ നന്നായി പൊതിഞ്ഞെടുക്കുക, ഇനി ഒരു പാൻ എടുക്കുക, അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക, ചൂടായി വരുമ്പോൾ ഇതിലേക്ക് കരിമീൻ ഇലയിൽ പൊതിഞ്ഞത് വെച്ചു കൊടുക്കുക, ശേഷം തിരിച്ചും മറിച്ചും ഇട്ടു നന്നായി ഫ്രൈ ചെയ്യുക, ശേഷം ഇല കരിയുന്നതു വരെ പൊള്ളിച്ചു എടുക്കണം, നന്നായി ഫ്രൈ ചെയ്തു കഴിഞ്ഞാൽ ഇത് മറ്റൊരു പ്ലേറ്റിലേക്ക് മാറ്റാം, അല്പം ചൂടാറിയതിനു ശേഷം ഇല തുറന്ന് നോക്കാം, ഇപ്പോൾ കിടിലൻ കരിമീൻ പൊള്ളിച്ചത് തയ്യാറായിട്ടുണ്ട്!!!! Video Credit : Lekshmi Nair Easy Karimeen Policahthu