Easy Kovakka Curry Recipe: വീട്ടിൽ മീനു ചിക്കനോ ഇറച്ചിയോ ഇല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ ഇഷ്ടമില്ലാത്തവരാണ് നിങ്ങൾ? എന്നാൽ ഇനി മീനോ ചിക്കന് വാങ്ങാത്ത ദിവസം കോവക്ക വെച്ച് നമുക്ക് മീൻ കറിയുടെ അതേ ടേസ്റ്റ് ഉള്ള ഒരു കിടിലൻ കറി ഉണ്ടാക്കി നോക്കിയാലോ?! വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ വെച്ച് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു കോവക്ക കറിയാണിത്, ഈ കറി നിങ്ങൾ വീട്ടിൽ ഉണ്ടാക്കി കഴിക്കുകയാണെങ്കിൽ മീൻ കറിയുടെ അതേ രുചിയിൽ തന്നെ നമുക്ക് കഴിക്കാവുന്നതാണ്, മാത്രമല്ല കോവക്ക നമ്മുടെ ശരീരത്തിന് എന്തെല്ലാം ഗുണങ്ങൾ ചെയ്യുന്നുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ? അതുകൊണ്ടുതന്നെ ഈ കോവക്ക കറി നമ്മുടെ ശരീരത്തിന് വളരെ ആരോഗ്യപ്രദമാണ്, കോവക്ക ഇഷ്ടമല്ലാത്തവർക്കും ഇതുപോലെ ഉണ്ടാക്കി നോക്കിയാൽ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി കറിയാണിത്, എന്നാൽ എങ്ങനെയാണ് ഈ ഹെൽത്തി ആയ മീൻകറിയുടെ ടേസ്റ്റ് ഉള്ള കോവക്ക കറി ഉണ്ടാക്കുക എന്ന് നോക്കിയാലോ?!
Ingredients:
- ഉലുവ
- സവാള ഒന്ന്
- ഇഞ്ചി 1 കഷ്ണം
- വെളുത്തുള്ളി- 3 എണ്ണം
- പച്ച മുളക് : 2 എണ്ണം
- കോവക്ക : 5-8 എണ്ണം
- വെളിച്ചെണ്ണ
- ഉപ്പ്
- മുളകുപൊടി : 1 1/2 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി
- തേങ്ങ ചിരകിയത് : 1/2 മുറി
- കറിവേപ്പില
- പുളി
Ingredients:
- Fenugreek
- Onion 1
- Ginger 1 piece
- Garlic – 3 cloves
- Green chilies: 2
- Coconuts: 5-8
- Vegetable oil
- Salt
- Chili powder: 1 1/2 tablespoons
- Turmeric powder
- Grated coconut: 1/2 cup
- Curry leaves
- Tamarind
How to Make Easy Kovakka Curry Recipe:
ആദ്യം ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കുക, ചൂടായാൽ അതിലേക്ക് 1 1/2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക, ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ഇട്ടു കൊടുക്കുക, ശേഷം ഇത് പൊട്ടി വരുമ്പോൾ ഇതിലേക്ക് ഒരു വലിയ സവാള അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, എന്നിവ ഇട്ടു കൊടുക്കുക, ശേഷം സവാള പകുതി വാടി വരുന്ന സമയത്ത് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി കുറച്ചു വെള്ളമൊഴിച്ച് മിക്സ് ചെയ്യുക, ശേഷം സവാളയിലേക്ക് ഒഴിച്ചു കൊടുത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം ഇതിലേക്ക് കോവക്ക രണ്ടായി
കട്ട് ചെയ്തത് ഇട്ടു കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം ഇത് മൂടിവെച്ച് വേവിച്ചെടുക്കുക, ഇനി ഇതിലേക്കുള്ള അരപ്പ് തയ്യാറാക്കാൻ വേണ്ടി ഒരു മിക്സിയുടെ ജാർ എടുക്കുക, അതിലേക്ക് 1/2 മുറി തേങ്ങ ചിരകിയത്, 1 1/2 ടേബിൾ സ്പൂൺ മുളകുപൊടി, 1/2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, എന്നിവ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക, കോവക്ക സോഫ്റ്റ് ആയി വന്നാൽ ഇതിലേക്ക് ഈ അരപ്പ് ഒഴിച്ചു കൊടുക്കുക, ശേഷം അഞ്ചു മിനിറ്റ് നന്നായി മിക്സ് ചെയ്യുക, ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക, ഈ സമയം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടു കൊടുക്കാം, ശേഷം ഇതൊന്നു മൂടിവെച്ച് വേവിക്കാം, കറി തിളച്ച് വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ഉള്ള പുളി ഇട്ടുകൊടുക്കാം, ചേച്ചി അടച്ചുവെച്ച് വീണ്ടും വേവിക്കാം,ശേഷം ഇതിലേക്ക് കറിവേപ്പില ഉള്ളി മൂപ്പിച്ചിട്ടത് എന്നിവ ഇട്ടുകൊടുക്കാം, ഇപ്പോൾ മീൻ കറിയുടെ ടേസ്റ്റ് ഉള്ള കോവക്ക കറി തയ്യാറായിട്ടുണ്ട്!!!Easy Kovakka Curry Recipe| Video Credit: Metty’s WORLD : Easy & Tasty Recipes
For an easy Kovakka (Ivy Gourd) Curry, slice about 2 cups of kovakka thinly and sauté it in coconut oil with mustard seeds, curry leaves, and a pinch of turmeric. Add finely chopped onions, green chilies, and a little crushed garlic for extra flavor. Once the kovakka softens, mix in ½ teaspoon of red chili powder and ¼ teaspoon of coriander powder. Sprinkle a little water, cover, and cook until tender. Finally, stir in ¼ cup of grated coconut and cook for a couple more minutes. Serve this simple and tasty curry hot with rice for a comforting Kerala-style meal.