Easy kumblanga curry
കുമ്പളങ്ങ കറി എല്ലാം നമ്മുടെ നാട്ടിൽ പൊതുവേ കാണപ്പെടുന്ന കറികൾ ആണ് അല്ലേ? പലർക്കും കുമ്പളങ്ങ കറിയോട് ഒരു പ്രത്യേക ഇഷ്ടവും ഉണ്ടാകും എന്നാൽ ഇന്ന് നമുക്ക് ഒരു പുതിയ സ്റ്റൈലിൽ ഒരു കിടിലൻ കുമ്പളങ്ങ ഒഴിച്ചു കറി ഉണ്ടാക്കി നോക്കിയാലോ ?
Ingredients
- കുമ്പളങ്ങ : 1/4 kg
- പച്ചമുളക് : 3
- തക്കാളി : 1
- മഞ്ഞൾ പൊടി : 3/4 ടീസ്പൂൺ
- മുളക് പൊടി : 3/4 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- വെള്ളം : 3 കപ്പ്
- തേങ്ങ ചിരകിയത്: 1 കപ്പ്
- നല്ല ജീരകം : 1/2 ടീസ്പൂൺ
- ചെറിയ ഉള്ളി : 10-15
- വെളിച്ചെണ്ണ
- കടുക് : 1 ടീസ്പൂൺ
ആദ്യം കുമ്പളങ്ങ വേവിക്കാൻ വേണ്ടി ഒരു മൺചട്ടി എടുക്കുക കുക്കറിൽ വേണമെങ്കിലും നിങ്ങൾക്ക് വേവിക്കാം ഒരു വിസിൽ അടിച്ചാൽ മതി, ഇനി ചട്ടിയിലേക്ക് 1/4 kg കുമ്പളങ്ങ സ്ക്വയർ ആയി കട്ട് ചെയ്തത്, 3 പച്ചമുളക് നടുകേ കീറിയത്, ഒരു വലിയ തക്കാളി അരിഞ്ഞത് മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഇപ്പോൾ സാദാ മുളകുപൊടി ആവശ്യമായ ഉപ്പ് ശേഷം ഇതിലേക്ക് വേവാൻ ആവശ്യമായ രണ്ട് കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം നന്നായി മിക്സ് ചെയ്തു കൊടുക്കാം ഇനി തീ കത്തിച്ചു മൺചട്ടി അടുപ്പിലേക്ക് വെക്കാം ശേഷം ഇത് അടച്ചുവെച്ചു വേവിച്ച് എടുക്കാം ഇടക്ക് തുറന്നു നോക്കാൻ ശ്രദ്ധിക്കണം ഇനി ഇതൊരു മീഡിയം ഫ്ലൈമിൽ ഇട്ട് വേവിച്ചെടുക്കാം അപ്പോഴേക്കും ഇതിലേക്ക് വേണ്ട അരപ്പ്
തയ്യാറാക്കി എടുക്കാം അതിനു വേണ്ടി ഒരു മിക്സിയുടെ ജാർ എടുക്കുക ആ മിക്സിയുടെ ജാറിലേക്ക് 1 കപ്പ് തേങ്ങ ചിരകിയത് ഇട്ടു കൊടുക്കാം,1/2 ടീസ്പൂൺ സാധാ ജീരകം, എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം ഇതിലേക്ക് 1 കപ്പ് വെള്ളം ഒഴിച്ചുകൊടുത്തിട്ടുണ്ട്,10-15 മിനുട്ടിന് ശേഷം നമ്മുടെ കുമ്പളങ്ങ വെന്തു വന്നിട്ടുണ്ട് അതിലേക്ക് നമ്മൾ അരച്ചു വെച്ച അരപ്പ് ചേർത്ത് കൊടുക്കുക ശേഷം ഗ്യാസിൻ്റെ തീ ഒന്ന് കുറച്ചു വെക്കാം ഈ സമയം ഉപ്പ് ഇല്ലെങ്കിൽ
ചേർത്ത് കൊടുക്കാവുന്നത് ആണ്, തിളച്ച് വന്നാൽ കറി അടുപ്പിൽ നിന്ന് എടുത്ത് മാറ്റി വെക്കാം ശേഷം വറുത്തു എടുക്കാൻ വേണ്ടി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക, ചൂടായി വന്നാൽ ഇതിലേക്ക് 1 ടീസ്പൂൺ കടുക്, കടുക് പൊട്ടി കഴിഞ്ഞാൽ ഇതിലേക്ക് വറ്റമുളക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ചേർത്ത് കൊടുത്ത് ഒന്ന് മൂപ്പിച്ച് എടുക്കാം മൂത്ത് വന്നാൽ ഗ്യാസ് ഓഫ് ചെയ്തു കറിയിലേക്ക് ഒഴിച്ചു കൊടുക്കാം ശേഷം നന്നായി ഒന്ന് മിക്സ് ചെയ്ത് കൊടുക്കുക ഇപ്പൊൾ നമ്മുടെ ഒഴിച്ചു കറി തയ്യാർ!!!Rathna’s Kitchen Easy kumbakanga curry
To make a quick and tasty kumbalanga curry, peel and chop 2 cups of kumbalanga (ash gourd) into medium pieces. Cook it in a pan with ½ teaspoon turmeric, salt, and just enough water to soften the vegetable. Meanwhile, grind ½ cup grated coconut with 2–3 green chillies and ½ teaspoon cumin seeds into a smooth paste. Once the kumbalanga is cooked, add the coconut paste to it and simmer for a few minutes without boiling too much. In a small pan, heat 1 tablespoon coconut oil, splutter ½ teaspoon mustard seeds, a few curry leaves, and 1–2 dried red chillies for tempering. Pour this over the curry and mix gently. This mild, creamy kumbalanga curry is ready to serve with hot rice. It’s light, healthy, and full of traditional Kerala flavor—perfect for an everyday meal.