സോഫ്റ്റ്‌ പാൽ പൊറോട്ടയും ടേസ്റ്റി കാശ്മീരി ചിക്കൻ മസാലയും ഉണ്ടാക്കിയാലോ? ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കണേ കിടിലൻ ടേസ്റ്റ് ആണ്

0

easy paal porotta and chicken curry recipe: ബ്രേക്ഫാസ്റ്റിന് ഉണ്ടാകാൻ പറ്റിയ ഒരു അടിപൊളി കോമ്പിനേഷനാണ് പാൽ പൊറോട്ടയും കാശ്മീരി ചിക്കൻ മസാലയും . ഇതിന് ആവശ്യമായ ചേരുവകൾ എന്തെല്ലാം ആണെന്ന് നോക്കിയാലോ

ചേരുവകൾ

പാൽ പൊറോട്ട

  • മൈദ പൊടി – 3 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • പഞ്ചസാര – 1 ടീ സ്പൂൺ
  • മുട്ട – 2 എണ്ണം
  • ഓയിൽ – 1 ടേബിൾ സ്പൂൺ
  • പാൽ – ആവശ്യത്തിന്

കാശ്മീരി ചിക്കൻ മസാല

  • ഓയിൽ – 1/4 കപ്പ്
  • തക്കോലം – 1 എണ്ണം
  • ഏലക്ക – 6 എണ്ണം
  • പട്ട – 1 കഷ്ണം
  • കുരുമുളക് – 1 ടീ സ്പൂൺ
  • ബേ ലീഫ്
  • സവാള – 2 എണ്ണം
  • വെളുത്തുള്ളി – 6 അല്ലി
  • ഇഞ്ചി – 1. 1/2 ഇഞ്ച്
  • തക്കാളി – 3 എണ്ണം
  • മഞ്ഞൾപൊടി – 1 ടീ സ്പൂൺ
  • മുളക് പൊടി – 2 ടേബിൾ സ്പൂൺ
  • മല്ലി പൊടി – 2. 1/2 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി – 1 ടേബിൾ സ്പൂൺ
  • വല്യ ജീരക പൊടി – 1 ടീ സ്പൂൺ
  • ഗരം മസാല – 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • പച്ച മുളക് – 8 എണ്ണം
  • തൈര്
  • മല്ലിയില
  • നാരങ്ങ – 1 മുറി
  • ചിക്കൻ

ഒരു ബൗളിൽ മൈദ പൊടിയും, പഞ്ചസാരയും, ആവശ്യത്തിന് ഉപ്പും, ഓയിലും ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുത്തു നന്നായി സോഫ്റ്റ് ആയി കുഴച്ചെടുക്കുക. ഇത് 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. ശേഷം ഇത് ചെറിയ ബോളുകൾ ആക്കി ഉരുട്ടിയെടുത്ത് ഓരോ ബോൾ കൗണ്ടർ ടോപ്പിന് മുകളിൽ വച്ച് പൊടിയിട്ട് കൊടുത്ത് പരത്തുക.

പരത്തിയ ശേഷം അതിലേക്ക് ഓയിൽ തടവി കൊടുക്കുക. ശേഷം മുകളിൽ നിന്ന് പൊറോട്ടയുടെ നടുഭാഗത്തേക്ക് മടക്കി കൊടുക്കുക പിന്നീട് ഓയിൽ തടവി കൊടുത്ത് വീണ്ടും അടിഭാഗത്തുനിന്ന് നടുഭാഗത്തേക്ക് മടക്കിക്കൊടുക്കുക. ഇനി രണ്ട് സൈഡിൽ നിന്നും നടുഭാഗത്തേക്ക് മടക്കിവെച്ച് വീണ്ടും ഓയിൽ പുരട്ടി ചതുര ഷേപ്പ് ആകുക. ശേഷം ഇത് വീണ്ടും പരത്തി എടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് പരത്തിയെ പൊറോട്ട ഇട്ടു കൊടുത്ത് രണ്ട് സൈഡും നെയ്യ് തടവി വേവിച്ചെടുക്കുക.

കാശ്മീരി ചിക്കൻ മസാല
ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത് ചൂടാക്കുക. ഇനി ഇതിലേക്ക് ഗ്രാമ്പു ഏലക്ക പട്ട തക്കോലം കുരുമുളക് എന്നിവയിട്ടു വയറ്റുക. കനം കുറച്ച് നീളത്തിൽ അരിഞ്ഞ സവാള ഇട്ടു കൊടുത്ത് സവാള ഗോൾഡൻ ബ്രൗൺ നിറമാകുന്ന വരെ മൊരിയിച്ച് എടുക്കുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ടു കൊടുത്തു വഴറ്റുക. ശേഷം നീളത്തിൽ അരിഞ്ഞ തക്കാളി കൂടി ഇട്ടുകൊടുത്ത് അടച്ചുവെച്ച് തക്കാളി വേവുന്ന വരെ കുക്ക് ചെയ്യുക. തക്കാളി നന്നായി വെന്തു കഴിയുമ്പോൾ ഇതു ഉടച്ചു കൊടുത്ത ശേഷം ഇതിലേക്ക് മല്ലിപ്പൊടി ഗരം മസാല വലിയ ജീരകപ്പൊടി മുളകുപൊടി കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പും ഇട്ടു കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്ന വരെ വഴറ്റുക .

easy paal porotta and chicken curry recipe

ഇനി ഇതിലേക്ക് പച്ചമുളക് മുഴുവനായും ഇട്ടുകൊടുക്കുക. ശേഷം കുറച്ചു വെള്ളം ഒഴിച്ച് മിക്സ് ചെയ്തു കഴിയുമ്പോൾ കഴുകി വൃത്തിയാക്കിയ ചിക്കൻ ഇട്ടു കൊടുത്ത് അടച്ചുവെച്ച് വേവിക്കുക. ചിക്കൻ വെന്ത് കഴിയുമ്പോൾ ഇതിലേക്ക് തീ ഓഫാക്കിയ ശേഷം തൈരും മല്ലിയിലയും ഇട്ടുകൊടുത്ത് ഇളക്കുക. പിന്നീട് തീ ഓണാക്കി ആവശ്യത്തിന് വെള്ളവും ഒഴിച്ചു കൊടുത്തു നാരങ്ങാനീരും ഇട്ടുകൊടുക്കുക. കൂടെത്തന്നെ മല്ലിയിലയും പച്ചമുളകും കൂടി ചേർത്തു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് എടുത്താൽ കറി റെഡിയായി.

Leave A Reply

Your email address will not be published.