Easy Potato Curry Recipe: ചപ്പാത്തി, പൂരി, പത്തിരി പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം കഴിക്കാൻ ഏറെ രുചിയുള്ള ഒരു കറിയാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന മസാല കറി. എന്നാൽ പല സ്ഥലങ്ങളിലും പല രീതികളിലായിരിക്കും ഉരുളക്കിഴങ്ങ് കറി തയ്യാറാക്കുന്നത്. പ്രത്യേകിച്ച് വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ഒരേ രീതിയിലുള്ള കറി തന്നെ സ്ഥിരമായി
ഉണ്ടാക്കി കൊടുത്താൽ അവർക്ക് പെട്ടെന്ന് മടുക്കും. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഇറച്ചിക്കറിയുടെ അതേ രുചിയിൽ എങ്ങിനെ ഒരു ഉരുളക്കിഴങ്ങ് കറി തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉരുളക്കിഴങ്ങ് കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കുക്കർ എടുത്ത് അതിലേക്ക് അത്യാവശ്യം വലിപ്പമുള്ള ഒരു പൊട്ടറ്റോ
മീഡിയം സൈസിലുള്ള പീസുകളായി മുറിച്ചിടുക. അതോടൊപ്പം ഒരു തണ്ട് കറിവേപ്പിലയും, പച്ചമുളക് കീറിയതും, സവാളയും ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് മൂന്നു വിസിൽ വരുന്നതുവരെ അടച്ചുവെച്ച് വേവിക്കുക. ഈയൊരു സമയം കൊണ്ട്
അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും കറിവേപ്പിലയും ഇട്ട് പൊട്ടിക്കുക. ശേഷം കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി, അര ടീസ്പൂൺ അളവിൽ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് കരിയാത്ത രീതിയിൽ പച്ചമണം പോകുന്നത് വരെ ഒന്ന് ഇളക്കിയെടുക്കുക. ഈയൊരു കൂട്ടിലേക്ക് വേവിച്ചുവെച്ച കഷണങ്ങൾ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. കറി നല്ല രീതിയിൽ തിളച്ചു കുറുകി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.Easy Potato Curry Recipe| Video Credit: Shahanas Recipes
To make an easy and tasty potato curry, heat 2 tablespoons of oil in a pan, add mustard seeds and let them splutter. Sauté chopped onions, green chilies, ginger, and curry leaves until golden. Add ½ teaspoon turmeric powder, 1 teaspoon chili powder, and 1½ teaspoons coriander powder. Mix well, then add boiled and cubed potatoes along with salt. Stir to coat the potatoes with the masala. Add 1 cup of water and simmer for 5–7 minutes until the curry thickens slightly. Finish with a dash of coconut milk or a sprinkle of garam masala for extra flavor. Serve hot with rice, chapati, or dosa.