ചോറിനൊപ്പം ഇതൊന്നു തൊട്ടുകൂട്ടിയാൽ മതി പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല… കറികളൊന്നും ഇല്ലെങ്കിലും ഈയൊരൊറ്റ ചമ്മന്തി ഉണ്ടാക്കിനോക്കൂ…| Easy Prawns Pickle Recipe

Easy Prawns Pickle Recipe: മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാറുകളോട് മലയാളികൾക്ക് ഒരു പ്രത്യേക പ്രിയം തന്നെയാണ്. പ്രത്യേകിച്ച് ചെമ്മീൻ പോലുള്ള മീനുകൾ ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുമ്പോൾ അവയ്ക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. എന്നാൽ പലർക്കും അത് എങ്ങനെ തയ്യാറാക്കണം എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കുകയില്ല. ചെമ്മീൻ അച്ചാർ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

How to Make Easy Prawns Pickle Recipe:

ആദ്യം തന്നെ ചെമ്മീനിന്റെ നാരെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. അത് ഒരു ചട്ടിയിലേക്ക് ഇട്ടശേഷം ഒരു ടേബിൾ സ്പൂൺ അളവിൽ ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ എരിവുള്ള മുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക. ശേഷം അച്ചാറിലേക്ക് ആവശ്യമായ കടുകും ഉലുവയും വറുത്ത് പൊടിച്ചു വയ്ക്കണം. കൂടാതെ എരുവിന് ആവശ്യമായ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി

എന്നിവ പേസ്റ്റ് ആക്കി വയ്ക്കുകയും ചെയ്യാം. തയ്യാറാക്കിവെച്ച ചെമ്മീനിന്റെ കൂട്ട് അരമണിക്കൂർ നേരമെങ്കിലും റസ്റ്റ് ചെയ്യാനായി വെക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ അളവിൽ ക്രഷ് ചെയ്ത ഉണക്കമുളകും, പൊടിച്ചു

വച്ച കടുകിന്റെയും ഉലുവയുടെയും കൂട്ടും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയം കൊണ്ട് മറ്റൊരു പാനിൽ മസാല പുരട്ടിവെച്ച ചെമ്മീൻ വറുത്തെടുത്ത് മാറ്റാവുന്നതാണ്. ഇഞ്ചി,വെളുത്തുള്ളി പേസ്റ്റിന്റെ പച്ചമണമെല്ലാം പോയി തുടങ്ങുമ്പോൾ വറുത്തുവെച്ച ചെമ്മീനും കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ചെമ്മീൻ ഒന്ന് കുറുകി വരാനായി നേരത്തെ എടുത്തുവച്ച എണ്ണയിൽ നിന്ന് അല്പവും, ചൂടുവെള്ളവും ഒഴിച്ച് ഒന്ന് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.

അവസാനമായി ആവശ്യത്തിനുള്ള ഉപ്പും എരിവുമെല്ലാം അച്ചാറിൽ ഉണ്ടോ എന്ന് നോക്കിയ ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. അച്ചാറിന്റെ ചൂട് ഒന്ന് മാറിയശേഷം എയർ ടൈറ്റായ കണ്ടൈനറുകളിൽ സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Easy Prawns Pickle Recipe| Video Credit: Anithas Tastycorner

Creating an easy prawn pickle, especially in the Kerala style, involves a few key steps to ensure flavor and preservation. Begin by thoroughly cleaning and de-veining fresh prawns, marinating them with a pinch of turmeric and salt, and then shallow-frying them until just cooked and slightly golden. In a separate pan, heat some sesame oil (gingelly oil is traditional for Kerala pickles) and temper with mustard seeds and fenugreek seeds. Add a generous amount of finely chopped or crushed ginger, garlic, and green chilies, sautéing until aromatic and the raw smell disappears. Next, reduce the flame and add a blend of spice powders like red chili powder (Kashmiri for color and mild heat, or regular for more spice), turmeric powder, and a touch of asafoetida. Sauté briefly to cook the spices, then incorporate the fried prawns. Finally, pour in a good amount of vinegar, stir well, and let it simmer for a few minutes until the oil begins to separate and the mixture thickens slightly. Once cooled completely, transfer the pickle to a sterilized, airtight glass jar. This easy recipe promises a tangy, spicy, and flavorful prawn pickle that can be stored in the refrigerator for weeks.

കൈപ്പില്ലാതെ പാവയ്ക്കാ പിട്ളാ.! പാവയ്ക്ക ഇഷ്ടമില്ലാത്തവർ പോലും പ്ലേറ്റ് കളിയാക്കും; ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | Tasty Bitter Gourd Pitla Recipe



Easy Prawns Pickle Recipe
Comments (0)
Add Comment