easy snack with milk: കുറഞ്ഞ സമയം കൊണ്ട് വളരെ കുറഞ്ഞ ചേരുവകളും കൊണ്ട് ഒരു മധുര പലഹാരം ഉണ്ടാക്കാം. കുട്ടികൾ ഒക്കെ ഇനി മധുരം ആവശ്യപ്പെടുമ്പോൾ ഇങ്ങനെ ഉണ്ടാക്കി കൊടുത്തു നോക്കൂ അവർക്ക് അത് വളരെ ഇഷ്ടപ്പെടും
ചേരുവകൾ
- നെയ്യ് – 2 ടീ സ്പൂൺ
- പാൽ – 1 കപ്പ്
- പാൽ പൊടി – 2 കപ്പ്
- പഞ്ചസാര പൊടിച്ചത് – 1/2 കപ്പ്
- ഏലക്ക പൊടി – 1/4 ടീ സ്പൂൺ
- ട്യുട്ടി ഫ്രൂട്ടി – 1. 1/2 ടേബിൾ സ്പൂൺ
ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു ടീ സ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക. ഇനി ഇതിലേക്ക് പാൽ ഒഴിച്ചു കൊടുത്തു ഒന്ന് ചൂടാവുന്ന വരെ വെയിറ്റ് ചെയ്യുക. പല ജസ്റ്റ് ചൂടായാൽ മതി ഇതിലേക്ക് നമുക്ക് പാൽ പൊടി ഇട്ട് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം. പാൽ പൊടിയും പാലും കൂടി നന്നായി യോജിച്ച് കട്ടകൾ ഒന്നുമില്ലാതെ ഇളക്കി എടുത്ത ശേഷം ഇതിലേക്ക് പഞ്ചസാര പൊടിച്ചത് കൂടി ചേർത്തു കൊടുക്കാം.
വീണ്ടും നന്നായി ഇളക്കിയ ശേഷം മാവ് പാനിൽ നിന്ന് വിട്ടു കിട്ടുന്ന പരിവം ആകുമ്പോൾ ഏലക്ക പൊടിച്ചതും ട്യൂട്ടി ഫ്രൂട്ടിയും ഒരു ടീസ്പൂൺ നെയ്യും കൂടി ഒഴിച്ചുകൊടുത്ത് വീണ്ടും ഇളക്കി എടുക്കാം. തീ വളരെ കുറച്ച് വെച്ച് വേണം ഇതെല്ലാം ചെയ്യാൻ അല്ലെങ്കിൽ വളരെ പെട്ടെന്ന് തന്നെ കരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്.
easy snack with milk
തീ ഓഫാക്കിയ ശേഷം ഇത് നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി ചൂടോട് കൂടി തന്നെ ഒരു സ്പൂൺ കൊണ്ടു നന്നായി കുഴച് സോഫ്റ്റ് ആക്കി എടുക്കുക. ശേഷം ഒരു ബട്ടർ പേപ്പറിലേക്ക് ഈ ഒരു മാവ് ഇട്ടുകൊടുത്ത് നീളത്തിൽ റോൾ ചെയ്ത് എടുത്ത് ബട്ടർ പേപ്പർ കൊണ്ട് തന്നെ പൊതിഞ്ഞു അര മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കാം. അര മണിക്കൂറിന് ശേഷം ഇത് മുറിച്ച് സർവ് ചെയ്യാവുന്നതാണ്.