Easy Theeyal Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും തീയൽ. ഉള്ളി, പാവയ്ക്ക എന്നിങ്ങനെ പല പച്ചക്കറികളും ഉപയോഗപ്പെടുത്തി തീയൽ ഉണ്ടാക്കാറുണ്ട്. എന്നാൽ കറിക്ക് ശരിയായ രീതിയിൽ രുചി ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. വളരെ രുചികരമായ രീതിയിൽ തീയൽ തയ്യാറാക്കാനായി
പരീക്ഷിച്ചു നോക്കാവുന്ന ഒരു കൂട്ട് വിശദമായി മനസ്സിലാക്കാം. തീയൽ ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു ചെറിയ തേങ്ങ മുഴുവനായും ചിരകിയെടുത്തത്, കാശ്മീരി ചില്ലി മൂന്നു മുതൽ നാലെണ്ണം, എരിവുള്ള മുളക് മൂന്നെണ്ണം, പച്ചമുളക് രണ്ടെണ്ണം കീറിയത്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞെടുത്തത്, പുളിവെള്ളം, കറിവേപ്പില, മല്ലി, മഞ്ഞൾപൊടി, ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള
ഒരു ചീനച്ചട്ടി അടുപ്പത്ത് വയ്ക്കുക. അത് ചൂടായി തുടങ്ങുമ്പോൾ ചിരകി വച്ച തേങ്ങ അതിലേക്ക് ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. തേങ്ങയിലെ വെള്ളമെല്ലാം പോയി നന്നായി ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഉണക്കമുളകും മല്ലിയും ചേർത്തു കൊടുക്കുക. ഇതുരണ്ടും നല്ലതുപോലെ ക്രിസ്പായി തുടങ്ങുമ്പോൾ ഒരു തണ്ട് കറിവേപ്പില ഇട്ടു കൊടുക്കാവുന്നതാണ്. കറിവേപ്പില കൂടി നന്നായി വറുത്തു
കഴിഞ്ഞാൽ സ്റ്റവ് ഓഫ് ചെയ്ത ശേഷം അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക. ഈയൊരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം മറ്റൊരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അരിഞ്ഞുവെച്ച ചെറിയ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് ആവശ്യത്തിന് മഞ്ഞൾ പൊടിയും, ഉപ്പും ചേർത്ത് പച്ചമണം പോകുന്നത് വരെ വറുത്തെടുക്കുക. ശേഷം അതിലേക്ക് പുളി പിഴിഞ്ഞത് ചേർത്ത് കൊടുക്കുക. പുളി ഉള്ളിയിലേക്ക് നന്നായി പിടിച്ചു തുടങ്ങുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച കൂട്ട് നല്ലതുപോലെ അരച്ചെടുത്ത് തീയലിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. Easy Theeyal Recipe| Video Credit: Sree’s Veg Menu
Theeyal is a flavorful Kerala curry made with roasted coconut and spices. To prepare it easily, dry roast ½ cup grated coconut with a few shallots, 1 tsp coriander powder, ½ tsp chili powder, ¼ tsp turmeric, and a pinch of fenugreek seeds until dark brown. Grind this roasted mix into a smooth paste with a little water. In a pan, heat some coconut oil, splutter mustard seeds, add curry leaves, and sauté chopped shallots or vegetables like brinjal or okra. Add the ground paste, salt, and tamarind water (soaked from a small lemon-sized ball). Cook until the raw smell goes and the curry thickens. Serve hot with rice for a delicious, tangy, and aromatic meal.