വീട്ടിൽ തക്കാളി ഇരിപ്പുണ്ടോ? ഒരു മൂന്ന് മാസം വരെ കേടുകൂടാതെയിരിക്കുന്ന കിടിലൻ അച്ചാർ പരിചയപ്പെടാം !!| Easy Tomato Pickle Recipe

Easy Tomato Pickle Recipe: ഭക്ഷണം കഴിക്കുമ്പോൾ ചിലർക്ക് ഏറെ നിർബന്ധമുള്ള ഒരു വിഭവമാണ് അച്ചാർ. വ്യത്യസ്ഥ തരം അച്ചാറുകൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ, പച്ചക്കറി, ബീഫ്, ചിക്കൻ എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ ഭക്ഷണ സാധനങ്ങൾ കൊണ്ടും അച്ചാർ ഉണ്ടാക്കാനാകും. തക്കാളിയെടുത്ത് അച്ചാറിട്ട് നോക്കിയാലോ. മൂന്ന് മാസം വരെ തക്കാളി അച്ചാർ കേടാകാതെ ഇരിക്കും, പ്രത്യേക രുചിയുമാണ്.

ഈ അച്ചാറിന്റെ പ്രത്യേകത ഇത് ദോശയ്ക്കും ഇഡലിക്കും കൂടെ ഉപയോഗിക്കാവുന്നതാണ്. നല്ല രുചികരമായ തക്കാളി അച്ചാർ തയ്യാറാക്കാം. ആദ്യമായി അര കിലോ നല്ല പഴുത്ത തക്കാളി എടുക്കണം. ശേഷം തക്കാളിയുടെ ഞെട്ടിഭാഗം മുറിച്ചെടുക്കണം. അല്ലെങ്കിൽ അച്ചാർ പെട്ടെന്ന് കേട് വരാൻ സാധ്യതയുണ്ട്. ശേഷം തക്കാളി മീഡിയം വലുപ്പത്തിൽ മുറിച്ചെടുത്ത് ഒരു പാൻ ചൂടാവാൻ വയ്ക്കണം. ഇതിലേക്ക് ഒരു ടീസ്പൂൺ എണ്ണയൊഴിച്ച് കൂടെ തക്കാളിയും ഒരു നെല്ലിക്ക വലുപ്പത്തിലുള്ള കോൽ

പുളി മുറിച്ചെടുത്തതും കൂടെ ചേർത്ത് കൊടുത്ത് ഇളക്കി അടച്ചു വെച്ച് വേവിച്ചെടുക്കാം. തക്കാളിയോടൊപ്പം പുളിയും നല്ലപോലെ വേവിച്ച് ഇളക്കി ഉടച്ച് തക്കാളിയോട് ചേരണം. നന്നായി വേവിച്ചെടുത്ത തക്കാളി മിക്സ് ഒരു ബൗളിലേക്ക് മാറ്റി ചൂടാറാനായി വയ്ക്കാം. അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് 100 ml നല്ലെണ്ണ ചേർക്കണം. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കടുക് ചേർത്ത് പൊട്ടിച്ചെടുക്കണം. ശേഷം എട്ട് വെളുത്തുള്ളി നാലായി

മുറിച്ചെടുത്തതും രണ്ട് തണ്ട് കറിവേപ്പിലയും കൂടെ ചേർത്ത് നന്നായി മൊരിയിച്ചെടുക്കണം. ശേഷം ചൂടാറിയ തക്കാളിയുടെ മിക്സ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. അടുത്തതായി ഓരോ ടീസ്പൂൺ വീതം ഉലുവയും കടുകും വറുത്ത് പൊടിച്ചത് ഇതിലേക്ക് രണ്ട് ടീസ്പൂൺ ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് ഓരോ ടീസ്പൂൺ വീതം മുളകുപൊടിയും കാശ്മീരി മുളകുപൊടിയും ചേർത്ത് കൊടുക്കണം. സൂപ്പർ ടേസ്റ്റി തക്കാളി അച്ചാർ നിങ്ങളും തയ്യാറാക്കി നോക്കൂ. Easy Tomato Pickle Recipe| Video Credit: malanadan adukkala


For an easy and flavorful tomato pickle, you’ll need ripe tomatoes, a few key spices, and some oil. This recipe is a great way to use up a batch of tomatoes and create a versatile condiment that pairs well with rice, idli, dosa, and parathas.

Ingredients:

  • Tomatoes: 500g ripe tomatoes, chopped
  • Oil: 2-3 tablespoons of sesame oil (gingelly oil), mustard oil, or any light-flavored oil
  • Spices:
    • 1 teaspoon mustard seeds
    • 1/2 teaspoon fenugreek seeds (methi)
    • 1/2 teaspoon turmeric powder
    • 1-2 teaspoons red chili powder (adjust to your spice preference)
    • Salt to taste
    • A pinch of asafoetida (hing)
  • Other:
    • 2-3 cloves of garlic, minced (optional)
    • A few curry leaves (optional)
    • 1 tablespoon vinegar or lemon juice

Instructions:

  1. Prepare the Tomatoes: Wash and thoroughly dry the tomatoes. Cut them into small pieces. It’s crucial that the tomatoes are completely dry to prevent spoilage.
  2. Cook the Tomatoes: In a heavy-bottomed pan, heat the oil. Add the chopped tomatoes, turmeric powder, and salt. Cook on medium heat, stirring occasionally, until the tomatoes soften, become mushy, and the oil starts to separate from the mixture. This can take about 15-20 minutes.
  3. Add Spices: Once the tomatoes are cooked, stir in the red chili powder. Cook for another 2-3 minutes, allowing the spices to toast and the flavors to meld.
  4. Temper the Pickle: In a separate small pan, heat a little more oil. Add the mustard seeds and let them splutter. Add the fenugreek seeds, minced garlic, and curry leaves (if using) and sauté until they are fragrant. Finally, add a pinch of asafoetida.
  5. Combine and Finish: Pour the tempering mixture over the cooked tomato paste. Mix everything thoroughly. Add the vinegar or lemon juice and give it a final stir. This adds a tangy flavor and acts as a natural preservative.
  6. Cool and Store: Let the pickle cool completely. Once cooled, transfer it to a clean, sterilized, airtight glass jar. Store it in the refrigerator. The pickle will keep well for several weeks and its flavor will deepen over a couple of days.

ഒരൊറ്റ മിനിട്ടിൽ ഇടിയപ്പം ഉണ്ടാക്കിനോക്കിയിട്ടുണ്ടോ? കൈ പൊള്ളില്ല, ആവികയറ്റണ്ട; എളുപ്പത്തിൽ തയ്യാറാക്കാം!!| Soft Idiyappam Recipe

Easy Tomato Pickle Recipe
Comments (0)
Add Comment