നെയ്യ് മണക്കുന്ന കിടിലൻ ഉണ്ണിയപ്പം!! ഈസി ആയി ഇനി ആർക്കും തയ്യാറാക്കാം; ഇതുപോലെ ഉണ്ടാക്കിനോക്കൂ…| Easy Unniyappam Recipe

Easy Unniyappam Recipe: ഉണ്ണിയപ്പത്തിന്റെ മധുരം ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. എന്നാൽ പലർക്കും ഇത് സോഫ്റ്റ് ആയി കിട്ടാറില്ല. ഉണ്ണിയപ്പത്തിന്റെ മധുരം ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം നല്ലൊരു സ്വാദുള്ള ഉണ്ണിയപ്പം. നമ്മൾ കേരളീയരുടെ പരമ്പരാഗത പലഹാര രുചിക്കൂട്ടായ ഉണ്ണിയപ്പം യഥാർത്ഥ രുചിയിൽ എങ്ങനെ തയ്യാറാക്കിയെടുക്കാം എന്ന് നോക്കാം.

Ingredients :

  • ശർക്കര – 300 ഗ്രാം
  • വറുത്ത അരിപൊടി – 1 1/2 കപ്പ്‌
  • മൈദ – 60 ഗ്രാം
  • ഗോതമ്പ് പൊടി – 60 ഗ്രാം
  • റവ – 30 ഗ്രാം
  • പഴം വരട്ട് – 250 ഗ്രാം
  • എള്ള് – 1 ടേബിൾ സ്പൂൺ
  • പഞ്ചസാര – 1 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • നെയ്യ് – 1 ടേബിൾ സ്പൂൺ
  • ഏലക്ക പൊടി – 1/4 ടീസ്പൂൺ
  • വെള്ളം – ആവശ്യത്തിന്
  • എണ്ണ – ആവശ്യത്തിന്

Ingredients:

  • Jaggery – 300 grams
  • Roasted rice powder – 1 1/2 cups
  • Flour – 60 grams
  • Wheat flour – 60 grams
  • Rava – 30 grams
  • Dried fruit – 250 grams
  • Sesame seeds – 1 tablespoon
  • Sugar – 1 tablespoon
  • Salt – as needed
  • Ghee – 1 tablespoon
  • Cardamom powder – 1/4 teaspoon
  • Water – as needed
  • Oil – as needed

How to Make Easy Unniyappam Recipe:

ഉണ്ണിയപ്പം തയ്യാറാക്കാനായി 300 ഗ്രാം ശർക്കര എടുത്ത് അതിലേക്ക് രണ്ട് കപ്പ്‌ വെള്ളം കൂടെ ചേർത്ത് ഉരുക്കാനായി അടുപ്പിലേക്ക് മാറ്റാം. ശർക്കര ഉരുകി വരുമ്പോഴേക്കും ഒരു പാത്രമെടുത്ത് അതിലേക്ക് ഒന്നര കപ്പളവിൽ വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കണം. ശേഷം അരിപ്പൊടി ഒട്ടും കട്ടകൾ ഇല്ലാതെ നന്നായി അരിച്ചെടുക്കണം. ശേഷം തയ്യാറാക്കിയ ശർക്കര പാനി എടുത്ത് വെച്ച അരിപ്പൊടിയിലേക്ക് ചൂടോട് കൂടെ ഒഴിച്ച് കൊടുക്കണം. ശേഷം ഇനി ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കണം.

ഇതേ മിക്സിലേക്ക് 60 ഗ്രാം മൈദ പൊടിയും 60 ഗ്രാം അളവിൽ ഗോതമ്പ് പൊടിയും കൂടെ തന്നെ 30 ഗ്രാം അളവിൽ റവ കൂടി ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടെ ഒഴിച്ച് നന്നായി മിക്സ്‌ ചെയ്തെടുക്കാം. ഇതിലേക്ക് നേരത്തെ തന്നെ തയ്യാറാക്കി വെച്ച പഴം വരട്ട് ചേർത്ത് കൊടുക്കാം. ശേഷം ഇതെല്ലാം കൂടി നന്നായി മിക്സ്‌ ചെയ്ത് കൊടുക്കണം. ഈ മാവ് കട്ടിയായി വരുകയാണെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സ്‌ ചെയ്തെടുക്കാവുന്നതാണ്.

ശേഷം ഇതിലേക്ക് ഒരു നുള്ള് ഉപ്പും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ ഏലക്ക പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ശേഷം ഒരു ടേബിൾ സ്പൂൺ എള്ളും ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ചേർത്ത് എല്ലാം കൂടി നന്നായി മിക്സ്‌ ചെയ്ത് കൊടുക്കാം. അങ്ങനെ നമ്മുടെ ഉണ്ണിയപ്പത്തിന്റെ മാവ് റെഡി ആയിട്ടുണ്ട്. അടുത്തതായി ഉണ്ണിയപ്പച്ചട്ടി അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ മാവ് ഒഴിച്ച് കൊടുത്ത് ഉണ്ണിയപ്പം ചുട്ടെടുക്കാം. സ്വാദിഷ്ടമായ ഉണ്ണിയപ്പം തയ്യാർ. ഇനി നിങ്ങൾക്കും തയ്യാറാക്കി നോക്കാം ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ പറ്റിയ ഒരു അടിപൊളി ഉണ്ണിയപ്പം.Easy Unniyappam Recipe| Video Credit: Anithas Tastycorner

For easy and delicious Unniyappam, a traditional Kerala sweet fritter, start by soaking 1 cup of raw rice (like ponni or pachaari) for at least 4 hours, then drain and grind it into a smooth batter with 1/2 cup of jaggery syrup (made by melting jaggery with a little water and straining), 1/4 cup of ripe banana (Nendran preferred, mashed well), 2-3 tablespoons of grated coconut, 1/2 teaspoon of cardamom powder, and a pinch of baking soda. For an added authentic touch, you can also include a tablespoon of roasted sesame seeds or small coconut pieces fried in ghee. Allow this batter to rest for at least 30 minutes, or up to an hour, for the flavors to meld and for a slightly fluffy texture. Heat an unniyappam chatty (a special spherical mould pan) with coconut oil or ghee in each mould. Once hot, pour the batter into each mould, filling about three-quarters, and cook on medium-low heat until golden brown and cooked through on all sides, turning them gently with a skewer or spoon. Drain on absorbent paper and serve warm.

പെട്ടന്ന് വിരുന്നുകാർ വന്നാൽ എന്ത് കൊടുക്കുമെന്ന് ആലോചിച്ചു ടെൻഷൻ വേണ്ട!! ഇതൊന്നു ഉണ്ടാക്കിനോക്കൂ… എളുപ്പത്തിൽ ഒരു കിടിലൻ ഹൽവ!!| Kerala Special Easy Halwa Recipe

Easy Unniyappam Recipe
Comments (0)
Add Comment