Easy Unniyappam Recipe: പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നാണ് ഉണ്ണിയപ്പം. വിശേഷ അവസരങ്ങളിൽ മാത്രമല്ല ഒരു ഈവനിംഗ് സ്നാക്ക് എന്ന രീതിയിലും ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ട്. എന്നാൽ നല്ല സോഫ്റ്റ് ആയ ഉണ്ണിയപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതെങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
ഉണ്ണിയപ്പം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ രണ്ട് കപ്പ് അളവിൽ പച്ചരി, 320 ഗ്രാം അളവിൽ ശർക്കര, ഒരു ടീസ്പൂൺ ഗോതമ്പ് പൊടി, ഒരു ടീസ്പൂൺ റവ, രണ്ട് പഴം, ഏലക്ക, എള്ള്, നെയ്യ്, തേങ്ങാക്കൊത്ത്, ഉപ്പ്, വെളിച്ചെണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ എടുത്തു വച്ച അരി നന്നായി കഴുകി കുതിരാനായി മൂന്നു മണിക്കൂർ നേരം ഇട്ടുവയ്ക്കുക. അരി കുതിർന്നു വന്നു കഴിഞ്ഞാൽ ശർക്കരപ്പാനി തയ്യാറാക്കാം. ശർക്കരയിലേക്ക്
ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ പാനിയാക്കി തിളപ്പിച്ച് എടുക്കണം. അതിനുശേഷം അരിയിലേക്ക് ശർക്കരപ്പാനിയും പഴവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിലേക്ക് എള്ളും, ഏലക്കായ പൊടിച്ചതും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം മാവ് കുറച്ചുനേരം പൊന്താനായി മാറ്റിവയ്ക്കാവുന്നതാണ്. അപ്പം തയ്യാറാക്കുന്നതിന് മുൻപായി എണ്ണയിൽ തേങ്ങാക്കൊത്ത് വറുത്തിട്ടത് കൂടി
മാവിലേക്ക് ചേർത്തു കൊടുക്കണം. അപ്പ ചട്ടി ചൂടാക്കാനായി വച്ചശേഷം അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നന്നായി തിളച്ചു വരുമ്പോൾ ഓരോ കരണ്ടി മാവായി കുഴികളിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. അപ്പത്തിന്റെ രണ്ടു വശവും നല്ലതു പോലെ വെന്ത് മൊരിഞ്ഞു വന്നശേഷം എടുത്തു മാറ്റാവുന്നതാണ്. ഇപ്പോൾ നല്ല സോഫ്റ്റ് ആയ ഉണ്ണിയപ്പം റെഡിയായി കഴിഞ്ഞു. മാവിൽ പഴം ചേർത്ത് കൊടുക്കുമ്പോഴാണ് അപ്പം നല്ലതുപോലെ സോഫ്റ്റ് ആകുന്നത്. അതുപോലെ ശർക്കര തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ഡാർക്ക് നിറത്തിലുള്ള ശർക്കര എടുത്താൽ മാത്രമാണ് അപ്പത്തിന് കൂടുതൽ കളർ ലഭിക്കുകയുള്ളൂ.Easy Unniyappam Recipe| Video Credit: Mia kitchen
Unniyappam is a beloved Kerala sweet snack made by blending rice flour, mashed ripe bananas, jaggery syrup, and a touch of cardamom, then frying the batter in a special pan called an appe chatti. The mixture often includes roasted coconut bits and sesame seeds for added flavor and texture. These golden, bite-sized fritters are crispy on the outside and soft inside, making them a festive favorite during Onam and other celebrations.