ടേബിളിൽ വച്ചാൽ പിന്നെ പ്ലേറ്റ് കാലിയാവുന്നത് അറിയില്ല.! ഉണ്ടാക്കി നോക്കാം ‘പോള പൊട്ടിച്ചത്…

മുട്ടയും ബ്രെഡും വീട്ടിലുണ്ടോ? എങ്കിൽ ഇന്ന് തന്നെ വൈകുന്നേരം വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്നൊരു റെസിപ്പിയുണ്ട്. ഇതൊരു പ്ലേറ്റിൽ സെർവ് ചെയ്ത് വെച്ചാൽ മതി. കണ്ണെടുക്കാൻ കഴിയില്ല. ഈ സ്നാക്ക് ഒന്ന് നമുക്ക് പരിചയപ്പെട്ടാലോ.

Ingredients: Egg Bread Pola Recipe

  • Eggs – 6/8 pieces
  • Milk – 1.5 cups
  • Cardamom powder – 1/4 teaspoon
  • Milk powder – as needed
  • Sugar – as needed

How to make: Egg Bread Pola Recipe

ആദ്യമായി ഒരു ബൗളിൽ 6 മുട്ട എടുക്കുക. ചെറിയ സൈസ് മുട്ട ആണെങ്കിൽ 8 എണ്ണം എടുക്കാം. ശേഷം മുട്ട പൊട്ടിച്ച് അതിന്റെ വെള്ളയും മഞ്ഞയും വേർതിരിച്ച് വേറെ വേറെ ബൗളിലേക്ക് മാറ്റി വെക്കുക. ശേഷം ഒരു മുട്ടയ്ക്ക് ഒരു സ്ലൈസ് എന്ന വിധത്തിൽ ആറ് മുറ്റയ്ക്ക് 6 സ്ലൈസ് എടുക്കുക. ബ്രെഡിന്റെ ബ്രൗൺ പാർട്ട്‌ റിമൂവ് ചെയ്ത ശേഷം ചെറിയ ചെറിയ കഷ്ണങ്ങളാക്കി വെക്കുക. ശേഷം മിക്സി ജാറിൽ മാറ്റിവെച്ച മുട്ടയുടെ വെള്ളയും ഈ ബ്രെഡും കൂടെ ഇടുക. പാൽ ഒരു ഒന്നര കപ്പോളം

ഇതിലേക്ക് ഒഴിക്കുക. ശേഷം ആവിശ്യത്തിന് പഞ്ചസാര ഇടുക. തുടർന്ന് കാൽ ടീ സ്പൂൺ ഏലയ്ക്കാ പൊടിയും, 2 ടേബിൾ സ്പൂൺ പാൽ പൊടിയും ചേർക്കുക. പാൽ പൊടി നിർബന്ധമില്ല. വേണമെങ്കിൽ മാത്രം ഇട്ടാൽ മതി.ഇത് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ബൗളിലേക്ക് ഇത് മാറ്റം. ബൗളിൽ എല്ലാ ഭാഗത്തും ഓയിൽ പുരട്ടണം. ശേഷം തിളപ്പിച്ച വെള്ളമുള്ള സ്റ്റീമറിലേക്ക് പതുക്കെ ഈയൊരു ബൗൾ വെക്കാം.തുടർന്ന് ഒരു മീഡിയം ഫ്ലേമിൽ 15 മിനിറ്റ് ഇതൊന്ന് അടച്ച് വെക്കുക.

അത് റെഡി ആയി വരുമ്പോഴേക്കും മുമ്പ് മാറ്റി വെച്ച മുട്ടയുടെ മഞ്ഞയിൽ ആവിശ്യത്തിന് പഞ്ചസാര ഇട്ട് നന്നായി ഇളക്കുക.15 മിനിറ്റിന് ശേഷം എഗ്ഗ് വൈറ്റ് റെഡിയായെന്ന്,നന്നായി വെന്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഈ മഞ്ഞ അതിന് മുകളിലേക്ക് ഒഴിച് കൊടുക്കുക.എല്ലാ ഭാഗത്തെക്കും പടർത്താൻ ശ്രദ്ധിക്കണം. ശേഷം അടച്ച് വെക്കുക.8-9 മിനുറ്റിന് ശേഷം തുറന്ന് നോക്കാം. നന്നായി വെന്തു എന്ന് ഉറപ്പ് വരുത്തണം.മുട്ടയുടെ വെള്ളയിലേക്കിത് നന്നായി ചേർന്ന് എന്ന് ഉറപ്പാക്കിയതിന് ശേഷം, ചൂടാറിയതിന് ശേഷം ടിന്നിൽ നിന്ന് വേർതിരിച്ചെടുക്കാം. ചൂടാറിയില്ലെങ്കിൽ ഇത് പോള പൊട്ടി പോകും. ശേഷം മറ്റൊരു പത്രത്തിലേക്ക് ഇത് മാറ്റം.പോള ഉറപ്പിച്ചത് റെഡി. Video Credit : NIDHASHAS KITCHEN Egg Bread Pola Recipe

Egg Bread Pola is a delicious and easy-to-make Malabar-style savory dish, often enjoyed as a breakfast or evening snack. Made with a blend of eggs, bread slices, milk, sugar, and spices, this dish is cooked slowly on a stovetop like a cake. It has a soft, fluffy texture and mildly sweet flavor, sometimes enhanced with nuts or raisins for added richness. Egg Bread Pola is popular in Kerala households for its simplicity and satisfying taste, and it’s a great way to use leftover bread creatively.

ഇത് ഒരു ഒന്നൊന്നര ഐറ്റം തന്നെ.! ചോറിന്റെ കൂടെ കഴിക്കാൻ ഇതിലും നല്ലൊരു റെസിപ്പിയില്ല; വായിൽ വെള്ളമൂറും ഈ ബംഗാളി ഡിഷ്‌

Egg Bread Pola Recipe
Comments (0)
Add Comment