എന്റെ പൊന്നോ എന്താ രുചി.! മുട്ട ഉണ്ടെങ്കിൽ ഇനി ചൂട് ചായക്കൊപ്പം എന്നും ഇതായിരിക്കും | Egg Snacks Recipe

വീട്ടിൽ മുട്ട ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ കിടിലൻ ടേസ്റ്റിൽ ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കാവുന്നതാണ്, ഈ സ്നാക്സ് ഒരു തവണ ഉണ്ടാക്കിയാൽ പിന്നീട് മുട്ടയുണ്ടെങ്കിൽ ഈ ഒരു സ്നാക്സ് മാത്രമേ ഉണ്ടാക്കുകയുള്ളൂ, അത്രയും ടേസ്റ്റ് ആണ് ഇതിന്, ഇതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?!

ചേരുവകകൾ: Egg Snacks Recipe

  • വെളിച്ചെണ്ണ
  • ഉപ്പ്
  • സവാള
  • കറിവേപ്പില
  • പച്ചമുളക്
  • ഇഞ്ചി
  • മല്ലിപൊടി
  • പെരും ജീരകപ്പൊടി
  • മഞ്ഞൾപൊടി
  • ചിക്കൻ മസാല
  • കുരുമുളക് പൊടി
  • കോഴിമുട്ട
  • ബ്രെഡ്
  • മല്ലിയില
  • ചില്ലി ഫ്ളൈക്സ്

തയ്യാറാക്കുന്ന വിധം: Egg Snacks Recipe

ആദ്യം ഒരു പാൻ അടുപ്പത്ത് വെച്ചു, അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, വെളിച്ചെണ്ണ ചൂടായി വരുമ്പോൾ രണ്ട് മീഡിയം സൈസിലുള്ള സവാള അരിഞ്ഞത്, 1 പച്ചമുളക് ചെറുതായി അരിഞ്ഞത്, 1 ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, 1 തണ്ട് കറിവേപ്പില അരിഞ്ഞത്, ആവശ്യത്തിനു ഉപ്പ്, എന്നിവ ചേർത്ത് കൊടുത്ത് വഴറ്റിയെടുക്കുക, സവാള വഴന്നു വരുമ്പോൾ ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി , കാൽ ടീസ്പൂൺ പെരും

ജീരക പൊടി, അര ടീസ്പൂൺ ചിക്കൻ മസാല, എരുവിന് അനുസരിച്ച് കുരുമുളകുപൊടി, എന്നിവ ചേർത്തു കൊടുത്തത് പൊടികളുടെ മണം പോകുന്നത് വരെ ഇളക്കി കൊടുക്കുക , ശേഷം 6 കോഴിമുട്ട പുഴുങ്ങി എടുക്കുക, ശേഷം മുട്ട കീറി അതിലെ മഞ്ഞകുരു പുറത്തെടുക്കുക, ശേഷം ഈ മസാലയിലേക്ക് 4-6 മുട്ടയുടെ മഞ്ഞ കുരു, മല്ലിയില അരിഞ്ഞത് എന്നിവ ചേർത്തുകൊടുത്ത് നന്നായി ഇളക്കാം, ഈ സമയത്ത് ഉപ്പും എരിവും നോക്കി കുറവാണെങ്കിൽ ചേർത്തു കൊടുക്കാം,

ഇപ്പോൾ മസാല റെഡിയായിട്ടുണ്ട് ശേഷം ഓരോ മുട്ടയിലേക്കും ഈ ഫില്ലിംഗ് നിറച്ചു കൊടുക്കാം, ഇതിലേക്ക് ബ്രഡ് ക്രംസിന് വേണ്ടി മിക്സിയുടെ ജാർ എടുക്കുക, അതിലേക്ക് 4 ബ്രഡ് പൊട്ടിച്ചിട്ട് കൊടുത്ത് പൊടിച്ചെടുക്കുക, ഇതിലേക്ക് മുക്കാൽ ടീസ്പൂൺ ചില്ലി ഫ്ളൈക്സ്, കുറച്ചു മല്ലിയില അരിഞ്ഞത്,എന്നിവ ഇട്ടു കൊടുത്ത് മിക്സ് ചെയ്തു എടുക്കുക , ശേഷം ഒരു ബൗൾ എടുക്കുക അതിലേക്ക് ഒരു കപ്പ് മൈദ, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ കുരുമുളകുപൊടി, എന്നിവ ഇട്ടു കൊടുത്ത് ഇളക്കുക, ശേഷം ഇതിലേക്ക് കുറച്ചു കുറച്ചു വെള്ളം ഒഴിച്ചുകൊടുത്ത് മീഡിയം തിക്ക്നെസ്സിൽ ബാറ്റർ റെഡിയാക്കിയെടുക്കുക , ശേഷം നിറച്ചു വച്ച ഓരോ മുട്ടയും എടുത്തിട്ട് മൈദയുടെ ബാറ്ററിൽ നന്നായി മുക്കി എടുത്ത് ബ്രെഡ് ക്രംസിന്റെ മിക്സിൽ കോട്ട് ചെയ്തെടുക്കുക ശേഷം വീണ്ടും മൈദയുടെ ബാറ്ററിൽ മുക്കി ബ്രെഡ് ക്രംസിൽ കോട്ട് ചെയ്തെടുക്കുക, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ചു ഫ്രൈ ചെയ്ത് എടുക്കാനുള്ള എണ്ണ ഒഴിച്ചു കൊടുക്കുക എണ്ണ തിളച്ചു വരുമ്പോൾ അതിലേക്ക് സ്നാക്സ് ഇട്ടുകൊടുത്ത് രണ്ട് സൈഡും നന്നായി ഫ്രൈ ചെയ്തെടുക്കുക, Fathimas Curry World Egg Snacks Recipe

Egg Snacks Recipe
Comments (0)
Add Comment