നോമ്പു തുറക്കോ ചായക്കൊപ്പമോ ഇതു മതി.! കിടിലൻ പലഹാരം..

Egg Sticks Recipe: നോമ്പുകാലം ആണല്ലേ ഇനി വരുന്നത്, ഇഫ്താറിനെല്ലാം വേണ്ടി വളരെ പെട്ടെന്ന് മുട്ട കൊണ്ട് തയ്യാറാക്കാൻ പറ്റിയ അടിപൊളി എഗ്ഗ് സ്റ്റിക്ക് റെസിപിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്!!!

Ingredients: Egg Sticks Recipe

  • മുട്ട
  • സവാള
  • മല്ലിയില
  • വേപ്പില
  • കിഴങ്ങ്
  • ഗരം മസാലപ്പൊടി
  • കാശ്മീരി മുളകുപൊടി
  • കടല മാവ്
  • അരിപ്പൊടി
  • ഉപ്പ്

How to make Egg Sticks Recipe

ആദ്യം നാല് മുട്ടയെടുത്ത് പുഴുങ്ങി ഗ്രേറ്റ് ചെയ്യുക, ഇതിലേക്ക് മീഡിയം സൈസിൽ ഉള്ള സവാള, കുറച്ച് മല്ലിയില, രണ്ട് തണ്ട് വേപ്പില എന്നിവ ചെറുതായി അരിഞ്ഞത്, രണ്ട് മീഡിയം സൈസിലുള്ള കിഴങ്ങ് വേവിച്ചു അരച്ചെടുത്തത് , എന്നിവ ഇട്ടുകൊടുക്കുക, ഇതിലേക്ക് ആവശ്യമായ ഉപ്പ്, അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഗരം മസാലപ്പൊടി, 2 ടീസ്പൂൺ കാശ്മീരി മുളകുപൊടി, 2 ടേബിൾ സ്പൂൺ കടല മാവ്, 1 ടേബിൾസ്പൂൺ അരിപ്പൊടി, എന്നിവ ചേർത്ത്

എല്ലാം കൈകൊണ്ട് മിക്സ് ചെയ്യുക, ഇതിലേക്ക് ഒരു മുട്ട ഉപ്പ് ചേർത്ത് ബീറ്റ് ചെയ്തത് കുറച്ചു കുറച്ചായി ഒഴിച്ചു കൊടുത്ത് കുഴച്ചെടുക്കുക, ശേഷം കൈ വെച്ച് കബാബിന്റെ ഷേപ്പിൽ ഉരുട്ടിയെടുത്ത് സ്റ്റിക്കിൽ കുത്തിവെക്കുക, എല്ലാം ഇങ്ങനെ ചെയ്തെടുക്കുക, ശേഷം മിക്സ് തയ്യാറാക്കാൻ വേണ്ടി കാൽ കപ്പ് മൈദയും കാൽകപ്പിൽ കൂടുതൽ വെള്ളവും ചേർത്ത് കട്ട ആവാതെ മിക്സ് ചെയ്യുക, ശേഷം സ്റ്റിക്ക് മൈദയിൽ മുക്കി എടുത്ത് ബ്രഡ് ക്രംസിൽ കോട്ട് ചെയ്തു കൈകൊണ്ട് പ്രസ് ചെയ്യുക, അങ്ങനെയെല്ലാം ചെയ്തെടുത്ത് ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി എഗ്ഗ് സ്റ്റിക്ക് ഇട്ടു കൊടുത്ത് ഫ്രൈ ചെയ്തെടുക്കുക, ഇപ്പോൾ അടിപൊളി എഗ്ഗ് സ്റ്റിക്ക് തയ്യാറായിട്ടുണ്ട്!! Egg Sticks Recipe video credit : cook with shafee വീഡിയോ കാണാം

Egg Sticks Recipe
Comments (0)
Add Comment