റസ്റ്റോറന്റിൽ കിട്ടുന്ന അതേ ടേസ്റ്റിൽ തന്നെ ലോഡഡ് ഫ്രൈസ് നമുക്ക് സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും

0

homemade loaded fries recipe: കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ വളരെ ഇഷ്ടപ്പെടുന്ന ഈ ഒരു ഡിഷ്‌ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

ചേരുവകൾ

  • ചിക്കൻ
  • കുരുമുളക് പൊടി
  • ഉപ്പ് – ആവശ്യത്തിന്
  • മുളക് പൊടി – 1 സ്പൂൺ
  • സോയ സോസ് – 1 സ്പൂൺ
  • ബട്ടർ – 25 ഗ്രാം
  • മൈദ പൊടി – 1 ടേബിൾ സ്പൂൺ
  • ചീസ്
  • ഫ്രഞ്ച് ഫ്രൈസ്
  • ചാട്ട് മസാല
  • പെരിപ്പെരി മസാല
  • മയോണൈസ്
  • ടൊമാറ്റോ സോസ്

ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം ഇതിലേക്ക് മുളകു പൊടി, കുരുമുളകു പൊടി, ആവശ്യത്തിന് ഉപ്പ് സോയ സോസ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് റെസ്റ്റ് ചെയ്യാൻ വെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ഓയിൽ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ഇട്ട് പൊരിച്ചു കോരുക. വേറൊരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഫ്രഞ്ച് ഫ്രൈസ് ഇട്ട് അതും പൊരിച് മാറ്റിവെക്കുക.

ചീസ് സോസ് ഉണ്ടാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ബട്ടർ ഇട്ടു കൊടുക്കുക. ബട്ടർ മെൽറ്റായി കഴിയുമ്പോൾ ഇതിലേക്ക് മൈദപ്പൊടി ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം പാൽ ഒഴിച്ചു കൊടുത്തു വീണ്ടും ഇളക്കുക. ശേഷം ഇതിലേക്ക് ചീസ് ഇട്ടു കൊടുത്ത് ഇളക്കി യോജിപ്പിച്ച് കഴിഞ്ഞാൽ ചീസ് സോസ് റെഡിയായി.

homemade loaded fries recipe

നിങ്ങൾ സെറ്റ് ചെയ്യുന്ന പാത്രം എടുത്ത് അതിൽ ആദ്യം ഫ്രഞ്ച് ഫ്രൈസ് ഒരു ലേയർ ഇട്ടു കൊടുക്കുക. അതിനു മുകളിലേക്കായി പൊരിച്ച ചിക്കൻ പീസുകൾ വച്ചു കൊടുക്കുക. പിന്നീട് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ചീസ് സോസ് ഒഴിച്ചുകൊടുക്കുക. അതിനുമുകളിലായി മയോണൈസും ടൊമാറ്റോ സോസും കുറച്ച് ചാറ്റ് മസാലയും പെരിപ്പിരി മസാലയും വിതറി കൊടുക്കുക. ഇതു പോലെ തന്നെ ബാക്കിയുള്ളത് കൂടി ലയർ ചെയ്തു കൊടുക്കുക.

Leave A Reply

Your email address will not be published.